Aditya L1 | സൂര്യനിലേക്കുള്ള യാത്ര തുടർന്ന് ആദിത്യ L1; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം
- Published by:Naseeba TC
- news18-malayalam
Last Updated:
അടുത്ത ഭ്രമണപഥം ഉയർത്തൽ മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്ക് നടക്കും
ഇന്ത്യയുടെ സൗരദൗത്യം ആദിത്യ L1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം. ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22459 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്. അടുത്ത ഭ്രമണപഥം ഉയർത്തൽ മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്ക് നടക്കുമെന്ന് ISRO അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിലുള്ള ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
ഭൂമിയോടടുത്ത ഭ്രമണ പഥത്തില്‍ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിന്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയര്‍ത്തി ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയാണ് പദ്ധതി.
Also Read- പ്രഗ്യാൻ റോവർ ഇനി ‘ഉറക്കത്തിലേക്ക്’; സെപ്റ്റംബർ 22 ന് അടുത്ത സൂര്യോദയത്തിൽ ഉണരുമോ?
ഇന്നലെ രാവിലെ 11.50നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ആദിത്യ L1 വിക്ഷേപിച്ചത്. 125 ദിവസത്തിന് ശേഷമാണ് ലക്ഷ്യസ്ഥാനത്ത് എത്തുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള പഠനമാണ് ആദിത്യ L1 ന്റെ ലക്ഷ്യം. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും.
advertisement
Also Read- Aditya L1 Launch: ആദിത്യ-എൽ1 കുതിച്ചുയർന്നു; ഇന്ത്യയുടെ ആദ്യ സൗരദൗത്യം
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. സൂര്യന്റേയും ഭൂമിയുടേയും ആകര്‍ഷണ വലയത്തില്‍ പെടാത്ത ഹാലോ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. 5 വര്‍ഷവും 8 മാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 03, 2023 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Aditya L1 | സൂര്യനിലേക്കുള്ള യാത്ര തുടർന്ന് ആദിത്യ L1; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം