Chandrayaan-3| പ്രഗ്യാൻ റോവർ ഇനി 'ഉറക്കത്തിലേക്ക്'; സെപ്റ്റംബർ 22 ന് അടുത്ത സൂര്യോദയത്തിൽ ഉണരുമോ?
- Published by:Naseeba TC
- news18-malayalam
Last Updated:
ചന്ദ്രോപരിതലത്തിലെ കൊടുംതണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പ്രഗ്യാൻ റോവർ അന്ന് വീണ്ടും പ്രവർത്തന സജ്ജമായേക്കും
ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറിയിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിക്കാൻ ഇനി സെപ്റ്റംബർ 22 വരെ കാത്തിരിക്കണം. ചന്ദ്രോപരിതലത്തിലെ കൊടുംതണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പ്രഗ്യാൻ റോവർ അന്ന് വീണ്ടും പ്രവർത്തന സജ്ജമായേക്കും.
Also Read- Aditya L1 Launch: ആദിത്യ-എൽ1 കുതിച്ചുയർന്നു; ഇന്ത്യയുടെ ആദ്യ സൗരദൗത്യം
അടുത്ത സൂര്യോദയത്തിൽ പ്രകാശം ലഭിക്കാൻ തക്കരീതിയിലാണ് റോവറിലെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 നാണ് ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ എത്തിയത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ ലോകരാജ്യമാണ് ഇന്ത്യ. കൂടാതെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. ഭൂമിയിലെ പതിനാല് ദിവസമായിരുന്നു പ്രഗ്യാൻ റോവറിന്റെ ദൗത്യകാലവാധി. ഈ സമയം ചന്ദ്രനിലെ ഒരു പകൽ അവസാനിക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ 100 മീറ്ററോളം റോവർ സഞ്ചരിച്ചു.
advertisement
Also Read- ‘വൈകുന്നേരങ്ങളിലെ സൗജന്യ മസാലദോശയും ഫില്‍ട്ടര്‍ കാപ്പിയും’: ചന്ദ്രയാനു പിന്നിലെ ശാസ്ത്രജ്ഞരുടെ വിജയ ഫോര്‍മുല
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 കുതിച്ചുയർന്ന അതേദിവസമാണ് ചന്ദ്രനിൽ നിന്നും പ്രഗ്യാൻ റോവറിലെ അവസാന സന്ദേശം എത്തിയത്.
ചന്ദ്രനിലെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയുക, ചന്ദ്രോപരിതലത്തിലെ താപനില, ചന്ദ്രന്റെ മേൽമണ്ണിലെ ഉപരിതല ഘടകങ്ങളെക്കുറിച്ച അറിയുക എന്നിവയാണ് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചന്ദ്രോപരിതലത്തിലെ സൾഫർ, അയൺ, ഓക്‌സിജൻ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പ്രഗ്യാൻ റോവർ തിരിച്ചറിച്ചു. ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനും ചലിപ്പിക്കാനുമുള്ള ഐഎസ്ആർഒയുടെ കഴിവ് തെളിയിക്കുന്നതാണ് റോവന്റെ 100 മീറ്റർ ദൂരമുള്ള യാത്ര.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 03, 2023 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chandrayaan-3| പ്രഗ്യാൻ റോവർ ഇനി 'ഉറക്കത്തിലേക്ക്'; സെപ്റ്റംബർ 22 ന് അടുത്ത സൂര്യോദയത്തിൽ ഉണരുമോ?