നിരക്ക് വർധനയ്ക്കൊരുങ്ങി എയർടെൽ, വോഡഫോൺ-ഐഡിയ കമ്പനികൾ; ഒരു മാസത്തിനകമെന്ന് റിപ്പോർട്ട്

ഡാറ്റാ കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്പനികളും ആലോചിക്കുന്നതെന്നാണ് വിവരം

News18 Malayalam | news18-malayalam
Updated: August 16, 2020, 12:00 PM IST
നിരക്ക് വർധനയ്ക്കൊരുങ്ങി എയർടെൽ, വോഡഫോൺ-ഐഡിയ കമ്പനികൾ; ഒരു മാസത്തിനകമെന്ന് റിപ്പോർട്ട്
News18
  • Share this:
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ നവംബറിലോപുതിയ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് സിഎന്‍ബിസി-ടിവി 18 ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡാറ്റാ കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്പനികളും ആലോചിക്കുന്നതെന്നാണ് വിവരം. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍)വുമായി ബന്ധപ്പെട്ട കേസില്‍ ഇരു കമ്പനികള്‍ക്കും കോടതി വന്‍പിഴ ചുമത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് താരിഫ് വര്‍ധനയെ കുറിച്ച് ആലോചിക്കുന്നത്.

എജിആര്‍ കുടിശ്ശിക സംബന്ധിച്ച പ്രാഥമിക കോടതി വിധി വന്നതിനു പിന്നാലെ എയര്‍ടെലും വോഡഫോണ്‍-ഐഡിയയും താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എജിആര്‍ പിഴ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയും ചെയ്തു. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ 20 വര്‍ഷത്തെ സാവകാശമാണ് എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും 2019 ല്‍ 10 മുതല്‍ 40 താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യത്തിലും നിരക്ക് വര്‍ധന നടപ്പാക്കാതെ നിലനില്‍ക്കാനാകില്ലെന്നാണ് രണ്ടു കമ്പനികളുടെയും നിലപാടെന്ന് സിഎന്‍ബിസി-ടിവി 18 ന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വോഡഫോണ്‍-ഐഡിയ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എയര്‍ടെല്‍ തയാറായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ടെലികോം പ്ലാനുകളുടെകാര്യത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ഒരു ജി.ബി ഡാറ്റയ്ക്ക് 3 രൂപ വരെയാണ് നിലവിലെ വില. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ പരിധിയില്ലാത്ത കോളിംഗും ദേശീയ റോമിംഗുമാണ് മിക്ക കമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ഏതായാലും എജിആര്‍ വിധിക്കെതിരായ അപ്പീല്‍ ഹര്‍ജിയില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന തീരുമാനം രാജ്യത്തെ മൊബൈല്‍ നിരക്കിനെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്

.
Published by: Aneesh Anirudhan
First published: August 16, 2020, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading