JioPages Web Browser| ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം
- Published by:Rajesh V
- news18-malayalam
Last Updated:
മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ജിയോ പേജസ് ബ്രൗസർ ഉപയോഗിക്കാം.
സമ്പൂർണ ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ. വ്യക്തി വിവരങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പു നൽകി ജിയോ പേജസ് എന്ന പേരിലാണ് ഇന്റർനെറ്റ് ബ്രൗസർ പുറത്തിറക്കിയിരിക്കുന്നത്. അതിവേഗ ബ്രൗസിങ്ങ് സാധ്യമാക്കുന്ന ക്രോമിയം ബ്ലിങ്കിലാണ് പ്രവർത്തനം. വ്യക്തിതാൽപര്യങ്ങൾക്ക് അനുസരിച്ച് സ്വയം സെറ്റ് ചെയ്യാവുന്ന ഹോം സ്‌ക്രീൻ, ആവശ്യമുള്ള വിവരങ്ങൾ മാത്രം വരുന്ന കണ്ടന്റ് സ്ട്രീം തുടങ്ങിയവയാണ് പ്രത്യേകതകൾ. പ്രാദേശികമായ വിവരങ്ങളും ജിയോ പേജസ് വഴി ലഭ്യമാകും.
ഹിന്ദി, മറാത്തി, തമിഴ്, ഗുജറാത്തി, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി ഭാഷകളിൽ ജിയോ പേജസ് സപ്പോർട്ട് ചെയ്യും. നിലവിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഉപയോഗിക്കാവുന്ന ജിയോ പേജസ് ബ്രൗസർ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. വ്യക്തിഗതമായി സെറ്റ് ചെയ്യാവുന്ന ഹോം സ്ക്രീനിൽ, ഉപയോക്താക്കൾ ഗൂഗിൾ, ബിങ്, ഡക്ക് ഡക്ക് ഗോ, യാഹൂ തുടങ്ങിയ സെർച്ച് എഞ്ചിനുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വെബ് പേജുകൾ പിൻ ചെയ്ത് വെക്കാനുള്ള സംവിധാനവുമുണ്ട്.
advertisement
രാത്രികാലങ്ങളിൽ ഉപയോഗിക്കാവുന്ന ഡാർക്ക് മോഡ് ഉൾപ്പെടെയുള്ള തീമുകളും ഉപയോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. ഭാഷ, വിഷയം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ഉപയോക്താവിന്റെ ആഗ്രഹത്തിന് അനുസരിച്ചായിരിക്കും കണ്ടന്റുകൾ കാണാനാകുക. ഉപയോക്താവ് തെരഞ്ഞെടുക്കുന്ന വിഷയത്തിന് അനുസരിച്ചുള്ള നോട്ടിഫിക്കേഷനുകൾ മാത്രം ലഭ്യമാകാനുള്ള സൗകര്യവും ജിയോ പേജസ് വാഗ്ദാനം ചെയ്യുന്നു.
advertisement
Also Read- അബുദാബി ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി റിലയൻസ് റീട്ടെയിലിൽ 5,512.5 കോടി രൂപ നിക്ഷേപിക്കും
ഇൻഫോർമേറ്റീവ് കാർഡുകൾ വഴി പ്രധാന വാർത്താ തലക്കെട്ടുകളും പുത്തൻ ട്രെൻഡുകളും കാണാനുമാകും. പ്രാദേശിക ഭാഷകൾ ഉപയോഗിക്കാമെന്നതിനാൽ, പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും. സുരക്ഷിതമായ ഇൻകോഗ്നിറ്റോ മോഡിൽ ബ്രൗസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പിൻ നമ്പറോ ഫിംഗർ പ്രിന്റോ നൽകി ജിയോ പേജേസിലെ വ്യക്തിവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാധിക്കും. ആവശ്യമില്ലാത്ത പരസ്യങ്ങൾ ഒഴിവാക്കി തടസം കൂടാതെയുള്ള ബ്രൗസിങ് ആസ്വദിക്കാനുള്ള സൗകര്യമാണ് ജിയോ പേജസ് ഒരുക്കുന്നത്.
advertisement
Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2020 12:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
JioPages Web Browser| ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം