YouTube Channel | യൂട്യൂബ് ചാനല്‍ തുടങ്ങാൻ ആലോചനയുണ്ടോ? ഈ സാങ്കേതിക വശങ്ങൾ അറിയാമോ?
- Published by:Rajesh V
- news18-malayalam
Last Updated:
യുട്യൂബ്, പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കായി വീഡിയോകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
യുട്യൂബ് (youtube), ടിക്‌ടോക് (Tik tok), ഇന്‍സ്റ്റഗ്രാം റീല്‍സ് (Instagram Reels) എന്നിങ്ങനെയുള്ള വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലായി നിരവധി കണ്ടന്റ് ക്രിയേറ്റഴ്‌സാണ് ഇന്ന് നമുക്കും ചുറ്റുമുള്ളത്. വീഡിയോയിലെ ഉള്ളടക്കമെന്നപോലെ അതിന്റെ പിന്നിലെ സാങ്കേതിക ഉപകരണങ്ങളും മികച്ചതാണെങ്കിലേ വീഡിയോ ആളുകള്‍ ശ്രദ്ധിക്കൂ. യുട്യൂബ്, പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കായി വീഡിയോകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
വില കൂടിയ ക്യാമറ ആവശ്യമാണോ?
ഒരു ഉള്ളടക്കം നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ക്ക് റോയില്‍ ഷൂട്ട് ചെയ്യുന്ന മികച്ച പ്രൊഫഷണല്‍ ക്യാമറ ആവശ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഒറ്റക്ക് ക്യാമറ കൈകാര്യം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. നല്ല ഓട്ടോഫോക്കസുള്ള ക്യാമറ വാങ്ങാന്‍ ശ്രദ്ധിക്കുക.
2. നിങ്ങള്‍ വാങ്ങുന്ന ക്യാമറയ്ക്ക് ഫ്‌ളിപ്പ് സ്‌ക്രീന്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
3. 1080P 60FPS ഉള്ള ക്യാമറ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
4. നിങ്ങളുടെ ക്യാമറയില്‍ മൈക്കിനുള്ള ഇന്‍പുട്ട് ഉണ്ടായിരിക്കണം.
advertisement
6. വേഗതയേറിയ (വലിയ) അപ്പര്‍ച്ചര്‍ ഉള്ള വിശാലമായ ലെന്‍സ് വാങ്ങുക. സിഗ്മയുടെ 16mm F/1.4 (24mm ഫുള്‍-ഫ്രെയിം തത്തുല്യം) പോലെയുള്ളത് ഡെപ്ത്ത് ഓഫ് ഫീല്‍ഡ് ഉള്ള വൈഡര്‍ ഷോട്ട് എടുക്കാന്‍ സഹായിക്കും.
അതിനാല്‍ പുതിയ മിറര്‍ലെസ്സ് Canon R7/ R10 അല്ലെങ്കില്‍ വിലകുറഞ്ഞ M50 ii പോലെയുള്ള APS-C ക്യാമറ ബോഡികള്‍ അനുയോജ്യമാണ്. വ്ലോഗര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, സോണി ZV-E10 തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ ക്യാമറ ഉപയോഗമുള്ളവര്‍ക്ക് Canon R5/R6, Sony A7 IV, A7 SIII തുടങ്ങിയ ഫുള്‍-ഫ്രെയിം ക്യാമറകള്‍ തിരഞ്ഞെടുക്കാം. അതേസമയം, ഫിഷ്-ഐ ലെന്‍സ് പിടിസിക്ക് അനുയോജ്യമല്ല.
advertisement
ശബ്ദവും പ്രധാനപ്പെട്ടത്
ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റേഴ്‌സ് വീഡിയോകള്‍ നിര്‍മ്മിക്കുമ്പോള്‍ ശബ്ദത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. നല്ല രീതിയില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വീഡിയോ തീര്‍ച്ചയായും കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് ഓര്‍ക്കുക. നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഉള്ളടക്കത്തെ ആശ്രയിച്ച്, ഷോട്ട്ഗണ്‍, ലാവലിയര്‍, കണ്ടന്‍സര്‍ മൈക്ക് എന്നിവയില്‍ ഏതു വേണേലും തിരഞ്ഞെടുക്കാവുന്നതാണ്. വ്ലോഗുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ഷോട്ട്ഗണ്‍ മൈക്കുകള്‍ ഉചിതമാണ്. അതേസമയം പോഡ്കാസ്റ്റ് പോലെയുള്ളവക്ക് കണ്ടന്‍സര്‍ മൈക്ക് ഉചിതമായിരിക്കും. ബോയ BYM1 പോലെയുള്ള വിലകുറഞ്ഞ മൈക്ക് ഉപയോഗിച്ച് തുടക്കം കുറിക്കുന്നതാണ് നല്ലത്.
advertisement
ലൈറ്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍:
ഫാഷന്‍ മേഖലയിലുള്ളവര്‍ക്കും കൊമേഴ്സ്യല്‍ ഷൂട്ടുകള്‍ തുടങ്ങിയ പ്രൊഫഷണല്‍ വര്‍ക്കുകള്‍ക്ക്, മികച്ച ലൈറ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
അതേസമയം, സോളോ കണ്ടന്റ് ക്രിയേറ്റേഴ്‌സ് 3-പോയിന്റ് ലൈറ്റിംഗ് സജ്ജീകരണം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് എല്ലായ്‌പ്പോഴും ഉചിതമല്ല. അതേസമയം, ജനലുകളും വാതിലുകളും തുറന്ന് ഇടുന്നതിലൂടെ സൂര്യപ്രകാശം കൂടുതല്‍ ലഭിക്കും ഇത് വീഡിയോയ്ക്ക് മികച്ച് ലൈറ്റിംഭ് നല്‍കുകയും ചെയ്യും.
എഡിറ്റിംഗിലും ശ്രദ്ധ പുലര്‍ത്തണം;
എഡിറ്റിംഗും ഒരു മികച്ച കലാരൂപമാണ്. പല ഷോട്ടുകളെ ഒന്നിച്ച് ചേര്‍ത്ത് ഉള്ളടക്കത്തെ പൂര്‍ണ്ണരൂപത്തിലാക്കുന്നത് എഡിറ്റിംഗിലൂടെയാണ്. തുടക്കക്കാര്‍ക്ക് iMovie പോലുള്ള സോഫ്റ്റ്വെയര്‍ ഉപയോഗിക്കാവുന്നതാണ്. പിന്നീട് Premiere Pro, Final Cut Pro X, Blackmagic DaVinci Resolve എന്നിവ ഉപയോഗിക്കാവുന്നതാണ്.
advertisement
മൊബൈല്‍ എഡിറ്റിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് LumaFusion, VN FUnäÀ, Filmora Go എന്നീ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2022 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
YouTube Channel | യൂട്യൂബ് ചാനല്‍ തുടങ്ങാൻ ആലോചനയുണ്ടോ? ഈ സാങ്കേതിക വശങ്ങൾ അറിയാമോ?