മടക്കാവുന്ന ഡിസ്പ്ലേ, എട്ട് മണിക്കൂർ ബാറ്ററി ലൈഫ്; അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ലാപ്ടോപ്പ് റിവ്യൂ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അസൂസിന്റെ സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡി ലാപ്‌ടോപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
ടെക് വിപണിയിലെ പുത്തൻ ട്രെൻഡാണ് മടക്കാവുന്ന ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും. ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലുകളിൽ സാംസങ് ആണ് മുന്നിലെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കംപ്യൂട്ടറുകളുടെ കാര്യത്തിൽ ഈ മേഖലയിൽ പ്രവേശിച്ച പ്രധാന ബ്രാൻഡുകളിലൊന്നാണ് ലെനോവോ. അതിനുശേഷം വരുന്നത് അസൂസ് ആണ്. അസൂസിന്റെ സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡി (ZenBook Fold 17 OLED) ലാപ്‌ടോപ്പ് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
സവിശേഷതകൾ
സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ബോക്‌സിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ നിങ്ങൾക്ക് അവയുടെ വ്യത്യസ്തത അനുഭവപ്പെടാൻ തുടങ്ങും. ഡിസ്പ്ലേ മടക്കാവുന്ന ലാപ്‌ടോപ്പ് ആയതു കൊണ്ട് തന്നെ ഇതിൽ ഒരു പാനൽ ഘടിപ്പിച്ചിട്ടുണ്ട്. ലാപ്ടോപ്പിന്റെ സ്‌ക്രീനിൽ പിടിക്കുന്നത് ഒഴിവാക്കാൻ അസൂസ് പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മികച്ച ബിൽറ്റ് ക്വാളിറ്റി സമീപകാലത്ത് പുറത്തിറങ്ങിയ മിക്ക അസൂസ് ഉൽപ്പന്നങ്ങളുടെയും മുഖമുദ്രയാണ്. ഇതും അതിൽ നിന്ന് വ്യത്യസ്തമല്ല. ഈ ലാപ്ടോപ്പ് വിവിധ രീതിയിൽ ഉപയോഗിക്കാൻ സാധിക്കും. ലാപ്‌ടോപ്പ് മോഡ് (കീബോർഡ് ഉപയോഗിച്ചും അല്ലാതെയും), ഡെസ്‌ക്‌ടോപ്പ് മോഡ്, ടാബ്‌ലെറ്റ് മോഡ്, റീഡർ മോഡ് എന്നിങ്ങനെ പല രീതിയിൽ ഇവ ഉപയോഗിക്കാം.
advertisement
സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന കീബോർഡ് ഡോക്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് സാധാരണ ലാപ്ടോപ്പ് മോഡിൽ ഉപയോഗിക്കാം. കീബോർഡ് വയർലെസ് ആയി കണക്റ്റുചെയ്‌താൽ വലിയ ഡിസ്‌പ്ലേ ആയി സ്‌ക്രീൻ മാറ്റാം. പിന്നിലെ സ്റ്റാന്റും ഇതിനായി ഉപയോഗിക്കാം.
16GB റാമും 1TB SSD സ്റ്റോറേജും ഉള്ള Intel Core i7 പ്രൊസസർ ആണ് ZenBook Fold 17 OLED-ന്റെ മറ്റൊരു പ്രത്യേകത. ഇത് ലാപ്ടോപ്പിന്റെ വേഗത വർധിപ്പിക്കുന്നു. സിസ്റ്റം അമിതമായി ചൂടാകുകയോ ഹാങ്ങ് ആവുകയോ ചെയ്യില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
ZenBook Fold 17 OLED-യുടെ മറ്റൊരു പ്രത്യേകത അതിന്റെ ബാറ്ററി ലൈഫാണ്. മികച്ച പവറും ഡിസ്പ്ലേ നിലവാരവും ഉള്ളതിനാൽ പരമാവധി 3-4 മണിക്കൂർ ബാക്കപ്പാകും പലരും പ്രതീക്ഷിക്കുക. എന്നാൽ ടെസ്റ്റുകളിൽ 8 മണിക്കൂറിലധികം റൺടൈമാണ് ലഭിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു.
പോരായ്മകൾ
മടക്കാവുന്ന ലാപ്‌ടോപ്പാണെങ്കിലും മാക്ബുക്ക് എയർ, പ്രോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ സെൻബുക്കിന് അൽപ്പം വലിപ്പം കൂടുതലാണ്. ഈ വലുപ്പം ഉണ്ടായിട്ട് പോലും ലാപ്‌ടോപ്പിൽ ചാർജിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരൊറ്റ യുഎസ്ബി സി പോർട്ട് മാത്രമേ ഉള്ളൂ. അതായത് നിങ്ങൾക്ക് ഹെഡ്‌ഫോണോ മറ്റ് ഡ്രൈവുകളോ അഡാപ്റ്റർ ഇല്ലാതെ ബന്ധിപ്പിക്കാൻ സാധിക്കില്ല. ഇത് അസൂസ് സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡിയുടെ പരിമിതിയാണ്. കൂടാതെ ഈ ലാപ്ടോപ്പ് ഗെയിമിംഗിന് അനുയോജ്യമല്ല. വിൻഡോസ് 11 ആണ് ലാപ്ടോപ്പിലുള്ളത്. അസ്യൂസ് സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡിയുടെ വില 3,29,999 രൂപയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 02, 2023 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മടക്കാവുന്ന ഡിസ്പ്ലേ, എട്ട് മണിക്കൂർ ബാറ്ററി ലൈഫ്; അസൂസ് സെൻബുക്ക് 17 ഫോൾഡ് ഒഎൽഇഡി ലാപ്ടോപ്പ് റിവ്യൂ