അഞ്ചു മിനിറ്റിൽ ഫുൾ ചാർജ്; 300 W ഫാസ്റ്റ് ചാർജർ പുറത്തിറക്കാനൊരുങ്ങി റെഡ്മി
- Published by:Naseeba TC
- news18-malayalam
Last Updated:
സാധാരണ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ 65 ശതമാനം വരെയാണ് ഫാസ്റ്റ് ചാർജിംഗ് നടക്കുക
പുതിയ ഫാസ്റ്റ് ചാർജിങ്ങ് സംവിധാനവുമായി റെഡ് മി. സ്മാർട്ട് ഫോണുകൾക്കായി 300 W ചാർജറാണ് റെഡ്മി അവതരിപ്പിക്കാനിരിക്കുന്നത്. പുതിയ ഫീച്ചർ സംബന്ധിക്കുന്ന ടീസറും കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഈ ചാർജർ ഉടൻ വിപണിയിൽ ലഭ്യമാക്കും എന്നും കമ്പനി അറിയിച്ചു. ഈ ചാർജർ ഉപയോഗിച്ച്, 5 മിനിറ്റിനുള്ളിൽ മൊബൈൽ ഫോൺ ഫുൾ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു.
എങ്ങനെയാണ് ഫോൺ വെറും അഞ്ച് മിനിറ്റിൽ ഫുൾ ചാർജ് ആകുന്നതെന്നു കാണിക്കുന്ന വീഡിയോ ആണ് റെഡ്മി പങ്കുവച്ചിരിക്കുന്നത്. 4100 mAh ബാറ്ററിയുള്ള റെഡ്മി നോട്ട് 12 ഡിസ്കവറി വേരിയന്റാണ് ഈ പരീക്ഷണത്തിനായി ഉപയോഗിച്ചതെന്നും കമ്പനി പറഞ്ഞു. ഈ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 2 മിനിറ്റ് 11 സെക്കൻഡിനുള്ളിൽ ഫോണിൽ 50 ശതമാനം ചാർജ് ആകുമെന്നും 5 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകുമെന്നും കമ്പനി അറിയിച്ചു.
Also Read- ഓഫീസില്‍ കിടന്നുറങ്ങി, മസ്കിനു വേണ്ടി കഠിനാധ്വാനം ചെയ്തു; ട്വിറ്റർ സീനിയർ എക്സിക്യുട്ടീവിനെയും പിരിച്ചുവിട്ടു
സാധാരണ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കുമ്പോൾ 65 ശതമാനം വരെയാണ് ഫാസ്റ്റ് ചാർജിംഗ് നടക്കുക. അതിനു ശേഷം ചാർജിംഗ് വേഗത 100 വാട്ടിലേക്ക് താഴും. എന്നാൽ ഇതു മൂലം ബാറ്ററി കപ്പാസിറ്റി വർദ്ധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
advertisement
Also Read- ഉപയോക്താക്കൾക്ക് സ്വന്തമായി റേഡിയോ ചാനൽ ക്രിയേറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്
പുതിയ ഫാസ്റ്റ് ചാർജർ എന്നു മുതലായിരിക്കും വിപണിയിലെത്തുക എന്ന കാര്യം റെഡ് മി വ്യക്തമാക്കിയിട്ടില്ല. റെഡ് മി ഫാസ്റ്റ് ചാർജർ എത്തുന്നതു വരെ റിയൽമിയുടെ 240 W ചാർജർ ആയിരിക്കും ഇക്കാര്യത്തിൽ നിലവിലെ ഒന്നാമൻ. 240 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ആദ്യ സ്മാർട്ട്ഫോണാണ് റിയൽമി ജിടി 3. 9 മിനിറ്റു കൊണ്ടാണ് ഈ ഫോൺ 90 ശതമാനം ചാർജ് ചെയ്യപ്പെടുന്നത്. 2022-ൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഫോൺ ആദ്യമായി പുറത്തിറക്കിയതും റിയൽമി ആയിരുന്നു.
advertisement
ഫാസ്റ്റ് ചാർജർ വഴി വേഗതയിൽ ഫോൺ ചാർജ് ചെയ്യപ്പെടുമെങ്കിലും ബാറ്ററി കപ്പാസിറ്റി എത്രത്തോളം ഉണ്ടാകും എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. അതിവേഗതയിൽ ചാർജ് ചെയ്യുന്നതിനായി ബാറ്ററി ലൈഫിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നവരുമുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 01, 2023 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
അഞ്ചു മിനിറ്റിൽ ഫുൾ ചാർജ്; 300 W ഫാസ്റ്റ് ചാർജർ പുറത്തിറക്കാനൊരുങ്ങി റെഡ്മി