Chandrayaan-3: ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയതിനു ശേഷം ലാൻഡറിനും റോവറിനും എന്തു സംഭവിക്കും?

Last Updated:

Chandrayaan-3 : ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ എത്തിയതിനു ശേഷം ആയിരിക്കും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ആരംഭിക്കുന്നത്

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ബുധനാഴ്ച വൈകുന്നേരം 6:04 ന് ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്നതിനായി മികച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തലാണ് ചന്ദ്രയാന്റെ ലാൻ‍ഡർ മൊഡ്യൂൾ. ഏതെങ്കിലും ഘടകങ്ങൾ പ്രതികൂലമാണെന്ന് തോന്നുകയാണെങ്കിൽ, ലാൻഡിംഗ് ഓഗസ്റ്റ് 27 ലേക്ക് മാറ്റിവയ്ക്കുമെന്ന് ഐഎസ്ആർഒയിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ ന്യൂസ് 18 നോട് പറഞ്ഞു.
ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ എത്തിയതിനു ശേഷം ആയിരിക്കും ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ആരംഭിക്കുന്നത്. ലാൻഡറിലെയും റോവറിലെയും അഞ്ച് സാങ്കേതിക ഉപകരണങ്ങളിൽ നിന്ന് ലഭിക്കുന്ന ടൺ കണക്കിന് ഡാറ്റ ശാസ്ത്രജ്ഞൻമാർ വിശകലനം ചെയ്യും.
ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ എത്തിയതിനു ശേഷം എന്തു സംഭവിക്കും?
വിജയകരമായി ലാൻഡിംഗിന് ശേഷം, ചന്ദ്രയാൻ -3 രണ്ടാഴ്ചത്തേക്ക് പ്രവർത്തനക്ഷമമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രോപരിതലത്തിലെ ധാതു ഘടനയുടെ സ്പെക്ട്രോമീറ്റർ വിശകലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനു ശേഷമാകും നടക്കുക. ടച്ച്ഡൗണിന് ശേഷം, വിക്രം ലാൻഡറിന്റെ ഒരു വശത്തെ പാനൽ തുറക്കും, ഇത് പ്രഗ്യാൻ റോവറിനായി ഒരു പാത സൃഷ്ടിക്കും. ദേശീയ പതാകയും ഐഎസ്ആർഒ ലോഗോയും വഹിക്കുന്ന ആറ് ചക്രങ്ങളുള്ള പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനു ശേഷം സെക്കൻഡിൽ ഒരു സെ.മീ വേഗതയിലായിരിക്കും സഞ്ചരിക്കുക.
advertisement
advertisement
നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് റോവർ ചന്ദ്രോപരിതലം സ്കാൻ ചെയ്യും. റോവർ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത്, ചന്ദ്രന്റെ മണ്ണിൽ ത്രിവർണ പതാകയുടെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്ര പതിയുകയും ചെയ്യും. ചന്ദ്രോപരിതലവുമായി ബന്ധപ്പെട്ട ഡാറ്റകൾ ശേഖരിക്കുന്നതിന് പേലോഡുകൾ ഉപയോഗിച്ച് ക്രമീകരിച്ച ഉപകരണങ്ങൾ റോവറിൽ ഉണ്ട്. റോവർ ലാൻഡറുമായി ആദ്യം ആശയവിനിമയം നടത്തും. അതിനു ശേഷം ഭൂമിയുമായും ആശയവിനിമയം നടത്തും.
ലാൻഡറും റോവറും എന്തൊക്കെ കാര്യങ്ങളാണ് പഠിക്കുന്നത്?
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് ചെയ്തതിനു ശേഷം അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ചന്ദ്രയാൻ-3 യുടെ ലക്ഷ്യം. ലാൻഡറിലും റോവറിലും ഘടിപ്പിച്ചിരിക്കുന്ന പേലോഡുകൾ ചന്ദ്രോപരിതലത്തെക്കുറിച്ചും ചന്ദ്രനിൽ നടക്കുന്ന ശാസ്ത്രീയ പ്രക്രിയകളെക്കുറിച്ചും അതിന്റെ രൂപീകരണത്തെക്കുറിച്ചും നിരവധി പഠനങ്ങൾ നടത്തുകയും ഈ ഡാറ്റ ഭൂമിയിലേക്ക് അയക്കുകയും ചെയ്യും.
advertisement
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നൽകിയത് ഉൾപ്പെടെ എട്ട് പേലോഡുകളുടെ ഒരു സെറ്റ് പേടകത്തിലുണ്ട്. ഈ പേലോഡുകൾ ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെക്കുറിച്ചുള്ള (elemental composition) ഡാറ്റ ശേഖരിക്കുകയും ലാൻഡറിലേക്ക് ഈ ഡാറ്റ അയയ്ക്കുകയും ചെയ്യും. ലാൻഡർ ഭൂമിയിലേക്ക് ഈ വിവരങ്ങൾ കൈമാറും.
റേഡിയോ അനാട്ടമി ഓഫ് മൂൺ ബൗണ്ട് ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയർ ആൻഡ് അറ്റ്മോസ്ഫിയർ (റാംഭ), ലാങ്മുയർ പ്രോബ് (എൽപി) എന്നീ പേലോഡുകൾ ചന്ദ്രനിലെ ഉപരിതല പ്ലാസ്മ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിവിധ പരീക്ഷണങ്ങൾ നടത്തും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chandrayaan-3: ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിയതിനു ശേഷം ലാൻഡറിനും റോവറിനും എന്തു സംഭവിക്കും?
Next Article
advertisement
ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ
ബാറ്റ്സ്മാൻ പറത്തിയ സിക്സർ ഗ്യാലറിയിലിരുന്ന് ഒറ്റക്കൈകൊണ്ട് പിടിച്ച ആരാധകന് ലഭിച്ചത് 1.07 കോടി രൂപ
  • എംഐ കേപ് ടൗണിന്റെ റയാൻ റിക്കൽട്ടൺ അടിച്ച സിക്സർ ഗ്യാലറിയിൽ ആരാധകൻ ഒറ്റക്കൈകൊണ്ട് പിടിച്ചു.

  • ഒറ്റക്കൈയിൽ ക്യാച്ചെടുത്ത ആരാധകന് എസ്എ20 കോണ്ടസ്റ്റിന്റെ ഭാഗമായുള്ള 1.07 കോടി രൂപ സമ്മാനമായി.

  • ആരാധകൻ ക്യാച്ചെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി, ആരാധകർ അതിനെ പ്രശംസിച്ചു.

View All
advertisement