ബംഗളൂരു: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ-25 പരാജയപ്പെട്ടു. ബഹിരാകാശ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെയാണ് ലൂണ-25 ദൗത്യം പരാജയമായത്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ലൂണ-25മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിൽ നിന്നുള്ള റിപ്പോർട്ടുകൾ അറിയിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സാങ്കേതിക തകരാർ കാരണം കഴിഞ്ഞ ദിവസം വൈകിട്ട് നടക്കേണ്ടിയിരുന്ന ഭ്രമണപഥം താഴ്ത്തൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ലൂണ-25 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത്.
Связь с автоматической станцией “Луна-25” прервалась, сообщает Роскосмос. По предварительным расчетам, станция перешла на нерасчетную орбиту и столкнулась с поверхностью Луны:https://t.co/G5zgXOwwQQ
അതേസമയം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ചന്ദ്രയാൻ -3 പേടകം ഞായറാഴ്ച പുലർച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കമെന്ന് ദൗത്യത്തിന്റെ അവസാന ഘട്ടമാണ് ഇനി ശേഷിക്കുന്നത്.
Chandrayaan-3 Mission:
🇮🇳Chandrayaan-3 is set to land on the moon 🌖on August 23, 2023, around 18:04 Hrs. IST.
ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യം ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ആഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ബഹിരാകാശ പേടകം ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാണ് സോഫ്റ്റ് ലാൻഡിങ്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിംഗിലും പര്യവേക്ഷണം നടത്തുന്നതിനുമുള്ള ചന്ദ്രയാൻ-2-ന്റെ തുടർച്ചയായ ദൗത്യമാണ് ചന്ദ്രയാൻ-3. ലാൻഡിംഗ് സമയം പ്രഖ്യാപിക്കുകയും ജനങ്ങളുടെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ടും ബഹിരാകാശ ഏജൻസി X-ൽ പോസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ