ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നവർക്ക് 1.6 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു ചാറ്റ് ജിപിടി ക്രിയേറ്റർ ഓപ്പൺഎഐ
- Published by:Anuraj GR
- news18-malayalam
Last Updated:
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലെ ന്യൂനതകളോ തകരാറുകളോ ബഗുകളോ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് 1.6 കോടി രൂപ അഥവാ 20,000 ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ചത്
നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ചാറ്റ്ബോട്ട് തരംഗമായ ചാറ്റ്ജിപിടി ക്രിയേറ്ററായ ഓപ്പൺഎഐ, ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നവർക്ക് 1.6 കോടി രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലെ ന്യൂനതകളോ തകരാറുകളോ ബഗുകളോ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് 1.6 കോടി രൂപ അഥവാ 20,000 ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച പ്രഖ്യാപിച്ച OpenAI ബഗ് ബൗണ്ടി പ്രോഗ്രാം അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക. ആളുകൾക്ക് അവർ റിപ്പോർട്ട് ചെയ്യുന്ന ബഗുകളുടെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞത് 16000 രൂപയാണ് പ്രതിഫലം.
തങ്ങളുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ ബഗുകൾ റിപ്പോർട്ടുചെയ്യാൻ പ്രോഗ്രാമർമാരെയും നൈതിക ഹാക്കർമാരെയും പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക കമ്പനികൾ പലപ്പോഴും ബഗ് ബൗണ്ടി പ്രോഗ്രാമുകൾ നടത്താറുണ്ട്. ഇതേ മാതൃകയിലാണ് ഓപ്പൺഎഐ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ബഗ് ബൗണ്ടി പ്ലാറ്റ്‌ഫോമായ ബഗ്‌ക്രൗഡിന്റെ വിശദാംശങ്ങൾ അനുസരിച്ച്, ChatGPT-യുടെ ചില പ്രവർത്തനങ്ങളും OpenAI സംവിധാനം മൂന്നാം കക്ഷി ആപ്ലിക്കേഷനുകളുമായി ആശയവിനിമയം നടത്തുകയും ഡാറ്റ പങ്കിടുകയും ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ ഗവേഷകരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ OpenAI സംവിധാനം നിർമ്മിക്കുന്ന തെറ്റാതോ ദോഷകരമായതോ ആയ ഉള്ളടക്കം ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നില്ല.
advertisement
സ്വകാര്യതാ നിയമങ്ങളുടെ ലംഘനം ആരോപിച്ച് ChatGPT ഇറ്റലിയിൽ നിരോധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ അധികൃതർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സേവനങ്ങൾ കൂടുതൽ സൂക്ഷ്മമായി പഠിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഓപ്പൺഎഐയുടെ പുതിയ പദ്ധതി.
മൈക്രോസോഫ്റ്റ് കോർപ്പറേഷൻ പിന്തുണയുള്ള ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, നവംബറിൽ അവതരിപ്പിക്കപ്പെട്ടതോടെ ഇതൊരു തരംഗമായി മാറിയിരിക്കുകയാണ്. ചോദ്യങ്ങൾക്ക് പെട്ടെന്നുള്ള മറുപടികൾ നൽകി ചില ഉപയോക്താക്കളെ വിസ്മയിപ്പിച്ചു. എന്നാൽ തെറ്റായ വിവരങ്ങളും ചാറ്റ് ജിപിടി നൽകുന്നതായി ആരോപണം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
April 12, 2023 8:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നവർക്ക് 1.6 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു ചാറ്റ് ജിപിടി ക്രിയേറ്റർ ഓപ്പൺഎഐ