PM Modi Challenge | ചൈനയ്ക്ക് മറുപടിയായി മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ; ആത്മനിർഭർ ഭാരത് ഇന്നൊവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ടിക് ടോക്ക്, യുസി ബ്രൌസർ, ഷെയർഇറ്റ്, എംഐ കമ്മ്യൂണിറ്റി എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾസർക്കാർ നിരോധിച്ചതിന് ശേഷമാണ് ഈ നീക്കം.
ന്യൂഡൽഹി: ലോകോത്തര നിരവാരമുള്ള തദ്ദേശീയ ആപ്പുകളെ പ്രോൽസാഹിപ്പിക്കാൻ പുതിയ ചലഞ്ചുമായി പ്രധാനമന്ത്രി. രാജ്യത്തെ മൊബൈൽ ആപ്ലിക്കേഷൻ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഐടി പ്രൊഫഷണലുകൾക്കും സ്റ്റാർട്ടപ്പ് സമൂഹത്തിനും ലോകോത്തര നിലവാരമുള്ള 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആത്‌മീർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ച്' ആരംഭിച്ചത്. അറ്റൽ ഇന്നൊവേഷൻ മിഷന്റെയും നിതി ആയോഗിന്റെയും പങ്കാളിത്തത്തോടെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (മീറ്റ്വൈ) പദ്ധതി അനാവരണം ചെയ്തത്. ടിക് ടോക്ക്, യുസി ബ്രൌസർ, ഷെയർഇറ്റ്, എംഐ കമ്മ്യൂണിറ്റി എന്നിവയുൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾസർക്കാർ നിരോധിച്ചതിന് ശേഷമാണ് ഈ നീക്കം.
"ലോകോത്തര നിലവാരമുള്ള മെയ്ഡ് ഇൻ ഇന്ത്യ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക് & സ്റ്റാർട്ട്-അപ്പ് സമൂഹത്തിൽ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നു. അവരുടെ ആശയങ്ങളും ഉൽപ്പന്നങ്ങളും സുഗമമാക്കുന്നതിന് oGoI_MeitY, @AIMtoInnovate എന്നിവ ആത്‌മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ച് ആരംഭിക്കുന്നു," പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ എഴുതി.
ഇന്ത്യയിൽ ഊർജ്ജസ്വലമായ 'ആത്‌മനിർഭർ ആപ്പ് ഇക്കോസിസ്റ്റം' സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി ലിങ്ക്ഡ്ഇനിൽ ഇങ്ങനെ എഴുതി, “ഇന്ന്, ഒരു രാജ്യം മുഴുവൻ ഒരു ആത്‌മനിർഭർ ഭാരതത്തെ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ, അവരുടെ ശ്രമങ്ങൾക്ക് ദിശാബോധം നൽകാനുള്ള ഒരു നല്ല അവസരമാണിത്. നമ്മുടെ വിപണിയെ തൃപ്‌തിപ്പെടുത്തുന്നതിനും മറ്റു രാജ്യങ്ങളുമായി മത്സരിക്കാനും കഴിയുന്ന അപ്ലിക്കേഷനുകൾ ആവിഷ്‌കരിക്കുന്നതിനു കഠിനാധ്വാനവും വ്യക്തമായ മാർഗനിർദേശവും ആവശ്യമാണ്.
advertisement
പ്രധാനമന്ത്രി തന്റെ ആശയങ്ങള്‍ പങ്കുവയ്ക്കുകയും സാങ്കേതികവിദ്യയ്ക്ക് പാരമ്പര്യ ഇന്ത്യന്‍ ഗെയിമുകളെ കൂടുതല്‍ ജനപ്രിയമാക്കുവാൻ സാധിക്കുമോയെന്നും ജനങ്ങളുടെ പുനരധിവാസത്തിന് സഹായിക്കുന്നതിന് വേണ്ടവ അല്ലെങ്കില്‍ കൗണ്‍സിലിംഗിന് വേണ്ട ആപ്പുകള്‍ വികസിപ്പിക്കുന്നതിനും അല്ലെങ്കില്‍ ലക്ഷ്യത്തോടെയുള്ള ശരിയായ പ്രായപരിധിയിലുള്ളവര്‍ക്ക് പഠനത്തിനും ഗെയിമിംഗിനും മറ്റുമായി സ്മാര്‍ട്ട് പ്രവേശനം കിട്ടുന്നതിനുമുള്ള ആപ്പുകള്‍ നിർമ്മിക്കാനായി സഹായിക്കാന്‍ കഴിയുമോയെന്ന് ചോദിക്കുകയും ചെയ്തു. ആത്മനിര്‍ഭര്‍ ആപ്പ് പരിസ്ഥിതി സംവിധാനം സൃഷ്ടിക്കുന്നതിന് സഹായിക്കാനായി പങ്കെടുക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഭാരതീയർ ഇതിനകം ഉപയോഗിക്കുന്ന മികച്ച ഇന്ത്യൻ ആപ്ലിക്കേഷനുകൾ സർക്കാർ ആദ്യം തിരിച്ചറിയുമെന്നും അതത് വിഭാഗങ്ങളിൽ സ്കെയിൽ ചെയ്യാനും ലോകോത്തര ആപ്ലിക്കേഷനുകൾ ആകാനും കഴിവുണ്ടെന്നും ചലഞ്ചിന്‍റെ ആദ്യ ട്രാക്കിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. വെല്ലുവിളിയുടെ രണ്ടാം ട്രാക്ക്, രാജ്യത്തിനായി ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ കഴിയുന്ന കമ്പനികളെയും സംരംഭകരെയും തിരിച്ചറിയും. രണ്ടാമത്തെ ട്രാക്ക് ആദ്യത്തേതിനേക്കാൾ കൂടുതൽ സമയം പ്രവർത്തിക്കും. ഓഫീസ് പ്രൊഡക്ടിവിറ്റി & വർക്ക് ഫ്രം ഹോം, സോഷ്യൽ നെറ്റ്‌വർക്കിംഗ്, ഇ-ലേണിംഗ്, എന്റർടൈൻമെന്റ്, ഹെൽത്ത് & വെൽനസ്, അഗ്രിടെക്, ഫിൻടെക്, ബിസിനസ്, ന്യൂസ്, ഗെയിംസ് എന്നിവ ഉൾപ്പെടുന്ന എട്ട് വിഭാഗങ്ങളിലായാണ് പദ്ധതി ആരംഭിക്കുന്നത്.
advertisement
TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ് | പോലീസ് ഭീഷണിപ്പെടുത്തുന്നതായി പ്രതിയുടെ ഭാര്യ ഹൈക്കോടതിയിൽ [NEWS]COVID 19| കര്‍ണാടകയില്‍ SSLC പരീക്ഷയെഴുതിയ 32 കുട്ടികള്‍ക്ക് കോവിഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
"ഈ വെല്ലുവിളിയുടെ ഫലം നിലവിലുള്ള ആപ്ലിക്കേഷനുകൾക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുന്നതിന് മികച്ച ദൃശ്യപരതയും വ്യക്തതയും നൽകുക, കൂടാതെ ഉപദേശങ്ങൾ, സാങ്കേതിക പിന്തുണ, മാർഗ്ഗനിർദ്ദേശം എന്നിവയുടെ സഹായത്തോടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സാങ്കേതിക ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുക എന്നതാണ്"- പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
തെരഞ്ഞെടുക്കപ്പെടുന്ന ആപ്ലിക്കേഷനുകൾക്ക് ക്യാഷ് പ്രൈസുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ള ആപ്ലിക്കേഷനുകൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ വിവിധ ക്യാഷ് അവാർഡുകളും ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപവിഭാഗം ഒന്നും രണ്ടും മൂന്നും വിജയികൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, രണ്ട് ലക്ഷം രൂപ യഥാക്രമം സമ്മാനം ലഭിക്കും.
ഈ പദ്ധതി ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണ്, താൽപ്പര്യമുള്ള അപേക്ഷകർ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്ത് അവരുടെ നിർദേശങ്ങൾ സമർപ്പിച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്: https://auth.mygov.in/user/login?destination=oauth2/authorize. സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂലൈ 18 ആണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2020 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
PM Modi Challenge | ചൈനയ്ക്ക് മറുപടിയായി മെയ്ഡ് ഇൻ ഇന്ത്യ ആപ്പുകൾ; ആത്മനിർഭർ ഭാരത് ഇന്നൊവേഷൻ ചലഞ്ചുമായി പ്രധാനമന്ത്രി