പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവും പിഴയും

Last Updated:

പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ചേർന്നതാണ് ശിക്ഷ

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ. കാസർഗോഡ് (Kasargod) മാണിയാട്ടെ എ.വി. പ്രതീഷിനയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥനാണ് പ്രതീഷ്.
കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ചേർന്നതാണ് ശിക്ഷ. മാണിയാട്ട് അടോട്ട് വീട്ടിൽ എ.വി.
പ്രതീഷിനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12വയസുകാരിയാണ് പീഡനത്തിനിരയായത്. 2022 ഡിസംബറിനും 2023 ജനുവരിക്കും ഇടെയുള്ള മാസങ്ങളിലാണ് പീഡനം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തിയ പ്രതി ഹാളിലെ സോഫയിലിരുന്ന് ടി.വി. കാണുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
advertisement
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്. ചീമേനി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ ആയിരുന്നു കെ. അജിതയാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Summary: A government official has been sentenced to seven years rigorous imprisonment and a fine in a case of sexual assault on a minor girl. A.V. Pratheesh of Kasaragod Maniyat was sentenced by the Hosdurg Fast Track Special Court. Pratheesh is an employee of the Animal Husbandry Department. The incident took place between December 2022 and January 2023. The case alleges that the accused, who arrived at the house when no one was home, sexually assaulted the girl, who was watching TV on the sofa in the hall
മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവും പിഴയും
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement