എപ്പോൾ മരിക്കുമെന്നു പറയാനും എഐ ടൂൾ; ആയുസ് പ്രവചിക്കുന്ന നിര്‍മിതബുദ്ധിയുമായി ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ
- Published by:Sarika KP
- news18-malayalam
Last Updated:
പ്രായം, ലിംഗഭേദമന്യേ ആയിരുന്നു പഠനം.
എഐ സാങ്കേതികവിദ്യ ലോകത്തെ എല്ലാ പ്രധാന മേഖലകളെയും കീഴടക്കി കുതിപ്പ് തുടരുകയാണ്. ഇപ്പോൾ, എഐ ഉപയോഗിച്ച് ഒരാളുടെ ആയുസു വരെ പ്രവചിക്കാനാകും എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡെൻമാർക്കിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ (Technical University of Denmark (DTU)) ഗവേഷകരാണ് ഇതിനു പിന്നിൽ. ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്.
ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നും ഗവേഷകർ പറയുന്നു. നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നും ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
ലൈഫ്2വെക് (life2vec) എന്നാണ് ഈ എഐ മോഡലിന് പേരു നൽകിയിരിക്കുന്നത്. 78 ശതമാനം കൃത്യതയോടെ ഈ മോഡലിന് മരണം പ്രവചിക്കാനാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വ്യക്തികളുടെ വരുമാനം, വിദ്യാഭ്യാസം, മെഡിക്കൽ ഹിസ്റ്ററി, തൊഴിൽ എന്നിവയെല്ലാം പരിശോധിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
advertisement
"മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകൾ വർഷങ്ങളായി ആലോചിക്കുന്ന ഒരു കാര്യമാണ്. അക്കാര്യത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു", പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായ സുനെ ലേമാൻ പറഞ്ഞു.
2008 മുതൽ 2020 വരെ, ആറു മില്യൻ ആളുകളെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. പ്രായം, ലിംഗഭേദമന്യേ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നേരത്തേ മരിക്കുന്നതായും ഉയർന്ന വരുമാനം ഉള്ളവർക്കും ഉന്നത ലീഡർഷിപ്പ് റോളുകളിൽ ഉള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തിയതായും ഗവേഷകർ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 21, 2023 7:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
എപ്പോൾ മരിക്കുമെന്നു പറയാനും എഐ ടൂൾ; ആയുസ് പ്രവചിക്കുന്ന നിര്‍മിതബുദ്ധിയുമായി ഡെന്മാർക്കിലെ ശാസ്ത്രജ്ഞർ