ഗൂഗിൾ സേര്‍ച്ച് റിസല്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന് ഉപയോക്താക്കള്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞാൽ കമ്പനി സെര്‍ച്ച് റിസല്‍ട്ടില്‍നിന്ന് ആ ഡാറ്റ നീക്കം ചെയ്യണമെന്ന് യൂറോപ്യൻ കോടതി പറഞ്ഞു. സേർച്ച് റിസൾട്ട് തെറ്റാണെന്ന് ഉപയോക്താവിന് തെളിയിക്കാൻ കഴിഞ്ഞാൽ സേർച്ച് എഞ്ചിൻ ഓപ്പറേറ്റർ ഉള്ളടക്കത്തിൽ നിന്ന് തെറ്റായ വിവരങ്ങൾ ഒഴിവാക്കണം എന്നാണ് യൂറോപ്യൻ യൂണിയൻ കോടതി വ്യക്തമാക്കിയത്.
അതേസമയം, പ്ലേ സ്റ്റോര്‍ നയങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി ടെക് ഭീമനായ ഗൂഗിളിന് ഒക്ടോബറില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936.44 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഗൂഗിളില്‍ നിന്ന് രണ്ടാം തവണയാണ് സിസിഐ പിഴയീടാക്കുന്നത്. അന്യായമായ ബിസിനസ് രീതികള്‍ അവസാനിപ്പിക്കാനും ഗൂഗിളിനോട് സിസിഐ ആവശ്യപ്പെട്ടിരുന്നു.
ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്കുള്ള പ്രധാന വിതരണ മാര്‍ഗമാണ് ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍. ഇതിലൂടെ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 20ന് ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന് സിസിഐ 1,337 കോടി രൂപ പിഴ ചുമത്തിയത്.
അടുത്തിടെ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് വ്യക്തിഗത പ്ലാന്‍ ഉപയോക്താക്കള്‍ക്ക് അധിക തുക നല്‍കാതെ തന്നെ സ്റ്റോറേജ് അപ്ഗ്രേഡ് ലഭിക്കുമെന്ന് അറിയിച്ചിരുന്നു. സംരംഭകരും സെല്‍ഫ് എംപ്ലോയേഴ്‌സും പോലുള്ളവരാണ് ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് സേവനം കൂടുതലായും ഉപയോഗിക്കുന്നത്.
അതുകൊണ്ട് തന്നെ വര്‍ക്ക്സ്പെയ്സ് വ്യക്തിഗത ഉപയോക്താക്കള്‍ക്ക് ഇനി ജിമെയിലിലെയും ഡ്രൈവിലെയും സ്റ്റോറേജ് തീര്‍ന്നതിനെ കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ടതില്ല. ഇതുവരെ ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് വ്യക്തിഗത ഉപയോക്താക്കള്‍ക്ക് ഒരു സൗജന്യ ജിമെയില്‍ അക്കൗണ്ടിന് ലഭിക്കുന്ന അതേ സ്റ്റോറേജ് ശേഷി തന്നെയാണ് ലഭിച്ചിരുന്നത്. അതില്‍ കൂടുതല്‍ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കുന്നതിന് ഗൂഗിള്‍ വണ്‍ വഴി കൂടുതല്‍ സ്റ്റോറേജ് വാങ്ങേണ്ടിയിരുന്നു.
Also Read-ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവുമധികം ഗൂഗിളില്‍ തിരഞ്ഞത്; കെജിഎഫ് 2 മുതല്‍ ഫിഫ ലോകകപ്പ് വരെ
എന്നാല്‍ ഇനി മുതല്‍ സ്റ്റോറേജ് ശേഷി ഉയര്‍ത്തുന്നതിന് ഗൂഗിള്‍ തന്നെ സ്വയം സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യുന്നതാണ്. കൂടാതെ, ഫിലിപ്പീന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്വാന്‍, തായ്ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ഗ്രീസ്, അര്‍ജന്റീന എന്നിവിടങ്ങളിലും ഗൂഗിള്‍ വര്‍ക്ക് സ്‌പേസ് വ്യക്തിഗത പ്ലാന്‍ അവതരിപ്പിക്കുന്നതായും കമ്പനി അറിയിച്ചിരുന്നു.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, കോളാബുറേഷന്‍ ടൂള്‍സ്, സോഫ്റ്റ്വെയര്‍ തുടങ്ങി ഗൂഗിള്‍ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ വിവിധ ഉല്‍പ്പന്നങ്ങളുടെ ശേഖരമാണ് ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ്. മുമ്പ് ഗൂഗിള്‍ ആപ്‌സ് എന്നും പിന്നീട് ജി സ്യൂട്ട് എന്നും ഇത് അറിയപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.