• HOME
  • »
  • NEWS
  • »
  • money
  • »
  • 30 സെക്കന്റ് ഫുഡ് വീഡിയോകളുമായി ഇന്ത്യന്‍ ഫുഡ് ബ്രാന്‍ഡുകള്‍; ട്രെൻഡായി ASMR

30 സെക്കന്റ് ഫുഡ് വീഡിയോകളുമായി ഇന്ത്യന്‍ ഫുഡ് ബ്രാന്‍ഡുകള്‍; ട്രെൻഡായി ASMR

ശബ്ദങ്ങളെല്ലാം ഹൈലൈറ്റ് ചെയ്തുകൊണ്ട് നിര്‍മ്മിക്കുന്ന വീഡിയോകളാണ് എഎസ്എംആര്‍ വീഡിയോകള്‍.

  • Share this:
ഇക്കഴിഞ്ഞ ദീപാവലിക്ക് ഇന്ത്യയിലെ ഫുഡ് ബ്രാന്‍ഡുകള്‍ വീഡിയോകള്‍ക്ക് സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ റെഡി-ടു-കുക്ക് ഫുഡ്‌സ് ആന്‍ഡ് സ്‌പൈസസ് കമ്പനിയായ നിലോണ്‍സ് ഒരു പുതിയ രീതിയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. എഎസ്എംആര്‍(autonomous sensory meridian response) രീതി ഉപയോഗിച്ചുകൊണ്ടുള്ള 30 സെക്കന്‍ഡ് വീഡിയോകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ വീഡിയോയില്‍ കത്തിയുടെ മൂര്‍ച്ചയും മിക്‌സിയുടെ ശബ്ദവും പലഹാരങ്ങള്‍ പൊരിച്ചെടുക്കുന്നതിന്റെയുമെല്ലാം ശബ്ദം കാഴ്ചക്കാര്‍ക്ക് കേള്‍ക്കാം.

എഎസ്എംആറിനെ ബ്രെയിന്‍ മസാജ് എന്ന് കൂടി വിളിക്കാറുണ്ട്. ശബ്ദങ്ങളെല്ലാം ഹൈലൈറ്റ് ചെയ്തുകൊണ്ട് നിര്‍മ്മിക്കുന്ന വീഡിയോകളാണ് എഎസ്എംആര്‍ വീഡിയോകള്‍. യൂട്യൂബ് ഷോര്‍ട്‌സ്, ഇന്‍സ്റ്റഗ്രാം റീല്‍സ്, ടിക് ടോക് എന്നിവയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെല്ലാം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ധാരാളമായി ഉപയോഗിക്കുന്ന രീതിയാണിത്.

25നും 45നും ഇടയിലുള്ള സ്ത്രീകളെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നിലോണ്‍സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കിരണ്‍ ഗിരാദ്കര്‍ പറയുന്നു. ഭക്ഷണം എന്ന കാറ്റഗറിയെ വേറിട്ടുനിര്‍ത്തുന്നത് ഒരു വെല്ലുവിളിയാണെന്ന് വിശ്വസിക്കുന്നയാളാണ് ഗിരാദ്കര്‍. കാഴ്ചക്കാരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിലുള്ള ഒരു അനുഭവം സൃഷ്ടിക്കുക എന്നതായിരുന്നു എഎസ്എംആര്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.

Also Read-Twitter | ട്വിറ്റർ ബ്ലൂ നവംബർ അവസാനത്തോടെ ഇന്ത്യയിൽ: ഉപയോക്താക്കളുടെ അഞ്ച് സംശയങ്ങൾക്ക് മറുപടി

അടുത്തിടെ, ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയും എഎസ്എംആര്‍ മുഖ്യ പ്രമേയമായി ഉപയോഗിച്ചിരുന്നു. മുക്ബാംഗ് വീഡിയോകളാണ് ഇതുപയോഗിച്ച് അവര്‍ ചെയ്തത്. ഇത് ഒരു കൊറിയന്‍ വാക്കാണ്. ആളുകള്‍ ധാരാളം ഭക്ഷണം കഴിക്കുന്ന വീഡിയോകളാണ് അവ. ബര്‍ഗറുകള്‍, ചാട്ട്, ഫ്രഞ്ച് ഫ്രൈസ്, എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ് വീഡിയോയിലുള്ളവര്‍ കഴിക്കുന്നത്. നെസ്‌കഫേ, വിസ്താര, സ്‌കോഡ ഇന്ത്യ എന്നീ ബ്രാന്‍ഡുകളും എഎസ്എംആര്‍ ഉപയോഗിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്.

സ്മാര്‍ട്ട് ഉപകരണങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ഉപഭോക്താക്കള്‍ ശബ്ദത്തിന്റെ ശക്തി മനസ്സിലാക്കുന്നുവെന്ന് ടെയില്‍സ് എന്‍ ടോക്കീസ് മീഡിയയുടെ സഹസ്ഥാപകനും ക്രിയേറ്റീവ് ഹെഡുമായ അബ്ബാസ് മിര്‍സ പറയുന്നു. എഎസ്എംആര്‍ ഒരു വ്യക്തിയുടെ വികാരങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആഗോളതലത്തില്‍, ഓട്ടോമൊബൈല്‍, മൊബൈല്‍, എഫ്എംസിജി തുടങ്ങിയ മേഖലകള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗിനായി എഎസ്എംആര്‍ പ്രയോജനപ്പെടുത്തും. ഡിറ്റര്‍ജന്റുകളുടെ വിഭാഗത്തിലും എഎസ്എംആര്‍ ഉപയോഗിക്കാമെന്നും മിര്‍സ പറയുന്നു.

ബ്രാന്‍ഡുകളെ ഉപഭോക്താവുമായി വളരെ ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാന്‍ എഎസ്എംആര്‍ സഹായിക്കുന്നുവെന്നാണ് സോഷ്യല്‍ പംഗയുടെ സഹസ്ഥാപകനായ ഹിമാന്‍ഷു അറോറ പറയുന്നത്. എന്നിരുന്നാലും, വേറിട്ടുനില്‍ക്കുന്ന ഒരു സ്‌ക്രിപ്പും പ്രേക്ഷകരും ഉണ്ടെങ്കില്‍ മാത്രമേ ബ്രാന്‍ഡുകള്‍ എഎസ്എംആര്‍ ഉപയോഗിക്കാവൂ എന്നും വിദഗ്ധര്‍ പറയുന്നു.

ഇത് ഒരു ട്രെന്‍ഡ് ആയതുകൊണ്ടും മറ്റ് ബ്രാന്‍ഡുകള്‍ ഈ രീതി ഉപയോഗിക്കുന്നതുകൊണ്ടും മാത്രം എഎസ്എംആര്‍ ഉപയോഗിക്കരുതെന്നും മിര്‍സ പറയുന്നു. പരസ്യങ്ങള്‍ പരാജയപ്പെട്ടാല്‍ ആളുകള്‍ അത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നും മിര്‍സ പറയുന്നു.
Published by:Jayesh Krishnan
First published: