ഇന്റർഫേസ് /വാർത്ത /money / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എടുത്ത ഫോട്ടോയ്ക്ക് ലഭിച്ച അവാർഡ് ജര്‍മന്‍ ആര്‍ട്ടിസ്റ്റ് നിരസിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എടുത്ത ഫോട്ടോയ്ക്ക് ലഭിച്ച അവാർഡ് ജര്‍മന്‍ ആര്‍ട്ടിസ്റ്റ് നിരസിച്ചു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി എടുത്ത ഫോട്ടോകൾ കണ്ടെത്താൻ ഇത്തരം മത്സരങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ലെന്ന് അവാര്‍ഡ് നിരസിച്ചുകൊണ്ട് ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് ബോറിസ് എല്‍ഡാഗ്സെന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി എടുത്ത ഫോട്ടോകൾ കണ്ടെത്താൻ ഇത്തരം മത്സരങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ലെന്ന് അവാര്‍ഡ് നിരസിച്ചുകൊണ്ട് ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് ബോറിസ് എല്‍ഡാഗ്സെന്‍ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി എടുത്ത ഫോട്ടോകൾ കണ്ടെത്താൻ ഇത്തരം മത്സരങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ലെന്ന് അവാര്‍ഡ് നിരസിച്ചുകൊണ്ട് ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് ബോറിസ് എല്‍ഡാഗ്സെന്‍ പറഞ്ഞു.

  • Share this:

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എടുത്ത ഫോട്ടോക്ക് ലഭിച്ച അവാര്‍ഡ് നിരസിച്ച് ഫോട്ടോഗ്രാഫര്‍. തന്റെ ഫോട്ടോക്ക് ലഭിച്ച സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡാണ് ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് നിരസിച്ച് വിവാദം സൃഷ്ടിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി എടുത്ത ഫോട്ടോകൾ കണ്ടെത്താൻ ഇത്തരം മത്സരങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ലെന്ന് അവാര്‍ഡ് നിരസിച്ചുകൊണ്ട് ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റ് ബോറിസ് എല്‍ഡാഗ്സെന്‍ പറഞ്ഞു.

എന്നാല്‍, കലാകാരന്റേത് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റമാണെന്ന് അവാര്‍ഡ് സംഘാടകര്‍ ആരോപിച്ചു. പിന്നീട് എല്‍ഡാഗ്സനില്‍ നിന്നുള്ള മറുപടിയെ തുടര്‍ന്ന് സംഘാടകര്‍ ആരോപണം പിന്‍വലിച്ചു.

ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് ആകര്‍ഷകമായ ചിത്രങ്ങള്‍ എടുക്കാന്‍ ആരെയും അനുവദിക്കുന്ന എഐ(AI) ടൂളുകള്‍ തങ്ങളുടെ ഉപജീവനമാര്‍ഗത്തിന് ഭീഷണിയാകുമെന്നാണ് പല ഫോട്ടോഗ്രാഫര്‍മാരും കലാകാരന്മാരും ഭയപ്പെടുന്നത്. എഐ ഇമേജ് ജനറേറ്ററുകളുടെ ദ്രുതഗതിയിലുള്ള വളർച്ച ഇതിനകം തന്നെ നിയമപരമായ കേസുകള്‍ക്ക് കാരണമായിട്ടുണ്ട്. എന്തെന്നാല്‍ ഇതിന്റെ ടൂളുകള്‍ ട്രെയിന്‍ഡാണ്, മാത്രമല്ല അവയില്‍ പല ചിത്രങ്ങളും പകര്‍പ്പവകാശ പരിരക്ഷയുള്ളവയാണ്. കഴിഞ്ഞ വര്‍ഷം, കൊളറാഡോ സ്റ്റേറ്റ് ഫെയറില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു കലാസൃഷ്ടി സമ്മാനം നേടിയിരുന്നു. ഇത് കലാലോകത്ത് വലിയ ചര്‍ച്ചയാകുകയും ചെയ്തു.

Also read-20000 പേർക്ക് ജോലി, 2302 കോടി നിക്ഷേപം; നിർമാണ യൂണിറ്റുകളുമായി നൈകിയും അഡിഡാസും തമിഴ്നാട്ടിൽ

സോണി വേള്‍ഡ് ഫോട്ടോഗ്രാഫി അവാര്‍ഡ് സംഘാടകര്‍ എല്‍ഡാഗ്‌സന്റെ ‘സ്യൂഡോംനേഷ്യ: ദി ഇലക്ട്രീഷ്യന്‍’ എന്ന തലക്കെട്ടിലുള്ളരണ്ട് സ്ത്രീകളുടെ സെപിയ-ടോണ്‍ ചിത്രം തിരഞ്ഞെടുത്തതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു.

ഇതറിഞ്ഞതോടെ എല്‍ഡാഗ്സെന്‍ അഭിമുഖങ്ങള്‍ നല്‍കുകയും താന്‍ എങ്ങനെയാണ് ഫോട്ടോ എടുത്തതെന്ന്വ്യക്തമാക്കുകയും എഐയെ കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. എഐ ചിത്രങ്ങളും ഫോട്ടോഗ്രാഫിയും ഇതുപോലുള്ള ഒരു അവാര്‍ഡില്‍ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എഐ ചിത്രങ്ങള്‍ സ്വീകരിക്കുമോയെന്ന് ഞാന്‍ സംഘാടകരോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോട്ടോ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചെന്നാണ് അവാര്‍ഡ് ബോഡി ആദ്യം പ്രതികരിച്ചത്.

‘അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള പ്രസ്താവനയും ഞങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണെന്നും അതിനാല്‍ അദ്ദേഹം നല്‍കിയ എന്‍ട്രി അസാധുവാക്കുകയും ചെയ്തു, അവാര്‍ഡ് ബോഡി പുറത്തിറക്കിയ പ്രസാതാവനയില്‍ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ മറുപടിക്ക് ശേഷം, തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണം നീക്കം ചെയ്ത പ്രസ്താവനയുടെ പതിപ്പാണ് സംഘാടകര്‍ പിന്നീട് എഎഫ്പിക്ക് നല്‍കിയത്.

അടുത്തിടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്‌ടിക്കുന്ന ഉള്ളടക്കങ്ങളിൽ കാര്യമായ മനുഷ്യ പങ്കാളിത്തമുണ്ടെങ്കിൽ പകർപ്പാവകാശം നിർബന്ധമാക്കാൻ യുഎസ് ഒരുങ്ങിയിരുന്നു. ഇത് സംബന്ധിച്ച പുതിയ മാർഗനിർദ്ദേശവും യുഎസ് കോപ്പിറൈറ്റ് ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾക്ക് പകർപ്പവകാശ പരിരക്ഷ വേണമെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത് യന്ത്രത്തേക്കാൾ ഉപരി മനുഷ്യൻ ആണെങ്കിൽ അവയ്ക്ക് പകർപ്പവകാശ പരിരക്ഷ നൽകണമെന്നാണ് യുഎസ് കോപ്പി റൈറ്റ് ഓഫീസ് തീരുമാനിച്ചിട്ടുള്ളത്.

First published:

Tags: AI, Photography