20000 പേർക്ക് ജോലി, 2302 കോടി നിക്ഷേപം; നിർമാണ യൂണിറ്റുകളുമായി നൈകിയും അഡിഡാസും തമിഴ്നാട്ടിൽ
- Published by:Sarika KP
- news18-malayalam
Last Updated:
കല്ലക്കുറിച്ചി ജില്ലയിൽ, 20000 പേർക്ക് ജോലി നൽകുന്ന ഒരു വൻകിട നിർമാണ യൂണിറ്റ് നിർമിക്കാനാണ് പദ്ധതി.
തമിഴ്നാട്ടിൽ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങി പ്രമുഖ ഷൂ നിർമാതാക്കളായ നൈകിയും അഡിഡാസും. നൈകി, അഡിഡാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കായി ഷൂസ് നിർമിക്കുന്ന തായ്‌വാനിലെ പൗ ചെൻ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.കല്ലാക്കുറിച്ചി ജില്ലയിൽ, 20000 പേർക്ക് ജോലി നൽകുന്ന ഒരു വൻകിട നിർമാണ യൂണിറ്റ് നിർമിക്കാനാണ് പദ്ധതി. ഇതിനായി 2302 കോടി രൂപ നിക്ഷേപിക്കുമെന്നും പൗ ചെൻ കോർപ്പറേഷൻ അറിയിച്ചു.
പൗ ചെന്നിന്റെ അനുബന്ധ സ്ഥാപനമായ ഹൈ ഗ്ലോറി ഫൂട്ട‍്‍വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈയിലെ പിന്നോക്ക മേഖലയായ ഉലുന്ദൂർപേട്ടിലെ സിപ്കോട്ട് (SIPCOT) ഇൻഡസ്ട്രിയൽ പാർക്കിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 12 വർഷത്തേക്കാണ് തുക നിക്ഷേപിക്കുന്നത്. കന്യാകുമാരി ദേശീയ പാതയിലാണ് ഈ സ്ഥലം.
തമിഴ്നാട് വ്യവസായ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി എസ് കൃഷ്ണനും പൗ ചെൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ജോർജ് ലിയുവും തമ്മിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. തുകൽ ഇതര പാദരക്ഷ നിർമാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തായ്‌വാൻ കമ്പനികളിൽ നിന്ന് ഈ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനായി സർക്കാർ തായ്‌വാൻ ഫുട്‌വെയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായും ധാരണാപത്രം ഒപ്പുവെച്ചു.
advertisement
സംസ്ഥാനത്തെ നിരവധി തുകൽ പാദരക്ഷാ നിർമാതാക്കൾ ഇതിനകം തന്നെ തുകൽ ഇതര നിർമാണത്തിലേക്കും കടന്നിട്ടുണ്ടെങ്കിലും നൈകി, അഡിഡാസ്, ടിംബർലാൻഡ്, ന്യൂ ബാലൻസ്, സലോമൻ തുടങ്ങിയ ബ്രാൻഡുകളെ തമിഴ്നാട്ടിലേക്ക് ആകർഷിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തി വരികയായിരുന്നു. 2025-ഓടെ, തുകൽ ഇതര മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാരിന്റെ നീക്കം.
ഇന്ത്യയിൽ ഇത്തരത്തിലുള്ള നിക്ഷേപങ്ങളിൽ ആദ്യത്തേതായിരിക്കും ഇതെന്ന് തങ്ങൾ കരുതുന്നതായി ജോർജ് ലിയു പറഞ്ഞു. ബംഗ്ലാദേശ്, മ്യാൻമർ, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ കമ്പനിക്ക് നിലവിൽ നിർമാണ യൂണിറ്റുകളുണ്ട്. 2022 – 2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ ആഗോളതലത്തിൽ 272 ദശലക്ഷത്തിലധികം ജോഡി ഷൂസുകൾ ഇവർ വിതരണം ചെയ്തിട്ടുണ്ട്.
advertisement
”ഈ മേഖലയിൽ വലിയ നിക്ഷേപം നേടാൻ ഞങ്ങൾ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ആളുകൾക്ക് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പദ്ധതികളുടെ ഭാഗമാണ് ഇതും. നിക്ഷേപത്തിന്റെ വ്യാപ്തി മാത്രമല്ല, അതിന്റെ തൊഴിൽ സാധ്യതകളും ഞങ്ങൾ പരിഗണിക്കുന്നു”, ഗൈഡൻസ് തമിഴ്‌നാടിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി വിഷ്ണു ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
advertisement
കൃഷ്ണഗിരിയിലെ ബർഗൂർ, തിരുവണ്ണാമലൈയിലെ ചെയ്യാർ, വില്ലുപുരത്തിലെ തിണ്ടിവനം എന്നിവിടങ്ങളിൽ അത്‍ലറ്റിക് ഫൂട്ട്‍വെയറുകൾ നിർമിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ ഈ മേഖലയിലെ മറ്റൊരു പ്രമുഖ കമ്പനിയായ ഫെങ് ടെയ് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിനായി 1,000 കോടി രൂപയാണ് ഫെങ് ടെയ് നിക്ഷേപിച്ചിരിക്കുന്നത്. 20000 പേർക്ക് ജോലി നൽകുന്നതാണ് പദ്ധതി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
April 19, 2023 7:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
20000 പേർക്ക് ജോലി, 2302 കോടി നിക്ഷേപം; നിർമാണ യൂണിറ്റുകളുമായി നൈകിയും അഡിഡാസും തമിഴ്നാട്ടിൽ