Google Doodle | ആരെയും തേടാം; എന്തും തിരയാം; ഗൂഗിൾ ഇന്ന് 25 വയസ് തികയുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
ഗൂഗിളിന്റെ ലോഗോയില്‍ 25 എന്ന് കൂടി ചേര്‍ത്താണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു. വാർഷികത്തോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ഡൂഡിലുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ലോഗോയില്‍ 25 എന്ന് കൂടി ചേര്‍ത്താണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ പിറവി
ഗവേഷകവിദ്യാര്‍ഥികളായിരുന്ന സെര്‍ജി ബ്രിന്നും ലാറി പേജും ചേര്‍ന്നാണ് 25 വര്‍ഷം മുമ്പ് ഗൂഗിളിന് തുടക്കം കുറിച്ചത്. സ്റ്റാന്‍ഡ്‌ഫോര്‍ യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ പിച്ച്എഡി എടുക്കുന്നതിനായി എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. തൊണ്ണൂറുകളുടെ അവസാനമായിരുന്നു ഈ കണ്ടുമുട്ടല്‍. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് സമാനമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് ഇരുവരും മനസ്സിലായി.
ലോകത്തിലെ കംപ്യൂട്ടറുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന വേള്‍ഡ് വൈഡ് വെബ് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ഇരുവരും തീരുമാനിച്ചു. മികച്ചൊരു സെര്‍ച്ച് എന്‍ജിന്‍ തയ്യാറാക്കുന്നതിനായി ഇരുവരുടെയും കഠിനപരിശ്രമത്തിന്റെ നാളുകളായിരുന്നു പിന്നീട്. അതിന്റെ ഫലമായി വാടകയ്‌ക്കെടുത്ത ഗാരേജില്‍ ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. 1998 സെപ്റ്റംബര്‍ 27നാണ് ഗൂഗിള്‍ ഇന്‍കോര്‍പ്പറേഷന്‍ ഔദ്യോഗികമായി സ്ഥാപിതമായത്.
advertisement
പിന്നീട് അങ്ങോട്ട് ഗൂഗിളിന്റെ മുഴുവൻ സേവനങ്ങളിലും വലിയ തോതിലുള്ള വികാസമാണ് സംഭവിച്ചത്. വിവരങ്ങള്‍ ക്രമീകരിക്കുക, അത് എല്ലാവര്‍ക്കും തടസ്സങ്ങളില്ലാതെ ലഭ്യമാക്കുക, അവ പ്രയോജനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങിയ ദൗത്യം ഗൂഗിള്‍ ഇപ്പോഴും തെറ്റാതെ പാലിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളാണ് ഗൂഗിളിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
ലോകത്ത് റഷ്യ പോലുള്ള ചുരുക്കം ചില ഇടങ്ങളില്‍ ഒഴിച്ച് എല്ലായിടത്തും ഈ ഡൂഡില്‍ ലഭ്യമാകും.ഗൂഗിളിന്റെ അവസാന ഡൂഡില്‍ സെപ്റ്റംബര്‍ 25-നാണ് അവതരിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ ജാസ് പിയാനിസ്റ്റും കംപോസറും മാധ്യമപ്രവര്‍ത്തകനുമായ ടോഡ് മാറ്റ്ഷികിസയ്ക്ക് ആദരമര്‍പ്പിച്ചായിരുന്നു അവസാന ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച ‘ക്വിക്ക്‌ലി ഇന്‍ ലവ്’ എന്ന ഗാനം ഏറെ പ്രശസ്തമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 27, 2023 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google Doodle | ആരെയും തേടാം; എന്തും തിരയാം; ഗൂഗിൾ ഇന്ന് 25 വയസ് തികയുന്നു