ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ്

Last Updated:

എട്ട് പേർക്കെതിരെ ലോക്ക് ഡൗൺ നിയമ ലംഘനത്തിനാണ് കേസ്സെടുത്തിരിക്കുന്നത്

കണ്ണൂരിൽ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ആരാധന നടത്തിയ എട്ടു പേർക്കെതിരെ കേസെടുത്തു. നാലു പേരെ പിടികൂടി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
സമ്പൂർണ്ണ ലോക്ക് ഡൗണും റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ള ന്യൂമാഹി പഞ്ചായത്തിലാണ് ആരാധന നടത്തിയത്. ഇവരിൽ നാല് പേരെ14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ വിട്ടയ്ക്കു.
ന്യൂമാഹി പെരിങ്ങാടി മമ്മി മുക്ക് ജുമാ മസ്ജിദിലാണ് ചൊവ്വാഴ്ച രാവിലെ നിസ്കാരം നടന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർഥന നടക്കുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ  പരിശോധനയിലാണ് എട്ട് പേർ പ്രാർഥന നടത്തുന്നത് കണ്ടത്. ഇവരിൽ നാല് പേർ ഓടി രക്ഷപ്പെട്ടു.
advertisement
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ.പി.സക്കറിയ (62) എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ ലോക്ക് ഡൗൺ നിയമ ലംഘനത്തിനെതിരെ കേസ്സെടുത്തിട്ടുണ്ട്.
advertisement
108 ആമ്പുലൻസിലാണ് നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ്
Next Article
advertisement
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
ഹെൽമറ്റ് ധരിച്ചും ധരിക്കാതെയും താരങ്ങൾ; സംസ്ഥാന ചലച്ചിത്ര അവാർഡിനും സൂചന നൽകി കേരള പൊലീസ്
  • കേരളാ പൊലീസ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനെതിരെ ബോധവത്കരണ ശ്രമം നടത്തി.

  • മോഹൻലാൽ, ആസിഫ് അലി, മമ്മൂട്ടി എന്നിവരുടെ സിനിമാ രംഗങ്ങൾ പ്രചാരണത്തിനായി പങ്കുവെച്ചു.

  • മമ്മൂട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരിക്കുന്നത്, ബെസ്റ്റ് റൈഡർ ആരെന്ന് ചോദിച്ചാണ് പോസ്റ്റ്.

View All
advertisement