Covid 19| കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല; വിശദീകരണവുമായി യുഎഇ ഫത്‌വ കൗൺസിൽ

Last Updated:

റമളാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ഏത് സംശയങ്ങൾക്കും 8002422 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

ദുബായ്: റമളാൻ മാസത്തിൽ കൊറോണ പരിശോധന നടത്തുന്നതുവഴി വ്രതമനുഷ്ഠിക്കുന്ന ഒരാളുടെ നോമ്പുമുറിയില്ലെന്ന് യുഎഇ ഫത് വ കൗൺസിൽ. അതുകൊണ്ടുതന്നെ കൊറോണ വൈറസ് പരിശോധന നടത്തുന്നത് നോമ്പുമുറിയാൻ കാരണമാകുമെന്ന ഭയം വേണ്ടെന്നും കൗൺസിലിനെ ഉദ്ധരിച്ച് അറബി പത്രമായ ഇത്തിഹാദ് റിപ്പോർട്ട് ചെയ്യുന്നു.
കൊറോണ വ്യാപിക്കുന്ന ഈ സമയത്തെ റമളാൻ വ്രതാനുഷ്ഠാനത്തെ കുറിച്ചുള്ള ഒരുപിടി മാർഗനിർദേശം കൗൺസിൽ പുറപ്പെടുവിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കോവിഡ് രോഗലക്ഷണമുള്ളവർ നോമ്പ് പിടിക്കേണ്ടതില്ലെന്നും കൗൺസിൽ അറിയിച്ചു. റമളാനുമായി ബന്ധപ്പെട്ട് ഏത് സംശയങ്ങൾക്കും 8002422 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.
BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
കൊറോണ ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Covid 19| കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല; വിശദീകരണവുമായി യുഎഇ ഫത്‌വ കൗൺസിൽ
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement