Google പണിമുടക്കി; error 500; വലഞ്ഞ് ഉപയോക്താക്കൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ച് നിരവധി ഉപയോക്താക്കൾക്ക് ലഭിക്കാതെയായത്. ഇതോടെ ആളുകൾ #GoogleDown എന്ന ഹാഷ് ടാഗുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു
ലോകത്തെ ഏറ്റവും വലിയ ഇന്‍റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ പണിമുടക്കി. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ആൽഫബെറ്റ് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ ലഭിക്കാതെയായെന്ന് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ആയ Downdetector.com പറയുന്നു.
ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ച് നിരവധി ഉപയോക്താക്കൾക്ക് ലഭിക്കാതെയായത്. ഇതോടെ ആളുകൾ #GoogleDown എന്ന ഹാഷ് ടാഗുമായി ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചു. ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്.
Google down? Wth is going on? #googledown #google pic.twitter.com/sTWh6AZwzV
— rarara (@tbhiykyk) August 9, 2022
advertisement
ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന 40,000-ലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിന്റെ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾ സമർപ്പിച്ച പിശകുകൾ ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമാഹരിച്ച് തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector പറയുന്നു. അതേസമയം ഈ പ്രശ്നത്തെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Google’s down, it is the endtimes.#google #googledown pic.twitter.com/CQ5GBPCCpe
— Chris (@ThatBoiCnote_) August 9, 2022
advertisement
Is Google down for anyone else? I’d Google it, but ya know… #GoogleDown pic.twitter.com/9KWFHgalLs
— Sarah O'Connell (@SarahO_Connell) August 9, 2022
അതേസമയം ഇന്ത്യയിൽ വലിയ രീതിയിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ നിരവധി ഉപഭോക്താക്കൾക്ക് ഗൂഗിൾ ലഭിക്കുന്നില്ലായിരുന്നു. ചിലർക്ക് പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടതായും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 09, 2022 9:26 AM IST