Google | ഗൂഗിളിന് 1337 കോടി രൂപ പിഴ; ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസ്സുകള്‍ക്കും തിരിച്ചടിയെന്ന് കമ്പനി

Last Updated:

ആന്‍ഡ്രോയിഡ് എല്ലാവര്‍ക്കും കൂടുതല്‍ ചോയ്സുകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ബിസിനസുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.

ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപ പിഴ (fined) ചുമത്തിയ കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (CCI) തീരുമാനം അവലോകനം ചെയ്യുമെന്ന് ടെക് ഭീമനായ ഗൂഗിള്‍ (google). പിഴ ചുമത്തിക്കൊണ്ടുള്ള സിസിഐയുടെ ഉത്തരവിന് ശേഷമുള്ള ഗൂഗിളിന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ആന്‍ഡ്രോയിഡ് എല്ലാവര്‍ക്കും കൂടുതല്‍ ചോയ്സുകള്‍ നല്‍കുന്നുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ബിസിനസുകളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.
'' സിസിഐയുടെ തീരുമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും വലിയ തിരിച്ചടിയാകും. കൂടാതെ, ആന്‍ഡ്രോയിഡിന്റെ സുരക്ഷാ ഫീച്ചറുകളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും, ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും'' ഗൂഗിള്‍ വക്താവ് ഒരു ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ഒന്നിലധികം വിപണികളില്‍ വാണിജ്യ താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തതിന് കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യാഴാഴ്ചയാണ് ഗൂഗിളിന് 1337 കോടി രൂപ പിഴ ചുമത്തിയത്. മാത്രമല്ല, ഇത്തരത്തിലുള്ള ബിസിനസ്സ് രീതികള്‍ അവസാനിപ്പിക്കാനും സിസിഐ ഉത്തരവിട്ടിരുന്നു.
advertisement
വിഷയവുമായി ബന്ധപ്പെട്ട്, മൂന്ന് വര്‍ഷം മുമ്പ് സിസിഐ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഗൂഗിള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും നിര്‍മ്മാതാക്കള്‍ (OEM-കള്‍) ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ജനപ്രിയ ഓപ്പണ്‍ സോഴ്സ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എഞ്ചിന്‍ ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019ല്‍ കോംപറ്റീഷന്‍ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളില്‍ നിന്ന് ഒഇഎമ്മുകളെ നിയന്ത്രിക്കരുതെന്നും അവരുടെ സ്മാര്‍ട്‌ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും സിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
ഗൂഗിളിന്റേതാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ സേര്‍ച്ച് ആപ്, വിജറ്റ്, ക്രോം ബ്രൗസര്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
advertisement
2019ല്‍ ഏപ്രിലില്‍ ഉത്തരവിട്ട അന്വേഷണത്തില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, പേടിഎം, ഫോണ്‍പേ, മോസില്ല, സാംസങ്, ഷവോമി, വിവോ, ഓപ്പോ, കാര്‍ബണ്‍ തുടങ്ങി നിരവധി ബഹുരാഷ്ട്ര, ഇന്ത്യന്‍ കമ്പനികളെ സിസിഐയുടെ അന്വേഷണ സമിതി ചോദ്യം ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google | ഗൂഗിളിന് 1337 കോടി രൂപ പിഴ; ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ബിസിനസ്സുകള്‍ക്കും തിരിച്ചടിയെന്ന് കമ്പനി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement