വിട്ടുപോയ റോഡുകൾ മാപ്പിൽ ചേർക്കാൻ സഹായിക്കാമോ? റോഡ് മാപ്പ് ഫീച്ചറിലേക്ക് ഉപയോക്താക്കളെ ക്ഷണിച്ച് ഗൂഗിള്‍
- Published by:Naseeba TC
- news18-malayalam
Last Updated:
തങ്ങളുടെ പുതിയ റോഡ് മാപ്പ് ഫീച്ചറിലേക്ക് വിട്ടുപോയ റോഡുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ക്ഷണിച്ച് ഗൂഗിള്‍. ഇതില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് (contributors) അവസരമൊരുക്കുമെന്ന് ഗൂഗിള്‍ ചൊവ്വാഴ്ച അറിയിച്ചു. 2021-ല്‍ റോഡ് മാപ്പര്‍ അവതരിപ്പിച്ചതിനുശേഷം ഇതുവരെ 1.5 മില്ല്യണ്‍ കിലോമീറ്റര്‍ റോഡുകള്‍ ഈ കോണ്‍ട്രിബ്യൂട്ടേഴ്‌സ് അടയാളപ്പെടുത്തിയതായി കമ്പനി പറഞ്ഞു. 200 മില്ല്യണ്‍ ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വഴി കണ്ടെത്താന്‍ കഴിഞ്ഞതായും അവർ കൂട്ടിച്ചേർത്തു..
”അവരുടെ സംഭാവനകള്‍ ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ഞങ്ങളുടെ മാപ്പുകള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സിന് അവസരം നല്‍കുന്നതായി അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്,” ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത റോഡുകള്‍ തിരിച്ചറിഞ്ഞ് അവ വരച്ചു ചേര്‍ക്കുന്നതിനായി ആളുകളെ ക്ഷണിക്കുന്ന വേദിയാണ് റോഡ് മാപ്പര്‍. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് റോഡുകള്‍ ഇതില്‍ വരച്ചുചേര്‍ക്കുക.
Also Read- ശുഭസൂചനകളൊന്നുമില്ല; വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാനിൽ നിന്നും ഇതുവരെ സിഗ്നലുകൾ ലഭിച്ചില്ലെന്ന് ISRO
”ഇത് പൂര്‍ത്തിയാക്കുന്നതിന് ഇനിയും നിരവധി വെല്ലുവിളികള്‍ ഉണ്ട്. എന്നാല്‍ നിങ്ങളുട സഹായത്തോടെ ഗൂഗിള്‍ മാപ്പ് ഏറ്റവും മികച്ചതാക്കി തീര്‍ക്കാന്‍ കഴിയുമെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്,” കമ്പനി പറഞ്ഞു.
advertisement
ആംസ്റ്റര്‍ഡാം. ഡബ്ലിന്‍, ഫ്‌ളോറന്‍സ്, വെനീസ് എന്നീ നാല് പുതിയ നഗരങ്ങളില്‍ കൂടുതല്‍ മിഴിവേറിയ കാഴ്ച ലഭിക്കുന്ന വിധം ഇമേഴ്‌സീവ് വ്യൂ ഗൂഗിൾ അവതരിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 23, 2023 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
വിട്ടുപോയ റോഡുകൾ മാപ്പിൽ ചേർക്കാൻ സഹായിക്കാമോ? റോഡ് മാപ്പ് ഫീച്ചറിലേക്ക് ഉപയോക്താക്കളെ ക്ഷണിച്ച് ഗൂഗിള്‍