Chandrayaan 3 | ശുഭസൂചനകളൊന്നുമില്ല; വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാനിൽ നിന്നും ഇതുവരെ സിഗ്നലുകൾ ലഭിച്ചില്ലെന്ന് ISRO
- Published by:Naseeba TC
- news18-malayalam
Last Updated:
ചന്ദ്രനിലെ കൊടും തണുപ്പിനെ അതീജീവിച്ചാൽ വീണ്ടും പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പ്രതീക്ഷ
വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവറിൽ നിന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ. ലാൻഡറും റോവറുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. പതിനാല് ദിവസത്തെ ദൗത്യം പൂർത്തിയാക്കി സെപ്റ്റംബർ രണ്ടിന് റോവർ ദൗത്യം പൂർത്തിയാക്കി സ്ലീപ്പ് മോഡിലേക്ക് മാറി.
Chandrayaan-3 Mission:
Efforts have been made to establish communication with the Vikram lander and Pragyan rover to ascertain their wake-up condition.As of now, no signals have been received from them.
Efforts to establish contact will continue.
— ISRO (@isro) September 22, 2023
advertisement
ഭൂമിയിലെ പതിനാല് ദിവസമാണ് ഒരു ചാന്ദ്രദിനം. ഇത്രയും ദിവസമായിരുന്നു ചന്ദ്രയാന്റെ ദൗത്യകാലാവധിയും. സെപ്റ്റംബർ രണ്ടിന് ചന്ദ്രനിലെ പകൽ അവസാനിച്ചതോടെയാണ് പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായത്.
Also Read- ചന്ദ്രനിൽ സൂര്യോദയം; ചന്ദ്രയാന്റെ വിളിക്ക് കാതോർത്ത് ISRO
ബുധനാഴ്ച്ചയാണ് ചന്ദ്രനിൽ സൂര്യോദയമുണ്ടായത്. ഇനി പതിനാല് ദിവസം പകലായിരിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലാൻഡറും റോവറും ചന്ദ്രനിലെ കൊടും തണുപ്പിനെ അതീജീവിച്ചാൽ വീണ്ടും പ്രവർത്തന സജ്ജമാകുമെന്നായിരുന്നു പ്രതീക്ഷ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 22, 2023 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chandrayaan 3 | ശുഭസൂചനകളൊന്നുമില്ല; വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാനിൽ നിന്നും ഇതുവരെ സിഗ്നലുകൾ ലഭിച്ചില്ലെന്ന് ISRO