അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ടോ? സുരക്ഷിതമാണോ എന്ന് ​ഗൂ​ഗിൾ പറഞ്ഞുതരും

Last Updated:

ഗൂ​ഗിൾ പ്ലേ പ്രൊടക്ട് എന്ന ​ഗൂ​ഗിളിന്റെ ഫീച്ചറാണ് ഹാനികരമായ ആപ്പുകൾ തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കുന്നത്

news18
news18
സൈഡ്‌ലോഡിങ്ങ് ആപ്പുകളുടെ (sideloading apps) ദോഷഫലങ്ങളെക്കുറിച്ച് ​ഗൂ​ഗിൾ പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം ആപ്പുകളിൽ മാൽവെയറുകൾ ഉണ്ടായേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പുതിയൊരു ചുവടുവെയ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് കമ്പനി. ഇത്തരം സൈഡ്‌ലോഡ് ആപ്പുകൾക്ക് എന്തെങ്കിലും അപകട സാധ്യകതൾ ഉണ്ടോ എന്നും അത് നീക്കം ചെയ്യേണ്ടതുണ്ടോ അതോ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാനാകുമോ എന്ന് മനസിലാക്കാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കാനാണ് കമ്പനിയുടെ നീക്കം. ​
ഗൂ​ഗിൾ പ്ലേ പ്രൊടക്ട് (Play Protect) എന്ന ​ഗൂ​ഗിളിന്റെ ഫീച്ചറാണ് ഹാനികരമായ ആപ്പുകൾ തിരിച്ചറിയാൻ ആൻഡ്രോയ്ഡ് ഉപയോക്താക്കളെ സഹായിക്കുന്നത്. സ്കാനിങ് പ്രോസസ് പൂർത്തിയായിക്കഴിഞ്ഞാൽ, അതിന്റെ ഫലങ്ങൾ ഉപയോക്താക്കള അറിയിക്കും. ഇൻസ്റ്റാൾ ചെയ്യാൻ സുരക്ഷിതമാണോ എന്തെങ്കിലും റിസ്ക് ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പ്ലേ പ്രൊടക്ട് ഫീച്ചർ പറഞ്ഞു തരും.
advertisement
പ്ലേ പ്രൊടക്ട് ഫീച്ചർ വഴി ആപ്പുകൾ സ്കാൻ ചെയ്താകും ​ഗൂ​ഗിൾ സുരക്ഷ ഉറപ്പു വരുത്തുന്നത്. ഇവിടെ റിയൽ ടൈം സ്കാനിങ്ങ് (real-time scanning) ആയിരിക്കും നടക്കുക. ഇവ ഡൗൺലൗഡ് ചെയ്യണോ ചെയ്യാതാരിക്കണോ എന്ന കാര്യം ഉപയോ​ക്താക്കൾക്ക് തീരുമാനിക്കാം. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കമ്പനി അറിയിച്ചു.
​ഗൂ​ഗിളിന്റെ ഡാറ്റ അനുസരിച്ച്, മാൽവെയർ ഭീഷണികളുടെയും മറ്റ് സുരക്ഷാ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിദിനം 125 ബില്ല്യണിലധികം ആപ്പുകൾ കമ്പ‌നി സ്കാൻ ചെയ്യുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ടോ? സുരക്ഷിതമാണോ എന്ന് ​ഗൂ​ഗിൾ പറഞ്ഞുതരും
Next Article
advertisement
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

  • തിരഞ്ഞടുക്കപ്പെടുന്നവർക്ക് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും.

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2025.

View All
advertisement