Govt Bans 43 Chinese Apps | 43 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

Last Updated:

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 43 ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി 43 മൊബൈൽ ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. ചൈനീസ് ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ബ്ജി, ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഐ.ടി നിയമത്തിലെ 69A സെക്ഷൻ അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 43 ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
നിരോധിക്കപ്പെട്ട ആപ്പുകളുടെ പട്ടികയിലേറെയും ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിൽത്തന്നെ ചൈനയിലെ റീട്ടെയിൽ ഭീമനായ അലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല് ആപ്പുകളും പട്ടികയിലുണ്ട്.
നിരോധിച്ച ആപ്പുകൾ:
∙അലിസപ്ലയേഴ്‌സ് മൊബൈൽ ആപ്
∙അലിബാബ വർക്ക്ബെഞ്ച്
∙ അലിഎക്സ്പ്രസ് - സ്മാർട്ടർ ഷോപ്പിങ്, ബെറ്റർ ലിവിങ്
advertisement
∙ അലിപെയ് കാഷ്യർ
∙ ലാലാമോവ് ഇന്ത്യ - ഡെലിവറി ആപ്
∙ ഡ്രൈവ് വിത്ത് ലാലാമോവ് ഇന്ത്യ
∙ സ്നാക്ക് വിഡിയോ
∙ കാംകാർഡ് - ബിസിനസ് കാർഡ് റീഡർ
∙ കാംകാർഡ് - ബിസിആർ (വെസ്റ്റേൺ)
∙ സോൾ – ഫോളോ ദ് സോൾ ടു ഫൈൻഡ് യു
∙ ചൈനീസ് സോഷ്യൽ - ഫ്രീ ഓൺലൈൻ ഡേറ്റിങ് വിഡിയോ ആപ് ആൻഡ് ചാറ്റ്
∙ ഡേറ്റ് ഇൻ ഏഷ്യ – ഡേറ്റിങ് ആൻഡ് ചാറ്റ് ഫോർ ഏഷ്യൻ സിങ്കിൾസ്
advertisement
∙ വിഡേറ്റ് – ഡേറ്റിങ് ആപ്
∙ ഫ്രീ ഡേറ്റിങ് ആപ് – സിംഗോൾ, സ്റ്റാർഡ് യുവർ ഡേറ്റ്!
∙ അഡോർ ആപ്
∙ ട്രൂലിചൈനീസ് – ചൈനീസ് ഡേറ്റിങ് ആപ്
∙ ട്രൂലിഏഷ്യൻ – ഏഷ്യൻ ഡേറ്റിങ് ആപ്
∙ ചൈനലവ്: ഡേറ്റിങ് ആപ് ഫോർ ചൈനീസ് സിങ്കിൾസ്
∙ ഡേറ്റ്മൈഏജ് – ചാറ്റ്, മീറ്റ്, ഡേറ്റ് മെച്വർ സിങ്കിൾസ് ഓൺലൈന്‍
∙ ഏഷ്യൻ‌ഡേറ്റ്: ഫൈൻഡ് ഏഷ്യൻ സിങ്കിൾസ്
advertisement
∙ ഫ്ലർറ്റ്‌വാഷ്: ചാറ്റ് വിത്ത് സിങ്കിൾസ്
∙ ഗായിസ് ഓൺലി ഡേറ്റിങ്: ഗേ ചാറ്റ്
∙ ട്യൂബിറ്റ്: ലൈവ് സ്ട്രീമ്സ്
∙ വി വർക് ചൈന
∙ ഫസ്റ്റ് ലവ് ലൈവ് – സൂപ്പർ ഹോട്ട് ലൈവ് ബ്യൂട്ടീസ് ലൈവ് ഓൺലൈൻ
∙ റെല - ലെസ്ബിയൻ സോഷ്യൽ നെറ്റ്‌വർക്ക്
∙ കാഷ്യർ വാലറ്റ്
∙ മാംഗോ ടിവി
∙എം‌ജി ‌ടി‌വി-ഹുനാൻ ‌ടിവി ഒഫിഷ്യൽ ടിവി ആപ്
∙ വി ടിവി – ടിവി വെർഷൻ
advertisement
∙ വി ടിവി – സി ഡ്രാമ, കെ ഡ്രാമ ആൻഡ് മോർ
∙ വി ടിവി ലൈറ്റ്
∙ ലക്കി ലൈവ് – ലൈവ് വിഡിയോ സ്ട്രീമിങ് ആപ്
∙ ടൊബാവോ ലൈവ്
∙ ഡിങ്‌ടോക്ക്
∙ ഐഡന്റിറ്റി വി
∙ ഐസോലാന്റ് 2: ആഷസ് ഓഫ് ടൈം
∙ ബോക്സ്റ്റാർ (ഏർലി ആക്സസ്)
∙ ഹീറോസ് ഇവോൾവ്ഡ്
∙ ഹാപ്പി ഫിഷ്
ജെല്ലിപോപ് മാച്ച് – ഡെക്കറേറ്റ് യുവർ ‍ഡ്രീം ഐസ്‌ലാൻഡ്!
advertisement
∙ മഞ്ച്കിൻ മാച്ച്: മാജിക് ഹോം ബിൽഡിങ്
∙ കോൺക്വിസ്റ്റ ഓൺലൈൻ II
മലയാളം വാർത്തകൾ/ വാർത്ത/India/
Govt Bans 43 Chinese Apps | 43 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ
Next Article
advertisement
Bihar Election Phase 1 Voting: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നത് 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ്; ജനവിധി തേടുന്നത് 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ
  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

  • 121 മണ്ഡലങ്ങളിലായി 1314 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

  • 3.75 കോടി വോട്ടർമാർ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തും.

View All
advertisement