ന്യൂഡല്‍ഹി: 47 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണിത്. മുമ്പ് നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടന്‍ പുറത്തിറങ്ങും. ചില മുന്‍ നിര ഗെയിമിംഗ് ആപ്പുകള്‍ പുതിയ പട്ടികയിലുണ്ടെന്നാണ് വിവരം. ചൈനീസ് ഏജന്‍സികളുമായി ഇവര്‍ ഡാറ്റ പങ്കിടുന്നുണ്ടെന്നാണ് ആരോപണം.
ടിക്ടോക് ലൈറ്റ്, ഹലോ ലൈറ്റ്, ഷെയർ ഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി.എഫ്.വൈ ലൈറ്റ് എന്നിവ ഉൾപ്പെടെയുള്ള ആപ്പുകളാണ് ഏറ്റവും ഒടുവിലായി നിരോധിച്ച ആപ്പുകളുടെ പട്ടികയിലുള്ളതെന്നാണ് വിവരം. ഇവ പ്ലേ സ്റ്റോറിലും ആപ്പ് മാർക്കറ്റിലും ലഭ്യമല്ല. പ്രധാന ആപ്പുകൾ നിരോധിച്ചിട്ടും ഇവയുടെ ലൈറ്റ് വെർഷനുകൾ പ്ലേ സ്റ്റോറിലും മറ്റും നേരത്തെ ലഭ്യമായിരുന്നു. ഇതു കണക്കിലെടുത്താണ് ഇവടെ പ്ലേ സ്റ്റോറിൽ നിന്നു നീക്കാൻ നടപടിയെടുത്തതെന്നാണ് അധികൃതർ പറയുന്നത്.
Related News-
Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമായ 275ൽ അധികം ആപ്പുകൾ അധികൃതർ നിരീക്ഷിച്ചുവരുന്നതായാണ് വിവരം. കഴിഞ്ഞ മാസം 29നാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചത്.
രാജ്യത്ത് ഏറ്റവും ജനകീയമായ പബ്ജിയും ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമായ അലിഎക്സ്പ്രസും മറ്റൊരു ഗെയിം ആപ്പായ ലൂഡോ വേൾഡും നിരീക്ഷണ പട്ടികയിലുണ്ടെന്നാണ് വിവരം. ആപ്പുകൾ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ ചൈനീസ് സർക്കാരിന് കൈമാറുന്നുവെന്നാണ് ആരോപണം.
2017ലെ ദേശീയ ഇന്റലിജെൻസ് നിയമപ്രകാരമാണ് ചൈനയിൽ എല്ലാ ടെക് കന്പനികളും പ്രവർത്തിക്കുന്നത്. ചൈനീസ് സർക്കാർ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും കൈമാറണമെന്ന് നിയമം അനുശാസിക്കുന്നു. ഇതാണ് ഇന്ത്യ ഉൾപ്പെടെ മറ്റ് ലോകരാജ്യങ്ങളെയാകെ ആശങ്കയിലാക്കുന്നത്.
TRENDING:ഡോ. എപിജെ അബ്ദുൾ കലാമിന്റെ 30 അപൂർവ ചിത്രങ്ങൾ[NEWS]Gold Smuggling Case | എൻ.ഐ.എ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കർ കൊച്ചിയിലേക്ക്: സർക്കാരിനും നിർണായകദിനം[NEWS]Ayodhya Temple | രാമക്ഷേത്ര നിർമ്മാണത്തിനായുള്ള തറക്കല്ലിടീൽ ചടങ്ങ് വൻ ആഘോഷമാക്കാനൊരുങ്ങി യുപി സർക്കാർ[NEWS]പബ്ജിയിൽ ചൈനീസ് ടെക് ഭീണനായ ടെൻസെന്റിന് പങ്കാളിത്തമുണ്ട്. ഇ-കൊമേഴ്സ് ഭീമൻ ആലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് ആലി എക്സ്പ്രസ്. സിയോമി ഫോൺ നിർമാതാക്കളുടെ ഉടമസ്ഥയിലുള്ള ആപ്പാണ് സിലി. ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ മറ്റൊരു മ്യൂസിക് സ്ട്രീമിങ് ആപ്പാണ് റെസ്സോ. ഇവയാണ് കേന്ദ്രസർക്കാരിന്റെ പട്ടികയിലുള്ള ഏതാനും ആപ്പുകൾ. മെയ്ടു, എൽബിഇ ടെക്, പെർഫെക്ട് കോർപ്, സിനി കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ തുടങ്ങിയ കമ്പനികളുടെ ആപ്പുകളും കർശന നിരീക്ഷണം ഏർപ്പെടുത്തിയ ആപ്പുകളുടെ കൂട്ടത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.