ഗുവാഹത്തിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (IIT - Indian Institute of Technology) നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നിര്‍മ്മാണ മാലിന്യങ്ങള്‍ (Construction Wastes) ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3ഡി പ്രിന്റര്‍ (3D Printer) വികസിപ്പിച്ചെടുത്തു.
പ്രാദേശിക വ്യാവസായങ്ങളിൽ നിന്നുള്ള നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്ന്, 3ഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ വികസിപ്പിച്ചെടുത്തത് ധൃതിമാന്‍ ദേ, ദൊഡ്ഡ ശ്രീനിവാസ്, ഭവേഷ് ചൗധരി എന്നിവര്‍ ഉൾപ്പെട്ട ഗവേഷക സംഘമാണ്. ഗുവാഹത്തി ഐഐടിയും (Guwahati IIT) സ്റ്റാര്‍ട്ടപ്പായ ഡെല്‍റ്റാസിസ് ഇ ഫോമിങും (DELTASYS E FORMING) സംയുക്തമായാണ് ഈ കോണ്‍ക്രീറ്റ് ത്രീഡി പ്രിന്റര്‍ വികസിപ്പിച്ചെടുത്തത്.
ഈ ത്രീഡി പ്രിന്ററില്‍ ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ഉയരവും വരെയുള്ള ഫര്‍ണിച്ചറുകള്‍ പ്രിന്റ് ചെയ്യാൻ കഴിയും. ഐഐടിയുടെ കണക്കനുസരിച്ച്, 3ഡി പ്രിന്റഡ് അര്‍ബന്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ത്തിയാകാന്‍ ഏകദേശം 20 മിനിറ്റ് സമയമാണ് എടുത്തത്. 3ഡി പ്രിന്റിംഗിന് അനുയോജ്യമായ പുതിയ സിമന്റീഷ്യസ് മിക്‌സ് കോമ്പോസിഷനുകളും ഈ സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിര്‍മ്മാണ മാലിന്യങ്ങളില്‍ നിന്നുള്ള പ്രത്യേക സിമന്റ്കൂട്ട് ഉപയോഗിച്ച് 0.4 മീറ്റര്‍ ഉയരവും 0.4 മീറ്റര്‍ വീതിയും കമാനാകൃതിയുമുള്ള ഫര്‍ണിച്ചറുകളാണ് ഇതില്‍ നിര്‍മ്മിച്ചത്. മുഴുവന്‍ യൂണിറ്റും 80 mm/s വേഗതയില്‍ പ്രവർത്തിച്ചാണ് 10 എംഎം ഉയരമുള്ള പാളികളായി അച്ചടി പൂർത്തിയാക്കിയത്. പ്രിന്റ് ചെയ്ത ഫര്‍ണിച്ചര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഏഴ് ദിവസത്തേക്ക് നനഞ്ഞ ചാക്കുകള്‍ കൊണ്ട് മൂടിയതായി ഐഐടി അറിയിച്ചു.
Also Read-
Tech Threats | രഹസ്യ യോഗങ്ങളിൽ Siriയും Alexaയും സ്മാർട്ട് ഉപകരണങ്ങളും വേണ്ട; സർക്കാർ ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് മുന്നറിയിപ്പ്''അസംസ്കൃത വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ത്രിമാന അച്ചടി എങ്ങനെ സാധ്യമാക്കാമെന്ന് ഈ പ്രിന്റർ കാണിച്ചു തരുന്നു. വ്യാവസായിക മാലിന്യങ്ങളില്‍ നിന്നുള്ള, ഉയര്‍ന്ന ഗുണമേന്മയുള്ള കോണ്‍ക്രീറ്റ് മിശ്രിതങ്ങളിലൂടെ സങ്കീര്‍ണ്ണ ഘടനകൾ രൂപകല്‍പ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'', ഗുവാഹത്തി ഐഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡോ ബിരാഞ്ചി പാണ്ട പറഞ്ഞു,
Redmi Note 11S ഇന്ത്യയില്‍ അവതരിപ്പിക്കുക ഫെബ്രുവരി 9ന്; ഫോണിൽ പ്രതീക്ഷിക്കുന്നത് എന്തൊക്കെ?അണ്ടര്‍വാട്ടര്‍ കോണ്‍ക്രീറ്റ് പ്രിന്റിംഗും കുറഞ്ഞ കാര്‍ബണ്‍ മെറ്റീരിയലുകളും ഉപയോഗിച്ച് ഫംഗ്ഷണല്‍ റീഇൻഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പ്രിന്റ് ചെയ്യാനുള്ള സാധ്യതയും സംഘം അന്വേഷിക്കുന്നുണ്ട്. പ്രോസസ്സ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് പ്രിന്റ് ഹെഡ് ഡിസൈന്‍ എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതി ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST - Department of Science and Technology) ധനസഹായത്തോടെയാണ് നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.