കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തി 'കേരളസ്റ്റോറി' സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടക്കമിട്ട് എം.എ. ബേബി
- Published by:meera_57
- news18-malayalam
Last Updated:
മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കി മലയാളി ജീവിതത്തിന്റെ പ്രത്യേകതകൾ പ്രചരിപ്പിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്
കേരള സ്റ്റോറി (Kerala Story) എന്ന പേരിൽ കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തി പുതിയ ക്യാമ്പയിൻ. കേരളത്തിനെ അപകീർത്തിപ്പെടുത്തും വിധം വസ്തുതാ വിരുദ്ധമായ വിദ്വേഷ പ്രചരണം നടത്തിയ കേരള സ്റ്റോറി എന്ന സിനിമയ്ക്കുള്ള മറുപടി എന്ന രൂപത്തിലാണ് കേരളത്തിന്റെ പ്രത്യേകതകളും നേട്ടങ്ങളും ഉയർത്തികാട്ടിയുള്ള ക്യാമ്പയിൻ.
'കേരള സ്റ്റോറി എൻഡ് ദി ലൈസ്, ലെറ്റ് ഡാറ്റ സ്പീക്ക്' എന്ന ടാഗ് ലൈനോടു കൂടിയുള്ള ക്യാമ്പയിൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.
മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കി മലയാളി ജീവിതത്തിന്റെ പ്രത്യേകതകൾ പ്രചരിപ്പിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ പത്തു വർഷത്തെ പശ്ചാത്തല വികസനങ്ങൾ മുന്നേറ്റം ഉയർത്തിക്കാട്ടുന്നു. ക്ഷേമ പെൻഷൻ, ലൈഫ് മിഷൻ, അതിരാദിര്യ നിർമ്മാർജ്ജനം തുടങ്ങിയ ക്ഷേമ പദ്ധതികൾ കരുതൽ എന്ന പ്രമേയത്തിന്റെ ഭാഗമാകും. പ്രളയ അതിജീവനം മുതൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം വരെയുള്ള വിഷയങ്ങളെ മുൻനിർത്തി കേരളത്തിന്റെ ഐക്യവും മതനിരപേക്ഷ സ്വഭാവവും ചർച്ചയാക്കാനാണ് ഒരുമ.
advertisement
കഴിഞ്ഞ പത്ത് വർഷകാലം കിഫ്‌ബി വഴി സംസ്ഥാനത്ത് നടത്തിയിട്ടുള്ള 1200 ത്തിലധികം പദ്ധതികളുടെ ജില്ല തിരിച്ചുള്ള കണക്കും വിശദാംശങ്ങളും ക്യാമ്പയിനിന്റെ ഭാഗമാകും. കേരളത്തിനെതിരെ നടക്കുന്ന നുണപ്രചരണങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാൻ പാർട്ടിയെ സജ്ജരാക്കുക എന്നതാണ് ഈ ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്.
Summary: A new campaign has been launched under the name Kerala Story, highlighting the achievements of Kerala. The campaign is a response to the film Kerala Story, which defamed Kerala by spreading false and hateful propaganda. The campaign, with the tagline 'Kerala Story End the Lies, Let Data Speak', was inaugurated by CPM General Secretary M.A. Baby at the Thiruvananthapuram Press Club. Infrastructure developments over the past ten years highlight progress
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 10, 2026 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തി 'കേരളസ്റ്റോറി' സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടക്കമിട്ട് എം.എ. ബേബി









