ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയ്യതി നോക്കി കണ്ടുപിടിക്കാം; വഴി ഇങ്ങനെ
- Published by:Naseeba TC
- news18-malayalam
Last Updated:
ഐഫോണിൽ എങ്ങനെയാണ് തീയ്യതി വെച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം
ഇനി വാട്സ്ആപ്പിൽ പഴയ മെസേജുകൾ കണ്ടെത്തൽ കൂടുതൽ എളുപ്പം. സെർച്ച് ബൈ ഡേറ്റ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചു. തീയ്യതി വെച്ച് ഇനി പഴയ മെസേജുകൾ കണ്ടെത്താം. ഐഒഎസ്സിലും പുതിയ ഫീച്ചർ എത്തിക്കഴിഞ്ഞു.
വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഐഫോണിൽ എങ്ങനെയാണ് തീയ്യതി വെച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.
- ആദ്യം നിങ്ങളുടെ ഐഫോണിൽ നിന്നും വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക
- ഇനി പഴയ മെസേജ് കണ്ടെത്തേണ്ട ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക
- അടുത്തതായി കോൺടാക്ട് നെയിം ടാപ് ചെയ്ത് സെർച്ച് ഓപ്ഷൻ എടുക്കുക
- ഇവിടെ ഏത് ഡേറ്റിലുള്ള മെസേജ് വേണമെങ്കിലും നിങ്ങൾക്ക് സെർച്ച് ചെയ്തെടുക്കാം
- നിർദ്ദിഷ്‌ട തീയതിയിൽ നിങ്ങൾ അയച്ച സന്ദേശത്തിനായി തിരയാൻ, നിങ്ങളുടെ സ്‌ക്രീനിന്റെ വലത് കോണിലുള്ള കലണ്ടർ ഐക്കൺ ടാപ് ചെയ്യുക
- അപ്പോൾ സെലക്ഷൻ ടൂൾ പ്രത്യക്ഷപ്പെടും. ഇനി വർഷം, മാസം, തീയ്യതി എന്നിവ സെലക്ട് ചെയ്താൽ നിങ്ങൾക്ക് വേണ്ട തീയ്യതിയിലെ മെസേജ് കണ്ടെത്താം
advertisement
പുതിയ പല ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് 23.1.75 വേർഷൻ അവതരിപ്പിച്ചിരിക്കുന്നത്. സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. ഓൺലൈനിലുള്ളപ്പോൾ ആർക്കൊക്കെ കാണാനാകുമെന്ന് പരിശോധിക്കാമെന്നതാണ് മറ്റൊരു പുതിയ സവിശേഷത.
കൂടാതെ, ഇമേജുകൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റ് എന്നിവ വാട്സ്ആപ്പിലേക്ക് നേരിട്ട് ഡ്രാഗ് ചെയ്യാനും കഴിയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 28, 2023 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആപ്പിൾ ഫോണിൽ പഴയ വാട്സ്ആപ് മെസേജുകൾ തീയ്യതി നോക്കി കണ്ടുപിടിക്കാം; വഴി ഇങ്ങനെ