ഡീപ് ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാം?

Last Updated:

മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്

സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയമാണ് ഡീപ് ഫേക്ക് വീഡിയോകൾ (Deepfake Videos). നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ ദിവസം സമൂ​ഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം കൂടുതൽ ​ഗൗരവമേറിയ ചർച്ചകൾക്ക് തുടക്കമിട്ടത്. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിലേക്ക് കയറുന്നതാണ് വീഡിയോ. ഇതിൽ ആ സ്ത്രീയുടെ മുഖത്തിന് പകരം രശ്മികയുടെ മുഖം മോർഫ് ചെയ്ത് വയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. യഥാർത്ഥ വീഡിയോയിൽ ഉള്ളത് ബ്രിട്ടീഷ് ഇന്ത്യൻ യുവതിയായ സാറാ പട്ടേൽ ആണ്.
എന്താണ് ഡീപ് ഫേക്ക് വീഡിയോ?
ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകൾ നിർമിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തിൽ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോർഡിങുകളോ സൃഷ്‌ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.
advertisement
നിരവധി സാധ്യതകളുള്ള ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗങ്ങൾക്കും കാരണമാകുന്നുണ്ട്. കാണുന്നവർക്ക് ഇത് യാഥാർഥ്യമാണെന്ന് തോന്നിയേക്കാം. മുഖം മാറ്റിയ ഫോട്ടോകളോ മോർഫ് ചെയ്ത വീഡിയോകളോ എന്തിനേറെ പ്രമുഖരുടെ ശബ്ദം പോലും ഇത്തരത്തിൽ സൃഷ്ടിക്കാൻ സാധിക്കും. ഓൺലൈനിൽ ലഭ്യമായ ചില ഒറിജിനൽ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചാണ് ഇത്തരം ഫേക്കുകൾ നിർമിക്കുന്നത്.
advertisement
ഇത്തരം വീഡിയോകൾക്ക് കൂടുതലും ഇരകളാകേണ്ടി വരുന്നത് സ്ത്രീകളാണ്. ടെയ്ലർ സ്വിഫ്റ്റ്, എമ്മ വാട്സൺ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ നിരവധിപ്പർ ഡീപ് ഫേക്കിന് ഇതിനകം ഇരയായിട്ടുണ്ട്. ഒരു ഡച്ച് എഐ കമ്പനിയുടെ പഠനം അനുസരിച്ച്, ഡീപ് ഫേക്ക് വീഡിയോയുടെ പ്രധാന ഉദ്ദേശം പോണോഗ്രാഫിയാണ്. അതിനാൽ തന്നെ, അതിന്റെ ഇരകളിൽ കൂടുതലും സ്ത്രീകളാണ്.
ഡീപ് ഫെയ്ക് വീഡിയോകളും ചിത്രങ്ങളും എങ്ങനെ തിരിച്ചറിയാം?
ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ തിരിച്ചറിയാൻ സാധിക്കും. ഡീപ്ഫേക്ക് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
advertisement
1. കൃത്രിമമായ മുഖചലനങ്ങളും ഭാവങ്ങളും ആണോ എന്ന് പരിശോധിക്കുക
2. വിചിത്രമെന്നോ അസ്വാഭാവികമെന്നോ തോന്നുന്ന ഭാവങ്ങൾ, ശരീര അനുപാതം അല്ലെങ്കിൽ ചലനങ്ങൾ എന്നിവയാണോ എന്ന് പരിശോധിക്കുക
3. ലിപ് സിങ്കില്ലാത്ത അല്ലെങ്കിൽ ചുണ്ടിന്റെ ചലനങ്ങളോട് പൊരുത്തപ്പെടാത്ത ഓഡിയോ ആണോ എന്ന് പരിശോധിക്കുക
4. ആ വ്യക്തിയുടെ സാധാരണ പെരുമാറ്റത്തിൽ നിന്നും വ്യത്യസ്തമായ വീഡിയോ ആണോ എന്ന് പരിശോധിക്കുക
5. വിശ്വാസ്യതയുള്ള ഉറവിടമാണോ എന്ന് പരിശോധിക്കുക.
6. ഡീപ്ഫേക്ക് ഡിറ്റൻഷൻ ടൂളുകൾ കണ്ടെത്തുകയാണെങ്കിൽ അവ ഉപയോ​ഗിക്കുക
advertisement
7. ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചും ഡീപ്ഫേക്ക് സാങ്കേതികവിദ്യയെക്കുറിച്ചും അറിഞ്ഞിരിക്കുക
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഡീപ് ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാം?
Next Article
advertisement
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

  • തിരഞ്ഞടുക്കപ്പെടുന്നവർക്ക് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും.

  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2025.

View All
advertisement