വാട്‌സ്ആപ്പിൽ നഗ്നവീഡിയോ കോള്‍ വിളിച്ച് പണം തട്ടിപ്പ് തടയാൻ പറ്റുന്നതാണോ?

Last Updated:

എങ്ങനെ ഇത്തരം വാട്‌സ്ആപ്പ് കോളുകളില്‍ നിന്ന് രക്ഷപ്പെടാം?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിലൊന്നാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ ഹാക്കര്‍മാരും തട്ടിപ്പുകാരും തട്ടിപ്പ് നടത്താൻ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഈ മാധ്യമം തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു വീഡിയോ കോള്‍ തട്ടിപ്പ് നടന്നു വരികയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരം വീഡിയോ കോള്‍ ചെയ്ത രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിനെ അശ്ലീല വീഡിയോ കോള്‍ ചെയ്ത രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് മന്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഈ സംഘത്തിന്റെ ഉദ്ദേശ്യം.
” വീഡിയോകോള്‍ വന്നയുടനെ മന്ത്രി കോള്‍ കട്ട് ചെയ്ത് വിവരം പോലീസിനെ അറിയിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല,” എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീഡിയോ കോളുകള്‍ സജീവമായതോടെയാണ് അതുവഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചത്. വീഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കായി ചില സംഘങ്ങള്‍ എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്.
advertisement
എങ്ങനെ ഇത്തരം വാട്‌സ്ആപ്പ് കോളുകളില്‍ നിന്ന് രക്ഷപ്പെടാം?
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകൾ സൈലന്റ് മോഡിലിടാനുള്ള സംവിധാനം ഇപ്പോള്‍ വാട്‌സ്ആപ്പിലുണ്ട്. ഇത് ഇത്തരം കോളുകളില്‍ നിന്നും തട്ടിപ്പുകളില്‍ നിന്നും നിങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കുന്നു. സെറ്റിംഗിസില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതോടെ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ തടയാന്‍ സാധിക്കും. അതിന് ചെയ്യേണ്ടത് ഇതാണ്;
1. വാട്‌സ്ആപ്പിലെ ത്രി ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക.
2. സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.
3. പ്രൈവസിയില്‍ ക്ലിക്ക് ചെയ്യുക.
advertisement
4. കോൾസ് സെലക്ട് ചെയ്യുക.
5. അജ്ഞാത നമ്പറുകളെ സൈലന്റ് മോഡിലിടുന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
മലയാളം വാർത്തകൾ/ വാർത്ത/Tech/
വാട്‌സ്ആപ്പിൽ നഗ്നവീഡിയോ കോള്‍ വിളിച്ച് പണം തട്ടിപ്പ് തടയാൻ പറ്റുന്നതാണോ?
Next Article
advertisement
BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
BCCIയുടെ 37-ാമത് പ്രസിഡന്റായി മിഥുൻ മൻഹാസിനെ തിരഞ്ഞെടുത്തു
  • മിഥുൻ മൻഹാസ് ബിസിസിഐയുടെ 37-ാമത് പ്രസിഡന്റായി ചുമതലയേറ്റു.

  • ജമ്മു കശ്മീരിൽ നിന്ന് ബിസിസിഐയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് മൻഹാസ്.

  • മുൻ ഡൽഹി താരമായ മൻഹാസ് 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

View All
advertisement