HP Chromebook 15.6 | വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഫീച്ചറുകളുമായി എച്ച്പിയുടെ പുതിയ ക്രോംബുക്ക് 15.6 ലാപ്‌ടോപ്പ് വിപണിയിൽ

Last Updated:

രണ്ട് നിറങ്ങളിലാണ് ക്രോംബുക്ക് വിപണിയിലെത്തിയിരിക്കുന്നത്.

പേഴ്‌സണല്‍ കംപ്യൂട്ടര്‍-പ്രിന്റര്‍ രംഗത്തെ പ്രമുഖരായ എച്ച്പിയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ക്രോംബുക്ക് 15.6 (Chromebook 15.6) എന്ന പുതിയ ലാപ്ടോപ്പാണ് വിപണിയിലെത്തിയിരിക്കുന്നത്.
രണ്ട് നിറങ്ങളിലാണ് ക്രോംബുക്ക് വിപണിയിലെത്തിയിരിക്കുന്നത്. ഫോറസ്റ്റ് ടീല്‍, മിനറല്‍ സില്‍വര്‍ എന്നീ നിറങ്ങളിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. 28,999 രൂപയാണ് പ്രാരംഭവില.
” ക്ലാസ്സ് റൂമിലിരുന്നോ വീട്ടിലിരുന്നോ പഠിക്കുന്നവര്‍ക്ക് കണക്റ്റിവിറ്റിയും മികച്ച പ്രകടനവും ഉറപ്പ് നല്‍കുന്ന ഞങ്ങളുടെ പുതിയ ലാപ്‌ടോപ്പാണ് ക്രോംബുക്ക് 15.6. വളരെ സ്റ്റൈലിഷായാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. യുവ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം കൊണ്ടും അനിയോജ്യവുമാണ്,’ എച്ച്പി ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ പേഴ്‌സണല്‍ സിസ്റ്റംസ് വിക്രം ബേദി പറഞ്ഞു.
advertisement
”എച്ച്പി ക്രോംബുക്ക് 15.6ന് വലിയ സ്‌ക്രീനും Wi-Fi6 കണക്റ്റിവിറ്റിയുമാണുള്ളത്. കൂടാതെ 11.5 മണിക്കൂര്‍ (HD) വരെയുള്ള ബാറ്ററി ലൈഫും ഇവയ്ക്കുണ്ട്. കൂടാതെ ന്യൂമറിക് കീപാഡും, വലിപ്പമേറിയ ടച്ച്പാഡും ഇവയ്ക്കുണ്ട്. ഇതെല്ലാം ലാപ്‌ടോപ്പിന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
ഗൂഗിൾ അസിസ്റ്റന്റിലേക്കും ഗൂഗിൾ ക്ലാസ്‌റൂമിലേക്കും ഹാന്‍ഡ്സ് ഫ്രീ ആക്സസ് നല്‍കുന്ന ലാപ്‌ടോപ്പ് Office365ന് അനുയോജ്യമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേഗത കൂടിയ ഈ ലാപ്ടോപ്പാണിതെന്നും കമ്പനി അവകാശപ്പെടുന്നു.
വലിയ ഡ്യുവല്‍ സ്പീക്കറുകളാണ് ലാപ്ടോപ്പിന്റെ മറ്റൊരു ആകര്‍ഷണീയത. വെര്‍ച്വല്‍ കോളുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ മൈക്കുകളും വൈഡ് വിഷന്‍ എച്ച്ഡി ക്യാമറയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
advertisement
ടെക് വിപണിയിലെ പുത്തൻ ട്രെൻഡാണ് മടക്കാവുന്ന ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും. ഫോൾഡബിൾ സ്മാർട്ട്ഫോൺ മോഡലുകളിൽ സാംസങ് ആണ് മുന്നിലെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ കംപ്യൂട്ടറുകളുടെ കാര്യത്തിൽ ഈ മേഖലയിൽ പ്രവേശിച്ച പ്രധാന ബ്രാൻഡുകളിലൊന്നാണ് ലെനോവോ. അതിനുശേഷം വരുന്നത് അസൂസ് ആണ്. അസൂസിന്റെ സെൻബുക്ക് ഫോൾഡ് 17 ഒഎൽഇഡി (ZenBook Fold 17 OLED) ലാപ്‌ടോപ്പ് അടുത്തിടെ വിപണിയിൽ എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
HP Chromebook 15.6 | വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ഫീച്ചറുകളുമായി എച്ച്പിയുടെ പുതിയ ക്രോംബുക്ക് 15.6 ലാപ്‌ടോപ്പ് വിപണിയിൽ
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement