ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും ബദലായി ഇന്ത്യന്‍ എഐ; മോഡല്‍ എട്ട് മാസത്തിനുള്ളില്‍

Last Updated:

ഇന്ത്യഎഐ മിഷന്റെ കീഴില്‍ ആദ്യ റൗണ്ട് ഫണ്ടിംഗിനായി സര്‍ക്കാര്‍ 18 ആപ്ലിക്കേഷന്‍-ലെവല്‍ എഐ സൊലൂഷ്യന്‍സുകൾ തിരഞ്ഞെടുത്തിട്ടുണ്ട്

News18
News18
ചാറ്റ് ജിപിടിക്കും ചൈനയുടെ ഡീപ്‌സീക്കിനും ബദലായി ഇന്ത്യയും എഐ മോഡല്‍ (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) വികസിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ്. 10,370 കോടി രൂപയുടെ ഇന്ത്യ എഐ മിഷന്റെ ഭാഗമായാണ് ഇത് വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.
ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്റ്‌സ് (എഐ) ലാബ് ചെലവ് കുറഞ്ഞ ഫൗണ്ടേഷണല്‍ മോഡലായ ഡീപ്‌സീക്ക് അടുത്തിടെയാണ് അവതരിപ്പിച്ചത്.
ചിപ്പുകള്‍ നിര്‍മിക്കുന്നതിന് പത്ത് കമ്പനികളെ കേന്ദ്രം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ 18,693 ഗ്രാഫിക്‌സ് പ്രൊസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) വിതരണം ചെയ്യും. അടിസ്ഥാന മോഡല്‍ വികസിപ്പിക്കുന്നതിന് മെഷീന്‍ ലേണിംഗ് ടൂളുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകളാണ് ഇവര്‍ നിര്‍മിച്ച് നല്‍കുക. ഹിരാനന്ദനി ഗ്രൂപ്പ് പിന്തുണയ്ക്കുന്ന യോട്ട, ജിയോ പ്ലാറ്റ്‌ഫോംസ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഇടുഇ നെറ്റ് വര്‍ക്ക്‌സ്, സിഎംഎസ് കംപ്യൂട്ടേഴ്‌സ്, കണ്‍ട്രോള്‍സ് ഡാറ്റാസെന്റേഴ്‌സ്, ലോക്കസ് എന്റര്‍പ്രൈസ് സൊലൂഷന്‍സ്, നെക്സ്റ്റ്‌ജെന്‍ ഡാറ്റാസെന്റര്‍, ഓറിയന്റ് ടെക്‌നോളജീസ്, വെന്‍സിസ്‌കോ ടെക്‌നോളജീസ് എന്നിവയാണ് ചിപ്പുകള്‍ നല്‍കുക. ആകെയുള്ള ജിപിയുവിന്റെ ഏകദേശം പകുതിയോളം യോട്ടയാണ് വിതരണം ചെയ്യുക. ഏകദേശം 9216 യൂണിറ്റുകള്‍ അവര്‍ നല്‍കും.
advertisement
''കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സ്റ്റാര്‍ട്ടപ്‌സ്, ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവരുമായി ഞങ്ങള്‍ ബന്ധപ്പെട്ട് വരികയാണ്. നമ്മുടെ സ്വന്തമായുള്ള ഫൗണ്ടേഷണല്‍ മാതൃക വികസിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ പശ്ചാത്തലം, ഭാഷകര്‍, സംസ്‌കാരം, പക്ഷപാതരഹിതവുമായ മോഡലാണ് പരിഗണിക്കുന്നത്,'' അശ്വനി വൈഷ്ണവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫൗണ്ടേഷണല്‍ മോഡല്‍ നിര്‍മിക്കുന്നതിനായി കുറഞ്ഞത് ആറ് ഡെവലപ്പര്‍മാരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇതിന് നാല് മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ''അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് ഒരു ലോകോത്തര ഫൗണ്ടേഷണല്‍ മോഡല്‍ ഉണ്ടാകും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എന്നാല്‍, ഈ മോഡല്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് എത്രയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സര്‍ക്കാര്‍ ഏതൊക്കെ കമ്പനികളെയാണ് ബന്ധപ്പെട്ടതെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കിയിട്ടില്ല.
എംപാനല്‍ ചെയ്യാന്‍ അംഗീകരിച്ച 18693 ജിപിയുകളില്‍ ഏകദേശം 10,000 ജിപിയുകള്‍ ഇപ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും കംപ്യൂട്ടിംഗ് പവര്‍ നേടാന്‍ കഴിയുന്ന ഒരു പൊതു കംപ്യൂട്ട് സൗകര്യം അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ആരംഭിക്കും. ഉയര്‍ന്ന നിലവാരമുള്ള ജിപിയു ഉപയോഗിക്കുന്നതിന് ചെലവ് മണിക്കൂറിന് 150 രൂപയും താഴ്ന്ന നിലവാരമുള്ള ജിപിയു ഉപയോഗിക്കുന്നതിന് മണിക്കൂറിന് 115.85 രൂപയും ചെലവാകും. ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമമാക്കുന്നതിന് അന്തിമ ഉപയോക്താക്കള്‍ക്ക് മൊത്തം വിലയില്‍ 40 ശതമാനം സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.
advertisement
''ആഗോള തലത്തില്‍ ജിപിയു ഉപയോഗിക്കുന്നതിന് മണിക്കൂറിന് 216 രൂപ(2.5 ഡോളർ) മുതല്‍ 250 രൂപ(3 ഡോളർ) വരെ ചെലവാകും. സബ്‌സിഡി കഴിഞ്ഞ് മണിക്കൂറിന് 84 രൂപ നിരക്കില്‍ ഞങ്ങള്‍ ഇത് ലഭ്യമാക്കുകയാണ്,'' കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യഎഐ മിഷന്റെ കീഴില്‍ ആദ്യ റൗണ്ട് ഫണ്ടിംഗിനായി സര്‍ക്കാര്‍ 18 ആപ്ലിക്കേഷന്‍-ലെവല്‍ എഐ സൊലൂഷ്യന്‍സുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ കൃഷി, പഠന വൈകല്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും ബദലായി ഇന്ത്യന്‍ എഐ; മോഡല്‍ എട്ട് മാസത്തിനുള്ളില്‍
Next Article
advertisement
Love Horoscope January 18 | വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
വൈകാരികമായ പക്വത ബന്ധങ്ങളെ കൂടുതൽ ശക്തമാക്കും ; സമാധാനം വീണ്ടെടുക്കാൻ സാധിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരിക പക്വതയും ആശയവിനിമയവും പ്രധാനമാണ്

  • നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും മികച്ച അവസരമാണ്

  • വെല്ലുവിളികൾ നേരിടുകയും സമാധാനം വീണ്ടെടുക്കുകയും ചെയ്യാൻ കഴിയും

View All
advertisement