വെറും 10 മിനിട്ടിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാം; ഒരു മിനിട്ടിൽ ഫോണും; നൂതന സാങ്കേതികവിദ്യയുമായി ഇന്ത്യൻ ഗവേഷകൻ

Last Updated:

വെറും ഒരു മിനിട്ടിനുള്ളിൽ ലാപ്ടോപ്പ് അല്ലെങ്കിൽ ഫോൺ ചാർജ് ചെയ്യാം, 10 മിനിട്ടിനുള്ളിൽ ഇലക്ട്രിക്ക് കാറും

വെറും ഒരു മിനിട്ടിനുള്ളിൽ ലാപ്ടോപ്പ് അല്ലെങ്കിൽ ഫോൺ ചാർജ് ചെയ്യാം, 10 മിനിട്ടിനുള്ളിൽ ഇലക്ട്രിക്ക് കാറും. പുതിയ സാങ്കേതികവിദ്യ കണ്ടു പിടിച്ചിരിക്കുന്നത് ഇന്ത്യൻ വംശജനായ ഗവേഷകൻ അങ്കുർ ഗുപ്തയും സംഘവും ആണ്. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, അയോണുകൾ എന്ന ചെറിയ ചാർജുള്ള കണികകൾ സൂക്ഷ്മ സുഷിരങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയ്ക്കുള്ളിൽ എങ്ങനെ നീങ്ങുന്നുവെന്ന് ഗവേഷകർ കണ്ടെത്തി.
ഈ മുന്നേറ്റം 'സൂപ്പർ കപ്പാസിറ്ററുകൾ' പോലെയുള്ള കൂടുതൽ കാര്യക്ഷമമായ സ്റ്റോറേജ് ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലേയ്ക്ക് നയിച്ചേക്കാമെന്നു യുഎസ് ആസ്ഥാനമായുള്ള കൊളറാഡോ ബോൾഡർ സർവകലാശാലയിലെ കെമിക്കൽ ആൻഡ് ബയോളജിക്കൽ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസറായ അങ്കുർ ഗുപ്ത പറയുന്നു. വാഹനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഊർജ്ജം സംഭരിക്കുന്നതിന് മാത്രമല്ല, പവർ ഗ്രിഡുകളിൽ ഊർജ്ജ സംബന്ധമായ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ഗുപ്ത പറഞ്ഞു.
അതായത് ഊർജ്ജം കുറച്ചു മാത്രം ആവശ്യമുള്ള കാലയളവിൽ അത് നഷ്ടപെടുത്താതിരിക്കാനും കൂടുതൽ ആവശ്യം വരുന്ന സമയത്ത് വേഗത്തിൽ വിതരണം ഉറപ്പാക്കുന്നതിനും ഈ കണ്ടെത്തൽ സുപ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുഷിരങ്ങളിലെ അയോൺ ശേഖരണം വഴി പ്രവർത്തിക്കുന്ന ഊർജ്ജ സംഭരണ ഉപകരണങ്ങളായ സൂപ്പർ കപ്പാസിറ്ററുകൾക്ക് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിവേഗ ചാർജിംഗ് സമയവും കൂടുതൽ ആയുസ്സും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഗവേഷകരുടെ അഭിപ്രായത്തിൽ, സൂപ്പർ കപ്പാസിറ്ററുകളുടെ പ്രഥമാകർഷണം അവയുടെ വേഗതയാണ്. ഒരു നേരായ സുഷിരത്തിലൂടെയുള്ള അയോൺ ചലനങ്ങൾ മാത്രമാണ് മുമ്പ് പഠനങ്ങളിൽ വിശകലനം ചെയ്തിട്ടുള്ളത്.
എന്നാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് സുഷിരങ്ങളുടെ സങ്കീർണ്ണമായ ശൃംഖലയിൽ മിനിറ്റുകൾക്കുള്ളിൽ നടക്കുന്ന അയോൺ ചലനങ്ങൾ നിരീക്ഷിക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്നും ഗവേഷകർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
വെറും 10 മിനിട്ടിൽ ഇലക്ട്രിക് കാർ ചാർജ് ചെയ്യാം; ഒരു മിനിട്ടിൽ ഫോണും; നൂതന സാങ്കേതികവിദ്യയുമായി ഇന്ത്യൻ ഗവേഷകൻ
Next Article
advertisement
'സോണിയ ഗാന്ധിയുടെ ഓഫീസ് ആർക്കും സന്ദർശിക്കാം; പോറ്റിയെ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ല'; ആന്റോ ആന്റണി എംപി
'സോണിയ ഗാന്ധിയുടെ ഓഫീസ് ആർക്കും സന്ദർശിക്കാം; പോറ്റിയെ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ല'; ആന്റോ ആന്റണി എംപി
  • സോണിയാ ഗാന്ധിയുടെ ഓഫീസ് സന്ദർശിക്കാൻ മതഭേദമന്യേ എല്ലാവർക്കും അവസരമുണ്ടെന്ന് ആന്റോ ആന്റണി പറഞ്ഞു

  • പൊതുപ്രവർത്തകനായ നിലയിൽ പലരും ഫോട്ടോ എടുക്കാറുണ്ടെന്നും അതൊന്നും വലിയ വാർത്തയല്ലെന്നും വ്യക്തമാക്കി

  • സോണിയാ ഗാന്ധിയുടെ ഓഫീസിൽ ആരെങ്കിലും കൊണ്ടുപോയതായി അറിയില്ലെന്നും ആന്റോ ആന്റണി

View All
advertisement