ടിക് ടോക്കിനെ തോൽപ്പിക്കാൻ ഇൻസ്റ്റഗ്രാം 'റീൽ' കൂടുതൽ രാജ്യങ്ങളിലേക്ക്; ഇനി ഇൻസ്റ്റഗ്രാമിലും വീഡിയോ ചെയ്യാം
- Published by:Naseeba TC
- news18-malayalam
Last Updated:
ടിക് ടോക്കിലുള്ളതുപോലെ പാട്ടുകളുടെ വലിയ ശേഖരവുമായിട്ടായിരിക്കും റീലും എത്തുക.
ടിക്ടോക്കിന് വെല്ലുവിളി ഉയർത്താൻ ഇൻസ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി വീഡിയോ മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽ കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലാണ് റീൽ പുതുതായി അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബ്രസീലിൽ അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുതിയ ഫീച്ചറിലൂടെ ചെയ്യാനാകുക. ഇതിൽ വീഡിയോയും ഓഡിയോയും ഉപഭോക്താക്കൾക്ക് സെറ്റ് ചെയ്യാം. ടിക് ടോക്കിന് സമാനമായി മറ്റുള്ളവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിർമിക്കുകയും ചെയ്യാം.
TRENDING:കോവിഡ് രോഗിയുടെ മൃതദേഹം എത്തിച്ചത് ജെസിബിയിൽ; ആന്ധ്രയിൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥന് സസ്പെൻഷൻ [NEWS]ഇനി പഴഞ്ചൻ പോസ്റ്റുകൾ പ്രചരിപ്പിക്കൽ അത്ര എളുപ്പമല്ല; തടയിടാൻ വഴിയുമായി ഫെയ്സ്ബുക്ക് [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]
ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ കൂടുതൽ പ്രചാരം ടിക് ടോക്കിനുണ്ടെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നേരത്തേ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിന്റെ എക്സ്പ്ലോർ ഫീച്ചറിന് സമാനമായാണ് ടിക് ടോക്കും പ്രവർത്തിക്കുന്നതെന്നും സുക്കർബർഗ്.
advertisement
റീൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാനാകും. ടിക് ടോക്കിലുള്ളതുപോലെ പാട്ടുകളുടെ വലിയ ശേഖരവുമായിട്ടായിരിക്കും റീലും എത്തുക.
അതേസമയം, യൂട്യൂബും സമാന ഫീച്ചറുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്. ഷോർട്സ് എന്ന പേരിലുള്ള ഫീച്ചർ അടുത്ത വർഷത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2020 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ടിക് ടോക്കിനെ തോൽപ്പിക്കാൻ ഇൻസ്റ്റഗ്രാം 'റീൽ' കൂടുതൽ രാജ്യങ്ങളിലേക്ക്; ഇനി ഇൻസ്റ്റഗ്രാമിലും വീഡിയോ ചെയ്യാം


