Mastodon | ട്വിറ്റർ ഉപയോക്താക്കൾ മാസ്റ്റഡോണിലേക്ക്; എന്താണ് മാസ്റ്റഡോൺ? പ്രത്യേകതകൾ എന്തെല്ലാം?

Last Updated:

അക്കൗണ്ട് ഉപയോക്താക്കൾ എഴുതുന്ന പോസ്റ്റുകൾ 'ടൂട്ട്സ്' എന്നാണ് അറിയപ്പെടുന്നത്

മാസ്റ്റഡോൺ
മാസ്റ്റഡോൺ
ഇലോൺ മസ്ക് (Elon Musk) ട്വിറ്റർ (Twitter) ഏറ്റെടുത്തതോടെ ഉപയോക്താക്കളിൽ പലരും ബദൽ പ്ലാറ്റ്ഫോമുകൾ തേടാൻ തുടങ്ങി. ഇതിന്റെ ​പ്രയോജനം ഇപ്പോൾ ഏറ്റവും കൂടുതൽ ലഭിച്ചിരിക്കുന്നത് മാസ്റ്റഡോൺ (Mastodon) എന്ന പ്ലാറ്റ്ഫോമിനാണ് ആണ്. എന്താണ് മാസ്റ്റഡോൺ എന്ന് നോക്കാം:
കാഴ്ചയിൽ മാസ്റ്റഡോൺ ട്വിറ്ററിനെ പോലെ തന്നെയാണ്. അക്കൗണ്ട് ഉപയോക്താക്കൾ എഴുതുന്ന പോസ്റ്റുകൾ 'ടൂട്ട്സ്' എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് മറുപടി നൽകാനും ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും കഴിയും. ഉപയോക്താക്കൾക്ക് പരസ്പരം പിന്തുടരാനും (Follow) കഴിയും. എന്നാൽ ഇതിന്റെ പ്രവർത്തനം മറ്റൊരു രീതിയിലാണ്. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണിത്. അതേസമയം സൈൻ അപ്പ് ചെയ്യുന്ന പുതിയ ആളുകളിൽ ഇത് ചില ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നുമുണ്ട്.
ഈ പ്ലാറ്റ്‌ഫോമിന് ആറ് വർഷത്തോളം പഴക്കമുണ്ട്. എന്നാൽ, ഇതുവരെ കാണാത്ത വളർച്ചയാണ് ഇപ്പോൾ ഈ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഈ സോഷ്യൽ നെറ്റ്‌വർക്കിന് ഇപ്പോൾ 655,000ലധികം ഉപയോക്താക്കളുണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ ഒരാഴഴ്‌ചയ്ക്കുള്ളിൽ 230,000-ത്തിലധികം പേരാണ് പുതിയതായി ഇതിൽ ചേർന്നത്. പുതിയതായി ചേരുന്നവരുടെ എണ്ണം താങ്ങാനാവാത്ത അവസ്ഥയിലാണ് പ്ലാറ്റ്ഫോമിപ്പോൾ.
advertisement
വ്യത്യസ്ത സെർവറുകൾ
മാസ്റ്റഡോണിൽ സൈൻ അപ് ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു സെർവർ തിരഞ്ഞെടുക്കുക എന്നതാണ്. രാജ്യം , നഗരം അല്ലെങ്കിൽ നിങ്ങളുടെ താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് സോഷ്യൽ, യുകെ , ടെക്നോളജി, ​ഗെയിമിങ് എന്നിങ്ങനെ വ്യത്യസ്ത തീമിൽ സെർവർ ലഭ്യമാകുന്നുണ്ട്.
ഇതിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നത് വലിയ കാര്യമല്ല, മറ്റെല്ലാത്തിലെയും ഉപയോക്താക്കളെ നിങ്ങൾക്ക് പിന്തുടരാനും കഴിയും. അതേസമയം, നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ പോസ്റ്റുചെയ്യാൻ കൂടുതൽ സാധ്യതകൾ ഉള്ള ഒരു കമ്മ്യൂണിറ്റി ഇതിലൂടെ തുടക്കത്തിൽ നിങ്ങൾക്ക് ലഭിക്കും. സോഷ്യൽ, യുകെ എന്നിവ പോലെ ജനപ്രിയമായ സെർവറുകളുടെ ആവശ്യകത നിലവിൽ കൂടിയതിനാൽ ഇവ വളരെ സാവധാനത്തിലാണ് പ്രവർത്തിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 6,000ത്തിലധികം പുതിയ ഉപയോക്താക്കൾ ചേർന്നതിനെ തുടർന്ന് രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തേണ്ടി വന്നുവെന്ന് തന്റെ സ്ഥാപനമായ സുപ്പീരിയർ നെറ്റ്‌വർക്ക്സ് വഴി MastodonApp.UK സെർവർ പ്രവർത്തിപ്പിക്കുന്ന റയാൻ വൈൽഡ് പറയുന്നു.
advertisement
എങ്ങനെയാണ് ആളുകളെ കണ്ടെത്തുന്നത്?
നിങ്ങൾ തിരഞ്ഞെടുക്കുന്ന സെർവർ നിങ്ങളുടെ യൂസർനെയിമിന്റെ ഭാഗമാകും - ഉദാഹരണത്തിന്, നിങ്ങളുടെ നിലവിലെ ട്വിറ്റർ ഹാൻഡിലായ zsk ഉപയോഗിക്കുകയും യുകെ സെർവർ തിരഞ്ഞെടുക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളുടെ യൂസർനെയിം @zsk@mastodonapp.uk എന്നായിരിക്കും. ഇതിലെ നിങ്ങളുടെ വിലാസം ഇതായിരിക്കും- നിങ്ങളെ കണ്ടെത്താൻ ഇതാണ് തിരയേണ്ടത്. ഒരേ സെർവർ തന്നെയുള്ളവരെ ആണെങ്കിൽ വ്യക്തിയുടെ പേര് ഉപയോഗിച്ച് നിങ്ങൾക്ക് തിരയാൻ കഴിയും, എന്നാൽ അവർ മറ്റൊരു സെർവറിലാണെങ്കിൽ നിങ്ങൾക്ക് അവരുടെ മുഴുവൻ വിലാസവും ആവശ്യമാണ്. നിങ്ങൾക്ക് ഇതിൽ ഹാഷ് ടാഗുകൾ തിരയാനും കഴിയും. എന്നാൽ, ട്വിറ്ററിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾക്ക് താൽപ്പര്യമുള്ള ഫോളോവേഴ്സിനെ മാസ്റ്റഡോൺ നിർദ്ദേശിക്കില്ല.
advertisement
എന്തുകൊണ്ടാണ് ഇത്രയധികം സെർവറുകൾ ഉള്ളത്?
ലളിതമായി പറഞ്ഞാൽ മാസ്റ്റഡോൺ ഒരൊറ്റ പ്ലാറ്റ്ഫോം അല്ല. ഇത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഉടമസ്ഥതയിലുള്ളതല്ല. ഓരോ സെർവറുകളും വ്യത്യസ്ത ആളുകളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലാണ് ഉള്ളത്. ഈ വ്യത്യസ്‌ത സെർവറുകൾ എല്ലാം ഒരുമിച്ച് ബന്ധിപ്പിക്കുകയും ഒരു കൂട്ടായ ശൃംഖല രൂപീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിനെ വികേന്ദ്രീകൃതം (decentralised) എന്നാണ് അറിയപ്പെടുന്നത്. ഒരു സ്ഥാപനത്തിന്റെ ഇഷ്ടാനുസരണം ഇവ പ്രവർത്തിപ്പിക്കാനോ വാങ്ങാനോ വിൽക്കാനോ കഴിയില്ല. വികേന്ദ്രീകൃത പ്ലാറ്റ്‌ഫോമുകളുടെ ആരാധകർ ഇഷ്ടപ്പെടുന്ന ഘടകവും ഇതാണ്. എന്നിരുന്നാലും, നിങ്ങളുടെ സെർവർ പ്രവർത്തിപ്പിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഇഷ്ടത്തിനനുസരിച്ചാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത് എന്നതാണ് ഇതിന്റെ ദോഷം - അവർ അത് ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നഷ്‌ടപ്പെടും. സെർവർ അടച്ചിടാൻ തീരുമാനിക്കുകയാണെങ്കിൽ മൂന്ന് മാസം മുമ്പ് ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകണം എന്ന് മാസ്റ്റഡോൺ സെർവർ ഉടമകളോട് ആവശ്യപ്പെടുന്നുണ്ട്. ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസി, ബ്ലൂസ്‌കൈ എന്ന പുതിയ നെറ്റ്‌വർക്കിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ്.
advertisement
മാസ്റ്റഡോണിൽ പരസ്യം ഉണ്ടോ?
ഇതിൽ പരസ്യങ്ങളൊന്നുമില്ല. നിങ്ങൾ പോസ്റ്റുകൾ എങ്ങനെ കാണുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ട്വിറ്റർ നിങ്ങളെ നയിക്കുന്നതുപോലെ ഒരു അനുഭവം മാസ്റ്റോഡോൺ വാഗ്ദാനം ചെയ്യുന്നില്ല. നിങ്ങളെ ഫോളോ ചെയ്യുന്നവർ എന്താണോ പറയുന്നതെന്ന് അതുപോലെ തന്നെ നിങ്ങൾക്ക് കാണാം.
ഉപയോ​ഗം സൗജന്യമാണോ?
നിങ്ങൾ ഏത് സെർവറിലാണ് എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. ചിലർ പണം ലഭിക്കാത്തതിനാൽ സംഭാവനകൾ ചോദിക്കുന്നുണ്ട്. എങ്കിലും ഏറെക്കുറെ ഇത് സൗജന്യമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Mastodon | ട്വിറ്റർ ഉപയോക്താക്കൾ മാസ്റ്റഡോണിലേക്ക്; എന്താണ് മാസ്റ്റഡോൺ? പ്രത്യേകതകൾ എന്തെല്ലാം?
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement