അത് ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണല്ല; കൺസപ്റ്റ് വീഡിയോ മാത്രം; വിശദീകരിച്ച് വീഡിയോ ക്രിയേറ്റർ
- Published by:Arun krishna
- news18-malayalam
Last Updated:
ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സംഭവം സത്യമാണെന്ന് ഓർത്ത് നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു.
ആപ്പിൾ ഐഫോൺ ഫോൺഡബിൾ സ്മാർട്ട് ഫോണിനെക്കുറിച്ചുള്ള ഒരു കൺസപ്റ്റ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആപ്പിളിന്റെ പുതിയ മോഡലാണെന്ന തലക്കെട്ടോട് കൂടിയാണ് പലരും വീഡിയോ ഷെയർ ചെയ്തത്.
”ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ 15 ഫ്‌ളിപ്പിന്റെ അരങ്ങേറ്റം. ഇത് വളരെ മനോഹരമായി തോന്നുന്നു”, എന്നായിരുന്നു കഴിഞ്ഞ ഡിസംബർ 6-ന് വ്യാപകമായി പ്രചരിച്ച ഫേസ്ബുക്ക് വീഡിയോക്കൊപ്പം കുറിച്ചിരുന്നത്. ഉണ്ടായിരുന്നത്. ഈ പോസ്റ്റിൽ ഷോപ്പി എന്ന ഓൺലൈൻ ഷോപ്പിംഗ് ആപ്പിലേക്കുള്ള ലിങ്കും പങ്കുവെച്ചിട്ടുണ്ടായിരുന്നു. തായ് ഭാഷയിലുള്ളതായിരുന്നു പോസ്റ്റ്. ഫോണിന്റെ ചിത്രങ്ങളും പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സംഭവം സത്യമാണെന്ന് ഓർത്ത് നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തു. ആപ്പിൾ സാംസംഗിനെ കോപ്പിയടിക്കുകയാണെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് പോസ്റ്റിൽ കമന്റ് ചെയ്തത്. ഇതിന്റെ വില കൂടുതലായിരിക്കുമെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്.
advertisement
എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച ചിത്രങ്ങൾ ഒരു യൂട്യൂബ് കൺസെപ്റ്റ് വീഡിയോയിൽ നിന്ന് എടുത്തതാണ്. ഗൂഗിളിലെ റിവേഴ്‌സ് ഇമേജ് സെർച്ച് ഉപയോഗിച്ചാണ് ചിത്രങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുട്യൂബിലെ വീഡിയോയും കണ്ടെത്തി.
ഒരു ആപ്പിൾ ഫ്‌ളിപ്പ് ഫോൺ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്നതിനായിട്ടാണ് വീഡിയോ ഉണ്ടാക്കിയതെന്ന് വീഡിയോ ക്രിയേറ്റർ എഎഫ്പിയോട് പറഞ്ഞു, ഇത് യഥാർത്ഥ ഉൽപ്പന്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഭാവിയിൽ വരാനിരിക്കുന്ന ഫോൾഡബിൾ ഐഫോൺ എങ്ങനെയായിരിക്കുമെന്ന് ദൃശ്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിച്ച ഒരു വീഡിയോയാണിതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വീഡിയോകളുടെ വിവരണത്തിൽ കൺസപ്റ്റ് മോഡലാണ് ഇതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും വീഡിയോ ക്രിയേറ്റർ പറഞ്ഞു. മാത്രമല്ല, ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഉൽപ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടുമില്ല.
സാംസങ്, ഹുവായ് എന്നിവയുൾപ്പെടെയുള്ള ടെക് ഭീമന്മാർ ഫ്‌ലിപ്പ് ഫോണിന്റെ പതിപ്പുകൾ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ആപ്പിൾ ഇതുവരെ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടില്ല.
advertisement
അതേസമയം, ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ ഷിപ്പ്‌മെന്റ് 2025ൽ 27.6 ദശലക്ഷം യൂണിറ്റോളമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഫോൾഡബിൾ ഫോണുകൾ 2025ൽ 29 ബില്യൺ ഡോളറിന്റെ വിപണി മൂല്യത്തിൽ എത്തുമെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) പ്രവചിക്കുന്നത്. ഫോൾഡബിൾ ഫോണുകളുടെ ലോകമെമ്പാടുമുള്ള കയറ്റുമതി (ഫ്ളിപ്പ്, ഫോൾഡ് ഘടകങ്ങൾ ഉൾപ്പെടെ) 2021ൽ 7.1 ദശലക്ഷം യൂണിറ്റിലെത്തിയിരുന്നു. 2020ൽ ഷിപ്പ് ചെയ്ത 1.9 ദശലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 264.3 ശതമാനം വർദ്ധനവാണ് 2021ൽ രേഖപ്പെടുത്തിയത്. കൊറിയൻ കമ്പനി സാംസങ്ങിന്റെ 2021ലെ വളർച്ചയുടെ പ്രധാന കാരണം ഫോൾഡബിൾ ഫോണുകളുടെ വിജയമാകാമെന്നും റിപ്പോർട്ട് പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 18, 2023 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
അത് ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണല്ല; കൺസപ്റ്റ് വീഡിയോ മാത്രം; വിശദീകരിച്ച് വീഡിയോ ക്രിയേറ്റർ