ലിസയ്ക്കു പിന്നാലെ സൗന്ദര്യ; AI വാർത്താ അവതാരകയുമായി കന്നഡ ന്യൂസ് ചാനൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ചൊവ്വാഴ്ച്ചയായിരുന്നു സൗന്ദര്യയുടെ ആദ്യ വാർത്താ അവതരണം
ഒഡിയ ചാനലിനു പിന്നാലെ എഐ വാർത്താ അവതാരകയെ അവതരിപ്പിച്ച് കന്നഡ ന്യൂസ് ചാനലും. കന്നഡ വാർത്താ ചാനലായ പവർ ടിയാണ് എഐ അവതരാകയെ രംഗത്തിറക്കിയിരിക്കുന്നത്. സൗന്ദര്യ എന്നാണ് അവതാരകയുടെ പേര്. ചൊവ്വാഴ്ച്ചയായിരുന്നു സൗന്ദര്യയുടെ ആദ്യ വാർത്താ അവതരണം ചാനൽ സംപ്രേഷണം ചെയ്തത്.
എല്ലാ മേഖലകളിലും AI സ്ഥാനം പിടിക്കുകയാണെന്നും വാർത്താ ലോകത്തും എഐ എത്തിക്കഴിഞ്ഞെന്നും പറഞ്ഞായിരുന്നു സൗന്ദര്യയുടെ അവതരണം. കൂടാതെ, എഐ വാർത്താ അവതാരകരായ തന്റെ സഹപ്രവർത്തകർ ഉത്തരേന്ത്യയിലെ ചില ചാനലുകളിൽ വാർത്തകൾ വായിക്കുന്നുണ്ടെന്നും സൗന്ദര്യ പറഞ്ഞു. കൂടാതെ, ദക്ഷിണേന്ത്യയിലെ ആദ്യ എഐ വാർത്താ അവതാരകയാണെന്നാണ് ചാനലും സൗന്ദര്യയും അവകാശപ്പെടുന്നത്.
advertisement
Also Read- AI വാർത്താ അവതാരകയുമായി ഒഡീഷയിലെ ന്യൂസ് ചാനൽ; പേര് ലിസ!
ഒഡീഷയിലെ സ്വകാര്യ വാർത്താ ചാനലായ ഒടിവി നെറ്റ് വർക്കും അടുത്തിടെ AI അവതാരകയെ കൊണ്ടുവന്നിരുന്നു. ലിസ എന്നാണ് അവതാരകയ്ക്ക് പേര് നൽകിയത്. ഒഡിയയിലും ഇംഗ്ലീഷിലും വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 14, 2023 11:45 AM IST