AI വാർത്താ അവതാരകയുമായി ഒഡീഷയിലെ ന്യൂസ് ചാനൽ; പേര് ലിസ!
- Published by:Naseeba TC
- news18-malayalam
Last Updated:
ലിസ എന്നാണ് എഐ അവതാരകയുടെ പേര്
AI അവതാരകയെ അവതരിപ്പിച്ച് ഒഡീഷയിലെ സ്വകാര്യ വാർത്താ ചാനൽ. ഒഡീഷയുടെ പരമ്പരാഗത കൈത്തറി സാരി ധരിച്ച് നിൽക്കുന്ന വനിതയെ കണ്ടാൽ സ്ഥലത്തെ പ്രധാന വാർത്താ അവതാരകരിൽ ആരെങ്കിലും ആകുമെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. ഒടിവി നെറ്റ് വർക്ക് ആണ് എഐ വാർത്താ അവതാരകയെ അവതരിപ്പിച്ചത്.
ലിസ എന്നാണ് എഐ അവതാരകയുടെ പേര്. ഒഡിയയിലും ഇംഗ്ലീഷിലും വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Meet Lisa, OTV and Odisha’s first AI news anchor set to revolutionize TV Broadcasting & Journalism#AIAnchorLisa #Lisa #Odisha #OTVNews #OTVAnchorLisa pic.twitter.com/NDm9ZAz8YW
— OTV (@otvnews) July 9, 2023
advertisement
നിരവധി ഭാഷകൾ ലിസയ്ക്ക് വഴങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ ലിസയുടെ വാർത്താ വായന ഒഡിയയിലും ഇംഗ്ലീഷിലുമാകും. ഒഡിയ ടെലിവിഷൻ മാധ്യമരംഗത്തെ നാഴികക്കല്ലായിരിക്കും ലിസയുടെ അവതരണം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ലിസയുടെ പേരിൽ സോഷ്യൽമീഡിയയിൽ അക്കൗണ്ടുകളും ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകൾ ലിസയുടെ പേരിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha
First Published :
July 10, 2023 9:04 AM IST


