• HOME
  • »
  • NEWS
  • »
  • money
  • »
  • ഭാരം കുറഞ്ഞ ബെയ്‌ലി പാലങ്ങൾ നിർമിച്ചു നൽകും: ജിആർഎസ്ഇയുമായി KEL ധാരണാപത്രം ഒപ്പിട്ടു

ഭാരം കുറഞ്ഞ ബെയ്‌ലി പാലങ്ങൾ നിർമിച്ചു നൽകും: ജിആർഎസ്ഇയുമായി KEL ധാരണാപത്രം ഒപ്പിട്ടു

ജിആർഎസ്ഇയുമായി കെൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരം കാർബൺ ഫൈബർ കോമ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയിലി പാലങ്ങൾ കേരളം നിർമ്മിച്ചുനൽകും

  • Share this:

    തിരുവനന്തപുരം: അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന മിനിരത്ന കമ്പനിയായ ഗാർഡൺ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (ജിആർഎസ്ഇ) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (കെൽ) തമ്മിൽ വിവിധമേഖലകളിൽ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.

    ഇന്ത്യൻ നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും നിർമ്മിക്കുന്നതിൽ പ്രധാന പങ്കാണ് ജിആർഎസ്ഇ വഹിച്ചുകൊണ്ടിരിക്കുന്നത്. കപ്പലുകൾക്കാവശ്യമായ പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ ബ്രിഡ്ജുകൾ, വിവിധ ഡെക്ക് മെഷിനറി ഉൽപ്പന്നങ്ങൾ എന്നിവയും നിർമ്മിക്കുന്ന ജിആർഎസ്ഇയുമായി ഇന്ന് കെൽ ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം പ്രകാരം കാർബൺ ഫൈബർ കോമ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയിലി പാലങ്ങൾ കേരളം നിർമ്മിച്ചുനൽകും. ട്രാൻസ്ഫോർമറുകൾ, ആൾട്ടർനേറ്ററുകൾ, സസ്പെൻഷൻ ബ്രിഡ്ജുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ നാവികസേനയുടെ സ്പെസിഫിക്കേഷൻ പ്രകാരം നിർമ്മിച്ചുനൽകാനും ധാരണയായിട്ടുണ്ട്.

    Also Read- iPhone തമിഴ്നാടിനു പിന്നാലെ കർണാടകയിലും ആപ്പിൾ ഐഫോൺ ഫാക്ടറി;ഒരു ലക്ഷം തൊഴിലവസരങ്ങൾ

    നിയമമന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ, ജിആർഎസ്ഇ സിഎംഡി പി ആർ ഹരി, ഐഎൻ (റിട്ട.), കെൽ മാനേജിംഗ് ഡയറക്ടർ കേണൽ ഷാജി എം വർഗീസ് (റിട്ട.) എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

    പൊതുമേഖലാ സ്ഥാപനങ്ങളെ മത്സരക്ഷമവും ലാഭകരവുമാക്കിമാറ്റുക എന്ന സംസ്ഥാന സർക്കാരിന്റെ നയത്തിന് ഊർജ്ജം നൽകുന്നതാണ് ഇന്ന് ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം എന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

    Published by:Rajesh V
    First published: