Lionel Messi | ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബൈജൂസ്‌ അംബാസഡർ

Last Updated:

'എഡ്യൂക്കേഷൻ ഫോർ ഓൾ' എന്ന പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം അംബാസഡറായി പ്രവർത്തിക്കുക

ബൈജൂസിന്റെ (Byju's) ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ഫുട്ബോൾ താരം ലയണൽ മെസ്സി (Lionel Messi). 'എഡ്യൂക്കേഷൻ ഫോർ ഓൾ' എന്ന പരിപാടിയുടെ ഭാഗമായാണ് ഇദ്ദേഹം അംബാസഡറായി പ്രവർത്തിക്കുക.
പാരീസ് സെന്റ് ജെർമെയ്‌നിനായി കളിക്കുന്ന, അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയ മെസ്സി, തുല്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ബൈജൂസുമായി ഒരു കരാറിൽ ഒപ്പുവെച്ചതായി ബൈജൂസ് പ്രസ്താവനയിൽ പറഞ്ഞു.
"ഞങ്ങളുടെ ഗ്ലോബൽ അംബാസഡർ എന്ന നിലയിൽ ലയണൽ മെസ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ആവേശവും ഉണ്ട്. അദ്ദേഹം താഴെത്തട്ടിൽ നിന്ന് ഉയർന്ന് വന്ന എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളാണ്. അത്തരത്തിലുള്ള അവസരമാണ് ബൈജു എല്ലാവർക്കും വിദ്യാഭ്യാസം (EFA) എന്ന പദ്ധതിയിലൂടെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്. ഇത് 5.5 ദശലക്ഷത്തോളം കുട്ടികളെയാണ് നിലവിൽ ശാക്തീകരിക്കുക. മനുഷ്യശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശക്തിയെ ലയണൽ മെസ്സിയെക്കാൾ മറ്റാരും പ്രതിനിധീകരിക്കുന്നില്ല," ബൈജൂസ്‌ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു.
advertisement
ലോകമെമ്പാടും ഫുട്‌ബോളിന് ഏകദേശം 3.5 ബില്യൺ ആരാധകരുള്ളതിനാൽ ബൈജൂസും മെസ്സിയുമായുള്ള ഇടപഴകൽ എഡ്‌ടെക് സ്ഥാപനത്തിന്റെ സാധ്യത വർദ്ധിപ്പിക്കും. ലയണൽ മെസ്സിക്ക് ഏകദേശം 450 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ട്.
"എക്കാലത്തെയും മികച്ച കളിക്കാരൻ എക്കാലത്തെയും മികച്ച പഠിതാവ് കൂടിയാണെന്നതിൽ അതിശയിക്കാനില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ സ്വപ്നം കാണാനും നന്നായി പഠിക്കാനും ഈ പങ്കാളിത്തം പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്," ദിവ്യ ഗോകുൽനാഥ് പറഞ്ഞു.
advertisement
എഡ്‌ടെക് ഭീമനായ ബൈജൂസ് ആപ്പിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ജീവനക്കാരോട് വൈകാരികമായി ക്ഷമ ചോദിച്ച് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍. ലോകത്തെ ഏറ്റവും മൂല്യവത്തായ എഡ്‌ടെക് സ്റ്റാർട്ടപ്പായ ബൈജൂസ് അഞ്ച് ശതമാനത്തോളം ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയില്‍ നിന്ന് വിട്ടുപോകേണ്ടി വരുന്നവരോട് ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ വികാര നിർഭരമായ ഇമെയിൽ പങ്കുവച്ചത്. ആകെയുള്ള 50,000 ജീവനക്കാരില്‍ നിന്ന് അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
advertisement
ബൈജൂസിനെ വിട്ടുപോകേണ്ടിവരുന്നവരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. നിങ്ങള്‍ എനിക്ക് വെറുമൊരു പേരല്ല, സംഖ്യയല്ല. എന്റെ കമ്പനിയുടെ വെറും അഞ്ച് ശതമാനമല്ല, എന്റെ തന്നെ അഞ്ച് ശതമാനമാണ്' -ഒക്ടോബര്‍ 31ന് പിരിഞ്ഞു പോയ ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ ബൈജു രവീന്ദ്രന്‍ കുറിച്ചു.
എന്നാല്‍ പിരിച്ചുവിടുന്ന ജീവനക്കാരെ പുനര്‍ നിയമിക്കുന്നത് കമ്പനിയുടെ ആദ്യ പരിഗണനകളില്‍ ഒന്നായിരിക്കുമെന്നും പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'മറ്റുള്ളവര്‍ പിരിച്ചുവിടല്‍ ആയി കാണുന്നത്, ഞാന്‍ അവധിയായി മാത്രമേ കാണുന്നുള്ളൂ. കമ്പനിയെ സുസ്ഥിരമായ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചുകൊണ്ട് നിങ്ങളെ തിരികെ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ എന്റെ പ്രഥമ പരിഗണനയെന്നും രവീന്ദ്രന്‍ പറഞ്ഞു. പുതുതായി നിലവില്‍ വരുന്ന തസ്തികകളില്‍ ഇവരെ പരിഗണിക്കാന്‍ എച്ച്.ആര്‍. വിഭാഗത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Money/
Lionel Messi | ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബൈജൂസ്‌ അംബാസഡർ
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement