16 ആഴ്‌ച്ചത്തെ അടിസ്ഥാന ശമ്പളം; ഒപ്പം ഇൻഷുറൻസും; മെറ്റയിൽ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാർക്ക് ലഭിക്കുന്നത്

Last Updated:

പിരിച്ചുവിടുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് സുക്കർബർഗ് അറിയിച്ചത്

ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിൽ നിന്ന് 11,000 ജീവനക്കാരനെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ തൊഴിലാളികളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കളും ചർച്ചയായിരിക്കുകയാണ്. മൊത്തം തൊഴിലാളികളിൽ 13 ശതമാനം പേരെയാണ് സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടുന്നത്.
ട്വിറ്ററിൽ നിന്ന് കൂട്ടപ്പിരിച്ചുവിടൽ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് സുക്കർ ബർഗും തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിക്കുന്നത്. എന്നാൽ, ഇലോൺ മസ്കിൽ നിന്ന് വ്യത്യസ്തമായി പിരിച്ചുവിടപ്പെടുന്ന തൊഴിലാളികൾക്ക് കമ്പനിയിൽ നിന്ന് എന്തൊക്കെ നഷ്ടപരിഹാരം ലഭിക്കുമെന്ന് സുക്കർ ബർഗ് വ്യക്തമാക്കുന്നുണ്ട്.
“പിരിച്ചുവിടൽ നടത്തുന്നതിന് ഒരു നല്ല മാർഗവും ഇല്ലെങ്കിലും നിങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും എത്രയും വേഗം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും” എന്നുമാണ് സുക്കർബർഗ് ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നത്.
advertisement
പിരിച്ചുവിടൽ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയിക്കാൻ എല്ലാവർക്കും ഇമെയിൽ ഉടൻ ലഭിക്കുമെന്നും സുക്കർബർഗ് പറയുന്നു. പിരിച്ചുവിടപ്പെടുന്ന ഓരോ ജീവനക്കാർക്കും അവരുടെ ചോദ്യങ്ങൾ ഉന്നയിക്കാനും വിവരങ്ങൾ ലഭിക്കാനും ഉള്ള അവസരമുണ്ടായിരിക്കുമെന്നും കമ്പനി മേധാവി അറിയിച്ചു.
മെറ്റയിൽ നിന്നും പുറത്തു പോകുമ്പോൾ ജീവനക്കാർക്ക് എന്ത് ലഭിക്കും
  • ജീവനക്കാർക്ക് 16 ആഴ്ച്ചത്തെ അടിസ്ഥാന ശമ്പളവും ജോലി ചെയ്ത വർഷങ്ങളിലെ രണ്ടാഴ്ച്ചത്തെ അധിക ശമ്പളവും നൽകും.
  • പെയ്ഡ് ടൈം ഓഫ്
  • പിരിച്ചുവിടൽ ബാധിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും 2022 നവംബർ 15-ന് റെസ്ട്രിക്റ്റട് സ്റ്റോക്ക് യൂണിറ്റ് വെസ്റ്റിംഗ് നിക്ഷിപ്തമാക്കും. സ്റ്റോക്ക് ഷെയറുകളുടെ അവാർഡാണ് RSU. സാധാരണയായി ജീവനക്കാർക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ രൂപമാണിത്.
  • അടുത്ത ആറ് മാസത്തേക്ക് ജീവനക്കാരുടേയും അവരുടെ കുടുംബത്തിന്റേയും ആരോഗ്യ ഇൻഷുറൻസ് കമ്പനി വഹിക്കും.
  • പുറത്തു നിന്നുള്ള സഹായത്തോടെ ജീവനക്കാർക്ക് മറ്റൊരു ജോലി കണ്ടെത്താനായി മൂന്ന് മാസത്തേക്ക് കരിയർ സപ്പോർട്ടും നൽകുമെന്ന് സുക്കർബർഗ്.
  • വിസയിൽ എത്തിയ ജീവനക്കാർക്ക് പുറത്താക്കുന്നതിന് മുമ്പ് നോട്ടീസ് പിരീഡും വിസ ഗ്രേസ് പിരീഡും ലഭിക്കുമെന്നും സുക്കർബർഗ് അറിയിച്ചു. ഇക്കാലയളവിൽ ജീവനക്കാർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും മറ്റ് ജോലികൾ കണ്ടെത്താനും സമയം ലഭിക്കും. ജീവനക്കാരുടേയും അവരുടെ കുടുംബത്തിന്റേയും സഹായത്തിനായി ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റുകൾ ഉണ്ടാകും.
advertisement
ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നാണ് സുക്കർ ബർഗ് അറിയിച്ചിരിക്കുന്നത്. പിരിച്ചുവിടൽ ബാധിക്കുന്നവരോടെല്ലാം താൻ ക്ഷമചോദിക്കുന്നുവെന്നും മേധാവി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
16 ആഴ്‌ച്ചത്തെ അടിസ്ഥാന ശമ്പളം; ഒപ്പം ഇൻഷുറൻസും; മെറ്റയിൽ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാർക്ക് ലഭിക്കുന്നത്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement