ഒറ്റ ദിവസത്തിനുള്ളിൽ 9.5 കോടി പോസ്റ്റുകൾ കടന്ന് ത്രെഡ്സ് ആപ്പ്; ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാമത്

Last Updated:

ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ 190 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ലൈക്കും ആപ്പ് സമ്പാദിച്ചു

മെറ്റയുടെ ത്രെഡ്സ് ആപ്പിൽ ഇതിനോടകം തന്നെ 9.5 കോടി പോസ്റ്റുകൾ കടന്നതായി റിപ്പോർട്ട്. ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ തന്നെ 190 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ലൈക്കും ആപ്പ് സമ്പാദിച്ചു. തുടക്കത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചതോടെ ആപ്പിൾ പ്ലേ സ്റ്റോറിലെ തന്നെ ഏറ്റവും മികച്ച ഫ്രീ ആപ്പാണ് ത്രെഡ്സ് എന്നാണ് മെറ്റയുടെ അവകാശവാദം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ പ്ലേ സ്റ്റോറിലും സൗജന്യമായി തന്നെ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. കൂടാതെ ആളുകളെ വേഗത്തിൽ തന്നെ ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ഇൻസ്റ്റാഗ്രാമിലെ തന്നെ വിവരങ്ങൾ ഉപയോഗിച്ച് ഓട്ടോമാറ്റിക് ആയി ലോഗിൻ ചെയ്യാനുള്ള അവസരവും ത്രെഡ്സ് നൽകുന്നു.
ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ നേരിട്ട് കണക്ട് ചെയ്യുന്നതു കൂടാതെ അതേ യൂസർ നെയിം ഉപയോഗിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിലെ വെരിഫൈഡ് ഉപയോക്താക്കളെ പരിശോധിച്ച ശേഷം ബ്ലൂ ടിക് നൽകുകയും ചെയ്യുന്നുണ്ട്. “ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും പൊതു സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനുമായി ഇൻസ്റ്റാഗ്രാം ടീം നിർമ്മിച്ച ഒരു പുതിയ അപ്ലിക്കേഷനാണ് ത്രെഡ്സ്. നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് ഇതിൽ ലോഗിൻ ചെയ്യാം, ഓരോ പോസ്റ്റുകളിലും 500 കാരക്ടർ വരെ ചേർക്കാനും കഴിയും. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ലിങ്കുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും സാധിക്കും” മെറ്റാ ബുധനാഴ്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ്ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
advertisement
പുതിയ ഉപയോക്താക്കള്‍ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സില്‍ ആ യൂസര്‍ നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.അതേസമയം ത്രെഡ്സ്, ട്വിറ്ററുമായി ചില കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിൽ ആദ്യത്തേത് ഇതിന് ഹാഷ്ടാഗോ ട്രെൻഡിങ് പേജോ ഇല്ല എന്നതാണ്. രണ്ടാമതായി ഇത് വെബ് യൂസേജിനുവേണ്ടി രൂപകല്പന ചെയ്‌തിട്ടുള്ളതല്ല. അതിനാൽ ഐഒഎസ് ആൻഡ്രോയിഡ് എന്നിവയുടെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
advertisement
ത്രെഡ്സുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും ഉപഭോക്താക്കൾ ഉന്നയിക്കുന്നുണ്ട്. ഇൻസ്‌റ്റാഗ്രാം ആപ്പ് ഡിലീറ്റ് ചെയ്യാതെ ത്രെഡ്സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ കഴിയാത്തമാണ് ഇതിൽ പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. അതായത് നിങ്ങളുടെ ത്രെഡ്‌സ് ഐഡി ഡിലീറ്റ് ചെയ്താൽ അതോടൊപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടും. നിരവധിയാളുകൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വെറും ഏഴ് മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ലോഗിനുകളാണ് ത്രഡ്സിൽ ഉണ്ടായതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചത്.ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സംരംഭമാണ് ത്രെഡ്സ് എന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഒറ്റ ദിവസത്തിനുള്ളിൽ 9.5 കോടി പോസ്റ്റുകൾ കടന്ന് ത്രെഡ്സ് ആപ്പ്; ആപ്പിൾ ആപ്പ് സ്റ്റോറിൽ ഒന്നാമത്
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement