ട്വിറ്ററിലെ ബ്ലൂ ടിക് നിലനിര്‍ത്തിയാല്‍ ഇലോണ്‍ മസ്കിന് കിട്ടുക 342 കോടി; ഇന്ത്യാക്കാര്‍ എത്ര കൊടുക്കണം?
- Published by:Arun krishna
- news18-malayalam
Last Updated:
ഓരോ രാജ്യത്തിന്റെയും വാങ്ങൽശേഷി തുല്യതയുടെ (പർച്ചേസിങ് പവർ പാരിറ്റി– പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാർജ് ഈടാക്കുക
ട്വിറ്ററിലെ വേരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണമെന്ന തീരുമാനവുമായി ഇലോണ്‍ മസ്ക് മുന്നോട്ട് പോകുന്നു എന്നതാണ് ടെക് ലോകത്ത് ചൂടുപിടിക്കുന്ന പുതിയ വാര്‍ത്ത. വലിയ സാമ്പത്തിക ലാഭം കൂടിയാണ് മസ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും 'ബ്ലൂ ടിക്' നിലനിർത്താൻ പരമാവധി തുകയായ 8 ഡോളർ (ഏകദേശം 660 രൂപ) പ്രതിമാസം നൽകിയാൽ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. അതായത് പുതിയ തീരുമാനത്തിലൂടെ ഒരു വര്‍ഷം ഏകദേശം 342 കോടി രൂപയാണ് ട്വിറ്ററിന്‍റെ നേട്ടം.
എന്നാൽ ഓരോ രാജ്യത്തിന്റെയും വാങ്ങൽശേഷി തുല്യതയുടെ (പർച്ചേസിങ് പവർ പാരിറ്റി– പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാർജ് ഈടാക്കുക എന്നതിനാൽ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 4.23 ലക്ഷം വെരിഫൈഡ് പ്രൊഫൈലുകളാണ് ട്വിറ്ററിലുള്ളത്.
എന്തിനാണ് 'ബ്ലൂ ടിക്' പെയ്ഡ് ആക്കുന്നത്
വിവിധ മേഖലകളിൽ ശ്രദ്ധേരായവരുടെ പ്രൊഫൈലുകള്‍ക്ക് ആധികാരികത സാക്ഷ്യപ്പെടുത്താൻ നിലവിൽ ട്വിറ്റർ സൗജന്യമായാണ് നീല ടിക് മാർക് നൽകുന്നത്. എന്നാൽ ഈ 'നീല ടിക്' അടക്കമുള്ള പ്രീമിയം സേവനങ്ങൾക്ക് പ്രതിമാസം പരമാവധി 8 ഡോളർ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോൺ മസ്കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങൾ അടങ്ങുന്ന 'ട്വിറ്റർ ബ്ലൂ' പാക്കേജിനായിരിക്കും ചാർജ്. റിപ്ലൈ, മെൻഷൻ, സെർച് എന്നിവയിൽ മുൻഗണന, ദൈർഘ്യമേറിയ വിഡിയോയും ഓഡിയോയും പോസ്റ്റ് ചെയ്യാൻ സൗകര്യം, കുറവ് പരസ്യങ്ങൾ തുടങ്ങിയവയാണ് സേവനങ്ങൾ.
advertisement
ബ്ലൂ ടിക്കിന് ഇന്ത്യാക്കാര്‍ എത്ര കൊടുക്കണം?
വാങ്ങൽശേഷി (പിപിപി) അനുസരിച്ചാണെങ്കിൽ 660 രൂപ (8 ഡോളര്‍) ഇന്ത്യൻ ഉപയോക്താക്കൾ നൽകേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. വിവിധ കറൻസികളുടെ വാങ്ങൽശേഷി തുല്യതയാണ് പിപിപി ആയി അളക്കുക. ലോക ബാങ്കിന്റെ 2021ലെ കണക്കനുസരിച്ച് ഒരു ഡോളറിന് പിപിപി നിരക്കായി നിശ്ചയിച്ചിരിക്കുന്നത് 23 രൂപയാണ്. അങ്ങനെയെങ്കിൽ 8 ഡോളറിന് ഏകദേശം 184 രൂപ നൽകിയാൽ മതിയാകുമെന്നാണ് വിലയിരുത്തൽ. എന്നാല്‍ ഇതേ രീതി തന്നെയാണോ ട്വിറ്റർ അവലംബിക്കുകയെന്നതും ഇതുവരെ വ്യക്തമായിട്ടില്ല.
advertisement
'ബ്ലൂ ടിക്ക്' എങ്ങനെ നേടാം
ട്വിറ്റർ ആപ്പിലോ വെബ്സൈറ്റിലോ സെറ്റിങ്സ് ഓപ്പണ്‍ ചെയ്യുക. തുടർന്ന് 'Your Account' >>> Account Information >>> Verification Request എന്ന ഓപ്ഷൻ തുറക്കുക. യോഗ്യത പരിശോധിച്ച് ഉറപ്പിച്ചശേഷം 'Apply' ചെയ്യാം. പ്രൊഫൈൽ ശ്രദ്ധേയമാണെന്ന് വ്യക്തമാക്കുന്ന അനുബന്ധ രേഖകളും നൽകണം. 14 ദിവസത്തിനകം അപേക്ഷയിൽ നടപടിയുണ്ടാകുമെന്നാണ് പറയുന്നത്. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനാൽ ഈ അപേക്ഷാ രീതി ഉടൻ മാറിയേക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 03, 2022 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ട്വിറ്ററിലെ ബ്ലൂ ടിക് നിലനിര്‍ത്തിയാല്‍ ഇലോണ്‍ മസ്കിന് കിട്ടുക 342 കോടി; ഇന്ത്യാക്കാര്‍ എത്ര കൊടുക്കണം?