മൊബൈല്‍ ഫോണിന് 50 വയസ്; ആദ്യ കോളിനെക്കുറിച്ച് മൊബൈല്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍

Last Updated:

1973 ഏപ്രില്‍ 3-ന്, ന്യൂയോര്‍ക്കിലെ സിക്സ്ത്ത് അവന്യൂവില്‍ നിന്ന് മാര്‍ട്ടിന്‍ കൂപ്പർ തന്നെയാണ് ആദ്യ ഫോണ്‍ കോള്‍ ചെയ്തതും.

മൊബൈല്‍ ഫോൺ കണ്ടുപിടിച്ചിട്ട് ഇന്ന് 50 വയസ് തികയുന്നു. മോട്ടറോള കമ്പനിയില്‍ ജോലി ചെയ്തിരുന്ന അമേരിക്കന്‍ എഞ്ചിനീയറായ മാര്‍ട്ടിന്‍ കൂപ്പറാണ് 1973ല്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത്. 1973 ഏപ്രില്‍ 3-ന്, ന്യൂയോര്‍ക്കിലെ സിക്സ്ത്ത് അവന്യൂവില്‍ നിന്ന് മാര്‍ട്ടിന്‍ കൂപ്പർ തന്നെയാണ് ആദ്യ ഫോണ്‍ കോള്‍ ചെയ്തതും.
മൊബൈൽ ഫോണിലൂടെ കോൾ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയിൽ ഇന്നും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. ഫോണ്‍ നിങ്ങളുടെ ശബ്ദത്തെ ഒരു ഇലക്ട്രിക് സിഗ്‌നലാക്കി മാറ്റുന്നു, അത് റേഡിയോ തരംഗത്തെ മോഡുലേറ്റ് ചെയ്യുന്നു. ഈ റേഡിയോ തരംഗം ഒരു ടവറില്‍ ചെല്ലുകയും ഈ ടവര്‍ നിങ്ങള്‍ വിളിക്കുന്ന ആളിലേക്ക് നിങ്ങളുടെ ശബ്ദം അയക്കുകയും ചെയ്യുന്നു. എന്നാല്‍ ആദ്യ കാലങ്ങളില്‍ ടവറുകള്‍ വളരെ കുറവായിരുന്നു.
എന്നാൽ ആദ്യകാല മോട്ടറോള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മാര്‍ട്ടി കൂപ്പര്‍ ഡിസൈന്‍ ചെയ്ത ആദ്യ ഫോണിന്റെ വാണിജ്യ പതിപ്പായ മോട്ടറോള ഡൈനാറ്റക് 8000X, ആദ്യ കോള്‍ നടത്തി 11 വര്‍ഷത്തിന് ശേഷം 1984-ലാണ് പുറത്തിറങ്ങിയത്. ഇന്ന് ഇതിന് 9,500 പൗണ്ട് (ഏകദേശം 9.6 ലക്ഷം) വിലയുണ്ടെന്ന് മൊബൈല്‍ ഫോണ്‍ മ്യൂസിയം നടത്തുന്ന ബെന്‍ വുഡ് പറയുന്നു.
advertisement
നമ്പര്‍ ഡയല്‍ ചെയ്ത് കോള്‍ ചെയ്യാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കുകയുള്ളൂവെന്നും വുഡ് പറഞ്ഞു. ‘മെസേജ് ചെയ്യാന്‍ സാധിക്കില്ല, ക്യാമറയില്ല. മുപ്പത് മിനിറ്റാണ് സംസാര സമയം, ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 10 മണിക്കൂര്‍ എടുക്കും, ഏകദേശം 12 മണിക്കൂര്‍ സ്റ്റാന്‍ഡ്-ബൈ സമയം, ഫോണിന് 6 ഇഞ്ച് (15 സെ.മീ) ആന്റിന ഉണ്ടായിരുന്നുവെന്നും’-വുഡ് പറഞ്ഞു. ഇതിന്റെ ഭാരം 790 ഗ്രാം(1.7lb) ആയിരുന്നു. ഐഫോണ്‍ 14ന്റെ ഏകദേശം നാലിരട്ടി ഭാരം.
advertisement
അതേസമയം, 2023-ലെ ഹാന്‍ഡ്സെറ്റുകളുടെ രൂപകല്‍പ്പനയില്‍ കൂപ്പറിന് വലിയ താല്‍പ്പര്യമില്ല. ക്യാമറകളും ഇന്റര്‍നെറ്റ് ആക്സസ്സും ഉള്ള ഫോണുകള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ പോലെയാകുമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നത്തെ ഫോണുകള്‍ പല രീതിയിലും അത്ര നല്ലതല്ലെന്നും,’ അദ്ദേഹം പറയുന്നു. ഭാവിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫോണ്‍ ഉടമകളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്കായി ആപ്പുകള്‍ സൃഷ്ടിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം ഈ ഉപകരണം നമ്മുടെ ആരോഗ്യം നിരീക്ഷിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നമ്മുടെ ജീവിതത്തെ അളക്കാനാവാത്തവിധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഞങ്ങള്‍ ഇപ്പോഴും സെല്‍ ഫോണ്‍ വിപ്ലവത്തിന്റെ തുടക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
മൊബൈല്‍ ഫോണിന് 50 വയസ്; ആദ്യ കോളിനെക്കുറിച്ച് മൊബൈല്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍
Next Article
advertisement
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
മകന്റെ അധ്യാപകനെ സ്കൂളിൽ കയറി മർദിച്ച കൊലക്കേസ് പ്രതിയായ രക്ഷിതാവ് അറസ്റ്റിൽ
  • തൃശൂർ ശ്രീനാരായണപുരത്ത് അധ്യാപകൻ ഭരത്കൃഷ്ണക്ക് രക്ഷിതാവിന്റെ മർദനമേറ്റു.

  • നിരവധി കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡിയായ ധനീഷ് അധ്യാപകൻ ഭരത്കൃഷ്ണയെ മർദിച്ചു.

  • മർദനത്തിൽ പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടിയതോടെ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

View All
advertisement