Chandrayaan-3| ചന്ദ്രനിൽ സൂര്യോദയം; ചന്ദ്രയാന്റെ വിളിക്ക് കാതോർത്ത് ISRO
- Published by:Naseeba TC
- news18-malayalam
Last Updated:
ചന്ദ്രോപരിതലത്തിലെ കൊടുംതണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പ്രഗ്യാൻ റോവർ വീണ്ടും പ്രവർത്തന സജ്ജമായേക്കും
ബെംഗളുരു: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ കാത്തിരിപ്പിലാണ്, ചന്ദ്രനിലെ ഒരു രാത്രിക്കു ശേഷം ചന്ദ്രയാൻ ഉറക്കമുണരുമോ? ചന്ദ്രനിൽ വീണ്ടും സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ ചന്ദ്രയാൻ വീണ്ടും പ്രവർത്തന സജ്ജമാകുമോ എന്ന് ഉടൻ അറിയാം.
2023 ജൂലൈ 14-ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് ഇന്ത്യ ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. ഭൂമിയിലെ പതിനാല് ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. ഇത്രയും ദിവസമായിരുന്നു ചന്ദ്രയാന്റെ ദൗത്യകാലാവധിയും. സെപ്റ്റംബർ രണ്ടിന് ചന്ദ്രനിലെ പകൽ അവസാനിച്ചതോടെ പ്രഗ്യാൻ റോവർ ദൗത്യം പൂർത്തിയാക്കി സ്ലീപ്പ് മോഡിലേക്ക് മാറി.
Also Read- സര്‍ക്കാര്‍ ഓഫീസിലെ വേസ്റ്റ് വിറ്റ് 600 കോടി രൂപ; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ബജറ്റിനൊപ്പം തുക
ചന്ദ്രോപരിതലത്തിലെ കൊടുംതണുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പ്രഗ്യാൻ റോവർ വീണ്ടും പ്രവർത്തന സജ്ജമായേക്കും. റോവർ ഉറക്കം ഉണരുമോ എന്നറിയാൻ വഴിയുണ്ടെങ്കിൽ എളുപ്പമായിരുന്നു, പക്ഷേ, സൂര്യോദയത്തിനു ശേഷം സിസ്റ്റങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
advertisement
Also Read- ചന്ദ്രനിൽ പറന്നുയർന്ന് വിക്രം ലാൻഡർ; വീണ്ടും സുരക്ഷിത ലാൻഡിങ്: പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ
ബുധനാഴ്ച്ചയാണ് ചന്ദ്രനിൽ സൂര്യോദയമുണ്ടായത്. ഇനി പതിനാല് ദിവസം പകലായിരിക്കും. എങ്കിലും, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തന സജ്ജമാകുകയാണെങ്കിൽ ഒന്ന് രണ്ട് ദിവസം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. ഇതിന് സൂര്യന്റെ എലവേഷൻ ആംഗിൾ പ്രധാനമാണ്. സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സൂര്യന്റെ എലവേഷൻ ആംഗിൾ 6° മുതൽ 9° വരെയാണ്. താപനിലയും ഒരു നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം.
advertisement
ലാൻഡറിന്റേയും റോവറിന്റേയും അവസ്ഥ ശരിക്ക് മനസ്സിലാകാൻ നാളെ കൂടി കാത്തിരിക്കണം. ഉണരുകയാണെങ്കിൽ ഈ സമയത്തിനുള്ളിൽ അത് സംഭവിക്കുമെന്നാണ് ചന്ദ്രയാൻ -3 ലീഡ് സെന്ററായ യുആർ റാവു സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എം ശങ്കരൻ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
September 21, 2023 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-3| ചന്ദ്രനിൽ സൂര്യോദയം; ചന്ദ്രയാന്റെ വിളിക്ക് കാതോർത്ത് ISRO