അതുല്യമായ പാർട്ടി എക്സ്പീരിയൻസ് : OPPO F27 5G ഡിസൈൻ, ഡിസ്പ്ലേ, ഓഡിയോ ഫീച്ചറുകൾ; പുതിയ സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്നു
- Published by:ASHLI
- news18-malayalam
Last Updated:
OPPO F27 5G യുടെ Halo Light, Holo Audio, Music Party Planner എന്നിവ നിങ്ങളുടെ ഡിജിറ്റൽ ലൈഫിൻ്റെ എല്ലാ വശങ്ങളും മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണൂ
നവീകരണത്തിൻ്റെ പര്യായമായ OPPO , ഏറ്റവും പുതിയ ലോഞ്ചായ OPPO F27 5G യിലൂടെ എല്ലാ പ്രതീക്ഷകൾക്കും ഉയരെയെത്തി. സ്മാർട്ട്ഫോണുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാമെന്ന് നിങ്ങൾ കരുതിയതെല്ലാം ഇനി മറന്നേക്കൂ. പ്രതീക്ഷകളെ പുനർനിർവചിക്കാനും നിങ്ങളുടെ പാർട്ടികൾക്ക് കൂട്ടാളിയാകാനും OPPO F27 5G ഇവിടെയുണ്ട്. ആർട്ട്, ഡിസൈൻ, AI, എഞ്ചിനീയറിംഗ് എന്നിവയുടെ ഒരു പവർഫുൾ കോംബോയായ ഈ ഫോൺ നിങ്ങളുടെ പേഴ്സണൽ AI സൈഡ്കിക്ക്, ഒരു ഡിസൈൻ ഡ്രീം, ഒരു പെർഫോമൻസ് പവർഹൗസ് എന്നിവയാകുമെന്ന് വാഗ്ദാനം നൽകുന്നു.
OPPO F27 5G സാധാരണ നിമിഷങ്ങളെ അസാധാരണമായ അനുഭവങ്ങളാക്കി മാറ്റാൻ ശേഷിയുള്ള, നിങ്ങളുടെ പോക്കറ്റിലെ പവർഹൗസ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു പവർഫുൾ ഓൾറൗണ്ടർ ഫോണാണ്. 22,999 രൂപ പ്രാരംഭ വിലയുള്ള OPPO F27 5G എങ്ങനെയാണ് കരുത്തിൻ്റെയും ചാരുതയുടെയും അൾട്ടിമേറ്റ് ഫ്യൂഷൻ ആയി മാറുന്നതെന്ന് നോക്കാം.
advertisement

സ്റ്റൈലിനെ അപ്ഗ്രേഡ് ചെയ്യൂ
OPPO F27 5G കോസ്മോസ് റിംഗ്, Halo Light എന്നിവയിലൂടെ അതിൻ്റെ സ്റ്റൈലിനെ അപ്ഗ്രേഡ് ചെയ്തിരിക്കുന്നു. ഉയർന്ന നിലവാരമുള്ള വാച്ചുകളുടെ സങ്കീർണ്ണമായ വിശദാംശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കോസ്മോസ് റിംഗ്, ഫോണിൻ്റെ സൗന്ദര്യത്തിന് ആഡംബരത്തിൻ്റെ മാന്ത്രിക സ്പർശം നൽകുന്നു. ഈ ഡിസൈൻ എലമെന്റിനാൽ മനോഹരമായി ചുറ്റപ്പെട്ട ക്യാമറ മൊഡ്യൂൾ, കാഴ്ചയിൽ ശ്രദ്ധേയമായ ഒരു ഫോക്കൽ പോയിൻ്റ് സൃഷ്ടിക്കുന്നു.
advertisement

സ്റ്റൈലിന് അപ്പുറത്തേക്ക് നോക്കിയാൽ OPPO F27 5G യുടെ Halo Light നിങ്ങളുടെ മൊബൈൽ അനുഭവത്തിന് ഒരു ഡൈനാമിക് ഡൈമൻഷൻ കൂടി നൽകുന്നത് കാണാം. നിങ്ങളുടെ സംഗീതത്തിൻ്റെ താളത്തിനൊത്ത് സ്പന്ദിക്കുക, സൂക്ഷ്മമായ ഗ്ലോകൾ ഉപയോഗിച്ച് അറിയിപ്പ് സിഗ്നലുകൾ നൽകുക, അല്ലെങ്കിൽ ഇമേഴ്സീവ് ഗെയിമിംഗ് എക്സ്പീരിയൻസ് സൃഷ്ടിക്കുക എന്നിവയിലൂടെ Halo Light ഒരു വിഷ്വൽ എലമെൻ്റ് എന്നതിലുപരി നിങ്ങളുടെ മൊത്തത്തിലുള്ള എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്ന ഒരു ഇന്ററാക്റ്റീവ് ഫീച്ചറായി മാറുന്നു. വൈവിധ്യമാർന്ന അഭിരുചികൾ പ്രദാനം ചെയ്യുന്ന OPPO F27 5G ശാന്തവും സങ്കീർണ്ണവുമായ എമറാൾഡ് ഗ്രീനിലും ഊഷ്മളവും ഊർജസ്വലവുമായ ആംബർ ഓറഞ്ചിലും ലഭ്യമാണ്. സ്ലീക് പ്രൊഫൈൽ, 7.69mm (എമറാൾഡ് ഗ്രീൻ), 7.76mm (ആംബർ ഓറഞ്ച്), ഉള്ള ഈ ഫോൺ ഡിസൈൻ മികച്ച വൺ ഹാൻഡ് ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല രാവും പകലും ഈ ഫോൺ എളുപ്പത്തിൽ പോക്കറ്റിൽ കൊണ്ടുപോകാൻ സാധിക്കും.
advertisement

എന്നാൽ ഈ സൗന്ദര്യം കണ്ട് ഫോൺ ദുർബലമാണെന്ന് കരുതരുത്. ദൃഢതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമ്മിച്ച ഈ ഫോണിൻ്റെ ഉയർന്ന കരുത്തുള്ള അലോയ് ഫ്രെയിം വർക്ക് അതിന് അസാധാരണമായ ഡ്യൂറബിലിറ്റി, ഹീറ്റ് മാനേജ്മെൻ്റ്, കൊറോഷൻ റെസിസ്റ്റൻസ് എന്നിവ നൽകുന്നു.കൂടാതെ ആർമർ ബോഡിയോടൊപ്പം IP64 റേറ്റിംഗും ഉള്ളപ്പോൾ ദൈനംദിന ജീവിതത്തിലെ കഠിനതകളെ അതിജീവിക്കാൻ ഫോണിന് കഴിയുമെന്ന് ഉറപ്പാണ്. ഇതിനൊക്കെ പുറമെ 5-Star SGS പെർഫോമൻസ് Multi-Scene Protection ഉള്ളത് കൂടുതൽ കരുത്തേകുന്നു.
advertisement
ഫോണിൻ്റെ ഡിസ്പ്ലേയും ഒരുപോലെ ആകർഷകമാണ്. 120Hz Smart Adaptive Screen സുഗമമായ വിഷ്വലുകളും ചടുലമായ നിറങ്ങളും നൽകുന്നു. നിങ്ങൾ, നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ സ്ട്രീം ചെയ്യുകയാണെങ്കിലും ഗെയിമുകൾ കളിക്കുകയാണെങ്കിലും അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുകയാണെങ്കിലും, ഡിസ്പ്ലേ വളരെ മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. Splash Touch, Smart Eye Protection തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം, ഓപ്പോ F27 5G പ്രവർത്തനക്ഷമതയ്ക്കും നിങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്നു.
advertisement
മികച്ച ഓഡിയോ എക്സ്പീരിയൻസ്
നിങ്ങൾക്ക് റിലാക്സ് ചെയ്യാൻ സമയമാകുമ്പോൾ OPPO F27 5G നിങ്ങളോടൊപ്പമുണ്ട്. Holo Audio, Dual Stereo Speakers തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം OPPO F27 5G നിങ്ങളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന ഡെപ്ത്തുള്ള ഓഡിയോ അനുഭവം നൽകുന്നു.
advertisement

Holo Audio ഒരു യഥാർത്ഥ സ്പേഷ്യൽ ഓഡിയോ അനുഭവം സൃഷ്ടിക്കുന്നു, കൂടുതൽ യാഥാർത്ഥ്യവും ഡെപ്ത്തുമുള്ള ശ്രവണ അനുഭവത്തിനായി വ്യത്യസ്ത ശബ്ദ സ്രോതസ്സുകളെ വേർതിരിക്കുന്നു. നിങ്ങൾ സംഗീതം ആസ്വദിക്കുകയാണെങ്കിലും, ഒരു കോൾ എടുക്കുകയാണെങ്കിലും അല്ലെങ്കിൽ GPS ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുകയാണെങ്കിലും, ശബ്ദത്തിൻ്റെ ക്ലാരിറ്റിയും ഡെപ്തും നിങ്ങളെ അത്ഭുതപ്പെടുത്തും.
മികച്ച ഓഡിയോ അനുഭവം സാധ്യമാക്കുന്നതിന് OPPO F27 5G-യിൽ ഉച്ചത്തിലുള്ളതും വ്യക്തവുമായ ശബ്ദം നൽകുന്ന ശക്തമായ Dual Stereo Speakers ഉണ്ട്. അൾട്രാ വോളിയം മോഡ് ഉപയോഗിച്ച് നിങ്ങൾക്ക് വോളിയം 300% വരെ ആയി ഉയർത്താൻ കഴിയും, ഇത് പാർട്ടികൾക്കോ മറ്റ് ശബ്ദമുള്ള അന്തരീക്ഷങ്ങളിലോ അനുയോജ്യമാണ്.
സുഹൃത്തുക്കളുമായി നിങ്ങളുടെ മ്യൂസിക് പങ്കിടാൻ ആഗ്രഹിക്കുന്നുണ്ടോ? ഒന്നിലധികം ഫോണുകൾ സമന്വയിപ്പിക്കാനും നിങ്ങൾ എല്ലാവരും ഒരേ പാട്ട് പ്ലേ ചെയ്യുന്ന ഒരു ഷെയേർഡ് ഓഡിയോ എക്സ്പീരിയൻസ് സൃഷ്ടിക്കാനും Music Party App നിങ്ങളെ അനുവദിക്കുന്നു! Halo Light വിഷ്വൽ ഫ്ലെയർ ചേർക്കുന്നതിലൂടെ നിങ്ങളുടെ പാർട്ടികൾ നഗരത്തിലെ സംസാരവിഷയമാകും.

ക്യാപ്ചർ ദി മൊമെന്റ്
OPPO F27 5G യുടെ ക്യാമറ സിസ്റ്റം എഞ്ചിനീയറിംഗിൻ്റെയും AI യുടെയും ഒരു മാസ്റ്റർപീസ് ആണ്. ശക്തമായ 50MP മെയിൻ ക്യാമറയും ഒരു ഡെഡിക്കേറ്റഡ് 2MP പോർട്രെയിറ്റ് ക്യാമറയും ഉപയോഗിച്ച് അതിശയിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും പകർത്തുന്നത് അനായാസമാണ്. നിങ്ങൾ ഫോട്ടോഗ്രാഫിയിൽ തത്പരരാണെങ്കിലും അല്ലെങ്കിൽ ജീവിത നിമിഷങ്ങൾ ഷെയർ ചെയ്യാൻ ഇഷ്ടപ്പെടുന്നവരായാലും ഈ ഫോൺ അതിൻ്റെ വാഗ്ദാനം നിറവേറ്റുന്നു.
നമുക്ക് ഇനി പോർട്രെയ്റ്റുകളെ കുറിച്ച് സംസാരിക്കാം. AI നൽകുന്ന OPPO F27 5G-യുടെ പ്രോ പോർട്രെയിറ്റ് മോഡ്, മനോഹരമായ ബൊക്കെ എഫക്റ്റുകൾ ഉപയോഗിച്ച് പ്രൊഫഷണൽ ലുക്ക് ഷോട്ടുകൾ സൃഷ്ടിക്കുന്നു.ഒന്നിലധികം ഫോക്കൽ ലെങ്തുകൾ ഉള്ളതിനാൽ 32MP സെൽഫി ക്യാമറ നിങ്ങൾ എല്ലായ്പ്പോഴും മികച്ചതായി കാണപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. OPPO-യുടെ നാച്ചുറൽ ടോൺ ടെക്നോളജി ഉള്ളതിനാൽ എല്ലാ ചിത്രങ്ങളിലും സ്കിൻ ടോണുകൾ കൃത്യവും ജീവസുറ്റതുമാണെന്ന് ഉറപ്പാക്കുന്നു. കൂടാതെ OPPO-യുടെ AI Ultra Clear Imaging സാങ്കേതികവിദ്യ ലൈറ്റിംഗ് കണ്ടീഷൻസ് പരിഗണിക്കാതെ തന്നെ ഓരോ ഷോട്ടും ഒപ്റ്റിമൈസ് ചെയ്ത് വ്യക്തതയും ഡീറ്റൈലിംഗും ഉറപ്പാക്കുന്നു.
എന്നാൽ യഥാർത്ഥ മാജിക് സംഭവിക്കുന്നത് AI Studio യിലും AI Eraser 2.0 ലും ആണ്. OPPO AI Eraser 2.0 നിങ്ങളുടെ ഫോട്ടോ എഡിറ്ററാണ്. നിങ്ങളുടെ ചിത്രങ്ങളിൽ നിന്ന് അനാവശ്യ ഒബ്ജക്റ്റുകളെ റിമൂവ് ചെയ്യുന്നു. OPPO-യുടെ AI Studio ഉപയോഗിച്ച് നിങ്ങളുടെ ഉള്ളിലെ കലാകാരനെ അഴിച്ചുവിട്ട് നിങ്ങളുടെ ഫോട്ടോകളെ വ്യക്തിഗതമായ കലാസൃഷ്ടികളാക്കി മാറ്റൂ. പ്ലേയ് ഫുൾ കാരിക്കേച്ചറുകൾ മുതൽ ഹിസ്റ്റോറിക്കൽ വ്യക്തികൾ വരെ, സാധ്യതകൾ അനന്തമാണ്! നിങ്ങളുടെ പാർട്ടികളെ കൂടുതൽ സജീവമാക്കുന്നതിന് രണ്ട് പുതിയ ഡിജിറ്റൽ അവതാർ തീമുകൾ ഉണ്ട്: യൂണീക് ഡിസ്കോ പാർട്ടി തീമും ആഘോഷങ്ങൾക്ക് ട്രെഡീഷണൽ ഗ്ലോ തീമും ആസ്വദിക്കാം.

ക്രിയേറ്റീവ് പ്രോജക്റ്റുകളിലും ഏറ്റവും ആകർഷകമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലും നിങ്ങൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം അനുവദിക്കുന്ന OPPO-യുടെ AI Smart Image Matting 2.0 ആണ് മറ്റൊരു രസകരമായ ഫീച്ചർ.
ജോലിയെ സുഗമമാക്കുന്നു
OPPO F27 5G അതിശയകരമായ നിമിഷങ്ങൾ ക്യാപ്ചർ ചെയ്യാൻ മാത്രമാണെന്ന് കരുതല്ലേ. ഇത് നിങ്ങളുടെ അൾട്ടിമേറ്റ് പ്രൊഡക്റ്റിവിറ്റി പാർട്ണർ കൂടിയാണ്. Google Gemini യും Microsoft Azure ഉം നൽകുന്ന AI Toolbox ഉപയോഗിച്ച്, OPPO F27 5G നിങ്ങളുടെ ജീവിതത്തെ സുഗമമാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഇൻ്റലിജൻ്റ് അസിസ്റ്റൻ്റായി മാറുന്നു.
കുറിപ്പുകൾ എടുക്കാതെ മീറ്റിംഗിൻ്റെ പ്രധാന പോയിൻ്റുകൾ ക്യാപ്ചർ ചെയ്യുന്നത് സങ്കൽപ്പിക്കുക. AI Recording Summary ഉപയോഗിച്ച് നിങ്ങളുടെ ഫോൺ, സംസാരിക്കുന്ന വാക്കുകളെ മികച്ച സംഗ്രഹങ്ങളാക്കി മാറ്റുകയും നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കുകയും ചെയ്യുന്നു. ഒരു നീണ്ട ലേഖനത്തിൻ്റെ പ്രധാന പോയിൻ്റുകൾ പെട്ടെന്ന് മനസ്സിലാക്കേണ്ടതുണ്ടോ? AI Summary സംക്ഷിപ്ത അവലോകനങ്ങൾ നൽകുന്നു. വായനയ്ക്ക് വേണ്ടി മണിക്കൂറുകളോളം ചെലവഴിക്കാതെ തന്നെ വിവരങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.
നിങ്ങൾക്ക് ഇമെയിലുകളോ സോഷ്യൽ മീഡിയ പോസ്റ്റുകളോ ഡ്രാഫ്റ്റ് ചെയ്യാൻ കഴിയണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? AI Writer നിങ്ങളുടെ ചിന്തകളെ ടെക്സ്റ്റാക്കി മാറ്റുകയും നിർദ്ദേശങ്ങൾ നൽകുകയും നിങ്ങളെ വാക്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ മൾട്ടിടാസ്കിംഗ് ചെയ്യുന്ന സമയങ്ങളിൽ അല്ലെങ്കിൽ വായനയിൽ നിന്ന് ഒരു ഇടവേള ആവശ്യമായി വരുന്ന സമയങ്ങളിൽ, AI Speak നിങ്ങളുടെ വിശ്വസനീയമായ കൂട്ടാളിയാണ്. അത് ഉറക്കെ നിങ്ങൾക്ക് ആവശ്യമുള്ള ലേഖനങ്ങളും ഇമെയിലുകളും സന്ദേശങ്ങളും വരെ വായിച്ച് നൽകുന്നു.

നീണ്ട് നിൽക്കുന്ന പ്രകടനം ആസ്വദിക്കൂ
OPPO F27 5G രൂപകൽപ്പന ചെയ്തിരിക്കുന്നത് ദീർഘനാളത്തേക്ക് നിലനിൽക്കാൻ വേണ്ടിയാണ്. കരുത്തുറ്റ 5,000mAh ബാറ്ററി കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ പവർ തീർന്നുപോകുമെന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് വിപുലമായ ഉപയോഗം ആസ്വദിക്കാം. റീചാർജ് ചെയ്യാനുള്ള സമയമാകുമ്പോൾ 45W SUPERVOOCTM ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യ നിങ്ങളെ 71 മിനിറ്റിനുള്ളിൽ ഫുൾ ചാർജിലേക്ക് തിരികെ കൊണ്ടുവരുന്നു.
എന്നാൽ OPPO F27 5G മികച്ച ബാറ്ററി ലൈഫിൽ മാത്രമായി ഒതുങ്ങുന്നില്ല. വർഷങ്ങളുടെ ഉപയോഗത്തിന് ശേഷവും ഇത് മികച്ച പ്രകടനത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. MediaTek Dimensity 6300 പ്ലാറ്റ്ഫോം ചാർജ് ഉപയോഗം കുറച്ച് കൊണ്ട് തന്നെ ആവശ്യപ്പെടുന്ന ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നു. നിങ്ങൾ ഗെയിമിംഗ്, സ്ട്രീമിംഗ് അല്ലെങ്കിൽ മൾട്ടിടാസ്ക്കിങ്ങ് ആണെങ്കിലും OPPO F27 5G യുടെ Trinity Engine സ്മൂത്തും റെസ്പോൺസീവുമായ അനുഭവം ഉറപ്പാക്കുന്നു.
8GB വരെ റാമും 128GB/256GB സ്റ്റോറേജും ഉള്ളതിനാൽ നിങ്ങളുടെ എല്ലാ ആപ്പുകൾക്കും ഫയലുകൾക്കും മതിയായ ഇടമുണ്ട്. ROM-Vita പോലുള്ള സവിശേഷതകൾക്ക് നന്ദി, കാരണം OPPO F27 5G വർഷങ്ങൾക്ക് ശേഷവും ഒപ്റ്റിമൽ സ്റ്റോറേജ് പെർഫോമൻസ് നിലനിർത്തുന്നു. 50 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റിൽ വിജയിക്കാനുള്ള ഫോണിൻ്റെ കഴിവ് അർത്ഥമാക്കുന്നത്, നിങ്ങളുടെ OPPO F27 5G വരും വർഷങ്ങളിലും പുതിയത് പോലെ പ്രവർത്തിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം എന്നാണ്.
നിഗമനം: OPPO F27 5G കരുത്തിന്റെയും ചാരുതയുടെയും മികച്ച സംയോജനം
OPPO F27 5G സ്മാർട്ട്ഫോൺ ടെക്നോളജിയുടെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്നു. ഇതൊരു ഫോൺ എന്നതിലുപരി ബുദ്ധിപരമായ ഇടപെടലുകൾക്കുള്ള ഒരു വേദി കൂടിയാണ്. സ്ലീക്ക് ഡിസൈൻ, Halo Light, ഇമേഴ്സീവ് ഓഡിയോ, ഡിസ്പ്ലേ അനുഭവം എന്നിവ മുതൽ അതിശയിപ്പിക്കുന്ന ഫോട്ടോകൾ പകർത്തുന്നത് വരെ ,OPPO F27 5G ഒരു പാർട്ടി ഹോപ്പറിന് വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ രാത്രിയിൽ സോഷ്യലൈസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണെന്ന് കരുതുക, ഒരു പ്രൊഡക്റ്റീവായ
സ്മാർട്ട്ഫോൺ തേടുകയാണെങ്കിൽ OPPO F27 5G ആണ് നിങ്ങൾക്ക് അനുയോജ്യമായ ചോയ്സ്. AI ഡ്രിവൺ പ്രൊഡക്റ്റിവിറ്റി ഫീച്ചറുകളുള്ള ഈ പ്രൈസ് സെഗ്മെന്റിലെ ചുരുക്കം ചില ഫോണുകളിൽ ഒന്നാണ് F27 5G, ഇത് പാർട്ടി ലൈഫിനും വർക്കിനും ഒരേ പോലെ മികച്ച ഫോണാണ്.
OPPO F27 5G യിലൂടെ OPPO വീണ്ടും നവീകരണത്തിൻ്റെ അതിരുകൾ ഭേദിക്കുകയും ഇൻഡസ്ട്രിയ്ക്ക് പിന്തുടരാൻ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.
OPPO F27 5G യുടെ 128GB സ്റ്റോറേജിന് 22,999 രൂപയും 256GB വേരിയൻ്റിന് 24,999 രൂപയുമാണ്. Flipkart, Amazon, OPPO E-store , മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് ലഭ്യമായ OPPO F27 5G യുടെ ആദ്യ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് ആവേശകരമായ ഓഫറുകളും ലഭിക്കുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 23, 2024 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
അതുല്യമായ പാർട്ടി എക്സ്പീരിയൻസ് : OPPO F27 5G ഡിസൈൻ, ഡിസ്പ്ലേ, ഓഡിയോ ഫീച്ചറുകൾ; പുതിയ സ്റ്റാൻഡേർഡ് സെറ്റ് ചെയ്യുന്നു