ഇന്റർഫേസ് /വാർത്ത /World / 'സ്ത്രീകൾ അല്പവസ്ത്രധാരികളായത് കൊണ്ടാണ് ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നത്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

'സ്ത്രീകൾ അല്പവസ്ത്രധാരികളായത് കൊണ്ടാണ് ബലാത്സംഗ കേസുകൾ വർദ്ധിക്കുന്നത്; പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

News18 Malayalam

News18 Malayalam

ട്വിറ്ററിൽ നിരവധി പേർ ഇമ്രാൻ ഖാനെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ കൂടുന്നതിന് അവർ തന്നെയാണ് ഉത്തരവാദികൾ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

സത്രീകൾ കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗ കേസുകളും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും വർദ്ധിക്കുന്നത് എന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമർശത്തിന് എതിരെ പ്രതിഷേധം ശക്തമാവുന്നു. ‘ആക്സിയോസ് ഓൺ എച്ച്ബിഓ’ എന്ന അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, 'സ്ത്രീകൾ കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയാണെങ്കിൽ പുരുഷന്മാരെ അത് സ്വാധീനിക്കും, അല്ലെങ്കിൽ പുരുഷന്മാർ റോബോട്ടുകളാകണം. ഇതൊരു സാമാന്യ ബോധമാണ്.' - സ്ത്രീകളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം സാംസ്കാരിക അധിനിവേശമാണെന്നും അവ എല്ലാം സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.

പ്രസ്തുത അഭിമുഖത്തിലെ വിവാദ ഭാഗങ്ങൾ ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഇന്റർനെറ്റിൽ തങ്ങളുടെ പ്രധാനമന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാൻ ബലാത്സംഗത്തെ ന്യായീകരിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം സ്ത്രീകളെ വെറുക്കുന്നുവെന്നും അനായ ഖാൻ എന്ന യുവതി ട്വിറ്ററിൽ കുറിച്ചു.

വിഷം കഴിക്കാൻ മനസില്ലെന്ന് തീരുമാനിച്ചാൽ പച്ചക്കറി ഉത്പാദനം വർധിക്കും: മന്ത്രി പി പ്രസാദ്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ഇരകളെ തന്നെ കുറ്റപ്പെടുത്തുന്ന, പുരുഷന്മാർ റോബോട്ടുകളല്ലെന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമർശം ദൗർഭാഗ്യകരവും അറപ്പുളവാക്കുന്നതുമാണെന്നാണ് റീമ ഉമർ എന്ന ട്വിറ്റർ ഉപയോക്താവിന്റെ അഭിപ്രായം. സ്ര്തീകൾ കുറഞ്ഞ വസ്ത്രം കഴിക്കുന്നത് വഴി പുരുഷന്മാർക്ക് അതിക്രമങ്ങൾ നടത്താൻ തോന്നും എന്ന പ്രസ്താവന ലജ്ജാവഹമാണെന്നും റീമ പറയുന്നു.

Imran Khan is r*pe apologist and hates women. pic.twitter.com/lx0SoHTeWU

'മുമ്പ് വിവാദമായപ്പോൾ പി ടി ഐ വക്താക്കൾ പ്രധാനമന്ത്രി സ്ത്രീകളുടെ വസ്ത്രധാരണവും അവർക്ക് എതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെടുത്തിയല്ല പറഞ്ഞത് എന്നും പർദ്ദ ധരിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത് എന്നും പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സംശയങ്ങൾക്കിടയില്ലാത്ത വിധേന അദ്ദേഹം വ്യക്തമായി പറഞ്ഞിരിക്കുന്നു. മുൻകാലത്തെ പ്രതിഷേധങ്ങളെയൊന്നും അദ്ദേഹം മുഖവിലക്കെടുത്തിട്ടില്ല' - റീമ കൂട്ടിച്ചേർത്തു.

വിവാഹക്ഷണക്കത്തിൽ പേരില്ല; ബന്ധുക്കളുടെ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; 4 പേർക്ക് പരിക്ക്

എന്നാൽ, ട്വിറ്ററിൽ നിരവധി പേർ ഇമ്രാൻ ഖാനെ തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ കൂടുന്നതിന് അവർ തന്നെയാണ് ഉത്തരവാദികൾ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്.

No words. Absolutely no words for this man. https://t.co/9p0pS4xQU3

ഇത് ആദ്യമായിട്ടല്ല സ്ത്രീവിരുദ്ധ പ്രസ്താവനുമായി ഇമ്രാൻ ഖാൻ രംഗത്തെത്തുന്നത്. മുമ്പ് പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ ശരീരം മറയ്ക്കണം എന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ബലാത്സംഗ കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ത്രീകൾ പർദ്ദ ധരിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താനയും വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.

'സമൂഹത്തിനിടയിൽ ബലാത്സംഗ കേസുകൾ അധികരിച്ചിട്ടുണ്ട്. പുരഷന്മാരെ ആകർഷിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പർദ്ദ എന്ന സങ്കൽപ്പം അവതരിക്കപ്പെട്ടത്,' - പാക് പ്രധാനമന്ത്രി മുമ്പ് പറഞ്ഞിതിങ്ങനെയാണ്.

First published:

Tags: Imran, Imran Khan, Pakisthan Prime Minister Imran Khan