നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • PayTM removed from Play store|'വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു'; പേടിഎം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

  PayTM removed from Play store|'വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു'; പേടിഎം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി

  നിലവില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവർക്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

  paytm

  paytm

  • Share this:
   ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും പേടിഎം ആപ്ലിക്കേഷൻ ഗൂഗിൾ നീക്കം ചെയ്തു. വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നതാണ് ആപ് നീക്കം ചെയ്യാനുള്ള കാരണം. ഗൂഗിൾ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

   പേടിഎം ഫോർ ബിസിനസ്, പേടിഎം മണി, പേടിഎം മാൾ തുടങ്ങിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. ഇന്ത്യയിൽ 50 ദശലക്ഷം ഉപഭോക്താക്കളാണ് പേടിഎമ്മിനുള്ളത്. നിലവില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവർക്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ആപ്പിൾ ആപ് സ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.

   You may also like:ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കി; ഉദ്ഘാടനത്തിന് മുമ്പേ പാലം പുഴയിൽ ഒലിച്ചു; അഴിമതിയെന്ന് കോൺഗ്രസ്


   ആൻഡ്രോയിഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രൊഡക്ട് പ്രസിഡ‍ന്റ് സൂസെൻ ഫ്രെ ഓൺലൈൻ ചൂതാട്ടത്തിനെതിരെ എഴുതിയ ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് ഗൂഗിൾ പേടിഎമ്മിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

   ഒരു അപ്ലിക്കേഷൻ നയങ്ങൾ ലംഘിച്ചാൽ ഇക്കാര്യം ഡവലപ്പറെ അറിയിക്കുമെന്നും നിർദേശം അനുസരിക്കുന്നതു വരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ നീക്കം ചെയ്യുമെന്നും ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു.

   You may also like:യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം

   അതേസമയം, ആപ് പ്ലേ സ്റ്റോറിൽ ഉടൻ തിരിച്ചെത്തുമെന്ന് പേടിഎം അറിയിച്ചു. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും തുടർന്നും പേടിഎം ഉപയോഗിക്കാൻ കഴിയുമെന്നും ആപ്ലിക്കേഷന്റെ വിശദീകരണത്തിൽ പറയുന്നു. എന്നാൽ ഗൂഗിൾ പോളിസി ലംഘനത്തെ കുറിച്ച് വിശദീകരണത്തിൽ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ ചില അപ്ഡേഷനുകളും ഡൗൺലോഡും നടക്കുന്നതിനാൽ പ്ലേ സ്റ്റോറിൽ ലഭ്യമെന്നാണ് പറഞ്ഞിരിക്കുന്നത്.

   പേടിഎമ്മിന്റെ ഫാന്റസി സ്‌പോര്‍ട്‌സ് ആണ് ഗൂഗിൾ പോളിസിക്ക് എതിരായുള്ളത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന ആപ്ലിക്കേഷനും നീക്കം ചെയ്തിട്ടുണ്ട്. നേരത്തേ, ഇതുസംബന്ധിച്ച് ഗൂഗിൾ പേടിഎമ്മിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന.
   Published by:Naseeba TC
   First published:
   )}